Connect with us

ഭാര്യയെ വിജയത്തിനുള്ള ‘ടൂളായി’ ഉപയോഗിക്കും മുമ്പേ സത്യം മനസിലാക്കണം; വീഡിയോ വൃത്തികെട്ട രീതിയിൽ എഡിറ്റ് ചെയ്ത് , സ്ലോ ചെയ്ത് , മ്യൂട്ട് ചെയ്ത് , ലൂപ്പിട്ട് മറ്റൊരു ആംഗിളിൽ പ്രചരിപ്പിച്ചതിന് നിയമപരമായി മറുപടി പറയേണ്ടിവരും; ജോണിനെ വെല്ലുവിളിച്ച് ആരാധിക!

TV Shows

ഭാര്യയെ വിജയത്തിനുള്ള ‘ടൂളായി’ ഉപയോഗിക്കും മുമ്പേ സത്യം മനസിലാക്കണം; വീഡിയോ വൃത്തികെട്ട രീതിയിൽ എഡിറ്റ് ചെയ്ത് , സ്ലോ ചെയ്ത് , മ്യൂട്ട് ചെയ്ത് , ലൂപ്പിട്ട് മറ്റൊരു ആംഗിളിൽ പ്രചരിപ്പിച്ചതിന് നിയമപരമായി മറുപടി പറയേണ്ടിവരും; ജോണിനെ വെല്ലുവിളിച്ച് ആരാധിക!

ഭാര്യയെ വിജയത്തിനുള്ള ‘ടൂളായി’ ഉപയോഗിക്കും മുമ്പേ സത്യം മനസിലാക്കണം; വീഡിയോ വൃത്തികെട്ട രീതിയിൽ എഡിറ്റ് ചെയ്ത് , സ്ലോ ചെയ്ത് , മ്യൂട്ട് ചെയ്ത് , ലൂപ്പിട്ട് മറ്റൊരു ആംഗിളിൽ പ്രചരിപ്പിച്ചതിന് നിയമപരമായി മറുപടി പറയേണ്ടിവരും; ജോണിനെ വെല്ലുവിളിച്ച് ആരാധിക!

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തനായ മത്സരാർത്ഥിയാണ് റിയാസ് സലീം. വെെല്‍ഡ് കാർഡിലൂടെ കടന്നു വന്ന താരമായതുകൊണ്ട് തന്നെ റിയാസിനെ ആദ്യം ആർക്കും അത്ര പിടിച്ചില്ല. എന്നാൽ വൈകാതെ റിയാസ് ആരാധകരെ സ്വന്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് മറ്റെല്ലാവരേയും പിന്തള്ളി മുന്നിലെത്താന്‍ റിയാസിന് സാധിച്ചിട്ടുണ്ട്. ഫെെനല്‍ ഫെെവിലേക്ക് റിയാസെത്തുമെന്ന കാര്യത്തില്‍ ആർക്കും സംശയമില്ല. ഇതിനിടെ ഇന്നലെ റിയാസിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു മത്സരാർത്ഥിയായ ധന്യയുടെ ഭർത്താവ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

റിയാസ് ധന്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ജോണ്‍ പ്രതികരിച്ചത്. എന്നാല്‍ ഈ വീഡിയോ എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്നും നേരത്തെ തന്നെ ഇതുണ്ടാക്കിയ വ്യക്തിക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ജോണിനെതിരെ ജാസ്മിനും നിമിഷയും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ റിയാസിന് പിന്തുണ അറിയിച്ചെത്തിയ ആരാധികയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്. ജാസ്മിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ആരാധികയുടെ പ്രതികരണം. റിയാസ് ഒരിക്കലും ഒരു സ്ത്രീയോടും മോശമായി പെരുമാറില്ല എന്ന് ഇതിൽ പരം നന്നായി എങ്ങനെ പറയാനാകും എന്നാണ് ആരാധിക പറയുന്നത്.

അതുകൊണ്ട് തന്നെയാണ് അവൻ സ്നേഹിക്കപ്പെടുന്നതും. ഇതുപോലെ ഒരു അശ്ലീലം വാക്കിലോ പ്രവൃത്തിയിലോ അവന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ ആദ്യം വിമർശിക്കുന്നത് , അവനെ തള്ളിപ്പറയുന്നത് , ഞങ്ങളൊക്കെ തന്നെയായിരിക്കും എന്നും ആരാധിക പറയുന്നു.

ഒരാളുടെ ബോഡി ലാഗ്വേജിനെ , സ്വതസിദ്ധമായ മാനറിസങ്ങളെ , ഗെയിമിനിടയിൽ നടന്ന രസകരമായ ചലനങ്ങളെ , മൈന്യൂട്ടായ മൂവ്മെന്റുകളെ , വൃത്തികെട്ട രീതിയിൽ എഡിറ്റ് ചെയ്ത് , സ്ലോ ചെയ്ത് , മ്യൂട്ട് ചെയ്ത് , ലൂപ്പിട്ട് മറ്റൊരു ആംഗിളിൽ പ്രചരിപ്പിക്കുന്നതിലൂടെ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണോ അതിന് നിങ്ങൾ തന്നെ നിയമപരമായി മറുപടി പറയേണ്ടിവരും എന്നും ആരാധിക ജോണിനോടായി പറയുന്നു.

പ്രിയപ്പെട്ട ജോൺ , സ്വന്തം ഭാര്യയെ ഒരു ഗെയിം ഷോ വിജയത്തിന് വേണ്ടി ‘ടൂളായി’ ഉപയോഗിക്കുന്നതിന് മുൻപ് അവരോടെങ്കിലും ചുരുങ്ങിയത് സത്യം ചോദിച്ച് മനസ്സിലാക്കണമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ബിഗ് ബോസിലെ പ്രസ്തുത ഭാഗം ലൈവ് കണ്ട ഒരു വ്യക്തി എന്ന രീതിയിൽ ഒരു 24 കാരനെ, ജീവിതം കൊണ്ട് പൊരുതി മുന്നോട്ടു വന്ന പരിപൂർണമായും സ്ത്രീപക്ഷമായി നിലകൊള്ളുന്നവനെ, ഐഡിയോളജിക്കലി പ്രാക്ടിക്കലി മനുഷ്യ പക്ഷത്ത് നിൽക്കുന്നവനെ നീചമായ ആരോപണങ്ങളിലേക്ക് ഇട്ടു കൊടുത്ത് ആക്രമിക്കുന്ന ആൾകൂട്ടത്തെ കണ്ട് നിശബ്ദമായിരിക്കാൻ മനസാക്ഷി അനുവദിക്കാത്തതു കൊണ്ടു മാത്രം എഴുതുന്നതാണ്. വർധിച്ചു വരുന്ന ജനപിന്തുണ അവൻ അർഹിക്കുന്നതാണ്. ഈ അസൂയ ക്രൂരമാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഒരു ഭാഗം മാത്രം കട്ട് ചെയ്‌തെടുത്ത് വേറൊരു ആംഗളില്‍ കാണിക്കുന്നത് റിയാസിന്റെ പ്രശ്‌നമല്ല. നിങ്ങളുടെ മാനസികാവസ്ഥയാണ് ജോണ്‍ കാണിക്കുന്നത് എന്നായിരുന്നു ഇന്നലെ ജാസ്മിന്‍ ലെെവില്‍ പറഞ്ഞത്. ആളുകളെ ആശ്രയിച്ചിരിക്കും ഏത് ആംഗിളില്‍ കാണിക്കണമെന്നത്. നിങ്ങളുടെ മാനസികാവസ്ഥ വച്ച് നിങ്ങള്‍ കണ്ടു. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു.

“ഈ ലോകത്ത് ഒരു സുനാമി വന്ന് ഇക്കണ്ടവരൊക്കെ ഒലിച്ച് പോയി റിയാസും ജോണിന്റെ ധന്യയും മാത്രമായാലും റിയാസ് ധന്യയുടെ പിന്നാലെ പോകില്ല. അതിനാല്‍ അത്രയ്ക്ക് വിലയ സംഭവമൊന്നും ആക്കാന്‍ മാത്രമൊന്നുമില്ല. മാറ്റേണ്ടതും മാറേണ്ടതും നിങ്ങളുടെ വികൃതമായ ചിന്താഗതിയാണ്. അല്ലാതെ ആ ചെക്കനെ അനാവശ്യമായി വലിച്ചിടുകയല്ല വേണ്ടതെന്നും ജാസ്മിന്‍ തുറന്നടിച്ചിരുന്നു.”

നേരത്തെ ബിഗ് ബോസ് വീട്ടിലെ റിയാസിന്റെ മറ്റൊരു സുഹൃത്തായ നിമിഷയും ജോണിന് മറുപടിയുമായി എത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി വായില്‍ തോന്നിയതെന്തും വിളിച്ച് പറയരുതെന്നായിരുന്നു നിമിഷയുടെ പ്രതികരണം. സംഭവത്തെ തുടർന്ന് തന്റെ പോസ്റ്റിന്റെ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ് ജോണ്‍.

ABOUT biggboss

More in TV Shows

Trending

Recent

To Top