Connect with us

ബി​ഗ് ബോസ് മലയാളം സീസൺ 4, അതിപ്രധാനമായ എവിക്ഷൻ നടന്നു, ഡബിൾ എവിക്ഷനില്ല….! ഇന്ന് പുറത്ത് പോകുന്നത് ഈ മത്സരാർത്ഥി, ഇത് പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച എവിക്ഷൻ, ഫിനാലെ കഴിഞ്ഞതിന് ശേഷം നാട്ടിൽ എത്തും

TV Shows

ബി​ഗ് ബോസ് മലയാളം സീസൺ 4, അതിപ്രധാനമായ എവിക്ഷൻ നടന്നു, ഡബിൾ എവിക്ഷനില്ല….! ഇന്ന് പുറത്ത് പോകുന്നത് ഈ മത്സരാർത്ഥി, ഇത് പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച എവിക്ഷൻ, ഫിനാലെ കഴിഞ്ഞതിന് ശേഷം നാട്ടിൽ എത്തും

ബി​ഗ് ബോസ് മലയാളം സീസൺ 4, അതിപ്രധാനമായ എവിക്ഷൻ നടന്നു, ഡബിൾ എവിക്ഷനില്ല….! ഇന്ന് പുറത്ത് പോകുന്നത് ഈ മത്സരാർത്ഥി, ഇത് പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച എവിക്ഷൻ, ഫിനാലെ കഴിഞ്ഞതിന് ശേഷം നാട്ടിൽ എത്തും

ബി​ഗ് ബോസ് മലയാളം സീസൺ 4 അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഏഴ് പേരാണ് ഇപ്പോൾ ബിഗ് ബോസ്സിലുള്ളത്. ഇത്തവണ റോൺസൺ ആണ് പുറത്തായത്. ബിഗ് ബോസ്സിലെ അതിപ്രധാനമായ എവിക്ഷനാണ് നടന്നത്.

ഡബിൾ എവിക്ഷൻ ഇല്ലെന്നാണ് റിപ്പോർട്ട്. എല്ലാവരും പ്രവചിച്ചിരുന്നത് റിയാസ് പുറത്താകുമെന്നാണ്. റോബിൻ പുറത്തായ ശേഷം റിയാസിനെ പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു ബി​ഗ് ബോസ് മലയാളത്തെ സ്നേഹിക്കുന്ന ആരാധകരിൽ ഒരു വിഭാ​ഗം. കാരണം റിയാസുമായുള്ള പ്രശ്നത്തിനിടെയാണ് റോബിന് വീട്ടിൽ നിന്നും പുറത്താകേണ്ടി വന്നത്.

റോൺസൺ 91 ദിവസം പിടിച്ച് നിൽക്കുമെന്ന് ആരും കരുതിയിരുന്നില്ല. കാരണം പ്രത്യേകിച്ച് ​ഗെയിമൊന്നും കളിക്കാതെയും പ്ലാനില്ലാതെയും മുന്നോട്ട് ഒഴുക്കിനൊപ്പം സഞ്ചരിച്ച് പോവുകയായിരുന്നു റോൺസൺ. സേഫ് ​ഗെയിം കളിച്ച് റോൺസൺ എവിക്ഷനിൽ ഉൾപ്പെടാതെ രക്ഷപ്പെട്ട് പോവുകയായിരുന്നു. റോൺസൺ, സൂരജ്, ധന്യ തുടങ്ങിയവർ സെയ്ഫ് ​ഗെയിം കളിച്ചതിനാലാണ് നിമിഷ, അഖിൽ തുടങ്ങിയ മത്സരാർഥികൾ പുറത്തായത് എന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. ഇനി ഒരാൾ കൂടി പുറത്തായാൽ മാത്രമെ ഫൈനൽ ഫൈവ് ചിത്രം വ്യക്തമാകു.

റോൺസൺ പുറത്തായതിൽ സന്തോഷിക്കുന്നവരാണ് പ്രേക്ഷകരിൽ ഏറെയും ഫൈനൽ ഫൈവിൽ നിൽക്കാൻ യോ​ഗ്യതയുള്ളവർ എത്തണമെന്നും ഇന്നോ ഇന്നലെയോ കളിക്കാൻ തുടങ്ങിയവർ ആ പദവിക്ക് യോ​ഗ്യരല്ലെന്നുമാണ് പ്രേക്ഷകർ‌ പറയുന്നത്. പുറത്തായ റോൺസൺ ഫിനാലെ കൂടി കഴിഞ്ഞ ശേഷമെ വീട്ടിലേക്ക് മടങ്ങു. കാരണം അടുത്തയാഴ്ച വീട്ടിൽ നിന്നും പുറത്തായ മത്സരാർഥികളിൽ ഫൈനലിൽ എത്തുന്നവരെ പിന്തുണയ്ക്കാനായി വീട്ടിലേക്ക് ഒരു ദിവസം താമസിക്കാനെത്തും. പുറത്തായ റോബിനും ജാസ്മിനും വരെ തിരികെ വീട്ടിലേക്ക് വന്നേക്കും. ഫൈനൽ ജൂലൈ മൂന്നിന് നടക്കുമെന്നാണ് റിപ്പോർട്ട്. ആദ്യത്തെ സീസണിന് ശേഷം പിന്നീട് വന്ന രണ്ട് സീസണിലും ഫിനാലെ വീക്ക് ഉണ്ടായിരുന്നില്ല. അതിന് മുമ്പ് കൊവിഡ് മൂലം ഷോ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

അതിനാൽ തന്നെ പ്രേക്ഷകരെല്ലാം ഫിനാലെ വീക്ക് എത്തരത്തിലായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത പരമ്പരയിലൂടെയാണ് ടെലിവിഷൻ സീരിയൽ രംഗത്തേക്ക് റോൺസൺ എത്തിയത്. തുടർന്ന് ഭാര്യ, സീത, അനുരാഗം, കൂടത്തായി തുടങ്ങി നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. ഇത്തരം പരമ്പരകളിലൂടെയും ഷോകളിലൂടെയും ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു റോൺസൺ.അഭിനയത്തിന് പുറമെ ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് റോൺസൺ. സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളായിരുന്നു താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top