എന്റെ വ്യക്തിത്വത്തെ ചവിട്ടിക്കുഴച്ചുകൊണ്ടാണ് റിയാസും ധന്യയും ഇവിടെ പ്രകടനം നടത്തിയത്. വ്യക്തിത്വത്തെ ബഹുമാനിക്കാത്ത ഇവർക്ക് മാര്‍ക്കിടാന്‍ ഞാന്‍ തയ്യാറല്ല, പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ… നടന്നത് കണ്ടോ?
എന്റെ വ്യക്തിത്വത്തെ ചവിട്ടിക്കുഴച്ചുകൊണ്ടാണ് റിയാസും ധന്യയും ഇവിടെ പ്രകടനം നടത്തിയത്. വ്യക്തിത്വത്തെ ബഹുമാനിക്കാത്ത ഇവർക്ക് മാര്‍ക്കിടാന്‍ ഞാന്‍ തയ്യാറല്ല, പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ… നടന്നത് കണ്ടോ?
എന്റെ വ്യക്തിത്വത്തെ ചവിട്ടിക്കുഴച്ചുകൊണ്ടാണ് റിയാസും ധന്യയും ഇവിടെ പ്രകടനം നടത്തിയത്. വ്യക്തിത്വത്തെ ബഹുമാനിക്കാത്ത ഇവർക്ക് മാര്‍ക്കിടാന്‍ ഞാന്‍ തയ്യാറല്ല, പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ… നടന്നത് കണ്ടോ?
ആള്‍മാറാട്ടം ടാസ്‌ക്കായിരുന്നു ബിഗ് ബോസ്സിൽ ഏറ്റവും ഒടുവിൽ കഴിഞ്ഞത്. എല്ലാ മത്സരാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. മത്സരം കഴിഞ്ഞശേഷം മത്സരാര്‍ത്ഥികള്‍ തന്നെ വിജയികളെ തീരുമാനിക്കാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം. അതനുസരിച്ച് ഓരോരുത്തരും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ്.
ബ്ലെസ്‌ലിയുടെ വേഷം അവതരിപ്പിച്ച ലക്ഷ്മിപ്രിയയ്ക്ക് വോട്ട് കൊടുക്കാന്‍ ബ്ലെസ്‌ലിയ്ക്ക് ഒട്ടും താത്പര്യമില്ല. താന്‍ ഹൗസിനുള്ളില്‍ പറയാത്ത പല നിലപാടുകളും ലക്ഷ്മിപ്രിയ ടാസ്‌ക്കിനിടെ എടുത്തിരുന്നതായി ബ്ലെസ്‌ലി പറയുന്നു. അങ്ങനെയെങ്കില്‍ ആര്‍ക്കും കൊടുക്കാന്‍ പറ്റില്ലെന്ന് പറയുകയാണ് മത്സരാര്‍ത്ഥികളെല്ലാം.
പക്ഷെ താനും ധന്യയും നന്നായി ചെയ്‌തെന്ന് പറയുകയാണ് റിയാസ്. ലക്ഷ്മിപ്രിയയ്ക്ക് ഒരു വേഷമേ കിട്ടിയിരുന്നുള്ളൂവെങ്കിലും അത് നന്നായി ചെയ്യാന്‍ ചേച്ചി ശ്രമിച്ചിരുന്നതായി റിയാസ് പറയുന്നു. റിയാസ് പറഞ്ഞതിനെ സപ്പോര്‍ട്ട് ചെയ്യുകയാണ് ധന്യയും റോണ്‍സണും സൂരജും ദില്‍ഷയുമെല്ലാം. പക്ഷെ, ഇടഞ്ഞുനില്‍ക്കുന്നത് ലക്ഷ്മിപ്രിയയും ബ്ലെസ്‌ലിയുമാണ്.
ആള്‍മാറാട്ടം നടത്തുന്ന ടാസ്‌ക്കില്‍ വ്യക്തികളെ ബഹുമാനിച്ചുവേണം ചെയ്യാന്‍ എന്ന ബിഗ് ബോസിന്റെ നിര്‍ദ്ദേശം ലക്ഷ്മിപ്രിയ അവഗണിച്ചെന്നാണ് ബ്ലെസ്‌ലി പറയുന്നത്. എന്നാല്‍ ലക്ഷ്മിപ്രിയ ഇതിനെയെല്ലാം ഖണ്ഡിക്കുകയാണ്. എന്നെ ധന്യയും റിയാസും അനുകരിച്ചപ്പോള്‍ എന്റെ നിലപാടുകളെയും അഭിപ്രായങ്ങളും മറ്റും ബഹുമാനിച്ചാണോ ചെയ്തതെന്ന് ചോദിക്കുകയാണ് ലക്ഷ്മിപ്രിയ. അതിന്റെ പേരില്‍ അല്പം ശബ്ദമുയര്‍ത്തി തന്നെയാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്.
ഓരോരുത്തരും അവനവനെ കൊണ്ട് പറ്റുന്ന തരത്തില്‍ വേദനിപ്പിക്കാനും വികൃതമാക്കാനും ശ്രമിച്ചിട്ടുണ്ട്. ഞാന്‍ ബ്ലെസ്‌ലിയെ നന്നായി തന്നെയാണ് അവതരിപ്പിച്ചത്.
ടാസ്‌ക്കിനിടെ എന്നെ റിയാസ് പരദൂഷണം, പരദൂഷണം എന്ന് പതിനയ്യായിരം തവണ പറഞ്ഞു. അത് എന്തിന്റെ അടിസ്ഥാനത്തിലാണ്. എന്റെ വ്യക്തിത്വവും എന്ന് പറയുന്നതും ഇവിടെ പ്രധാനമാണ്. എന്റെ വ്യക്തിത്വത്തെ ചവിട്ടിക്കുഴച്ചുകൊണ്ടാണ് റിയാസും ധന്യയും ഇവിടെ പ്രകടനം നടത്തിയത്. അതുകൊണ്ട് എന്റെ വ്യക്തിത്വത്തെ ബഹുമാനിക്കാത്ത റിയാസിനും ധന്യയ്ക്കും മാര്‍ക്കിടാന്‍ ഞാന്‍ തയ്യാറല്ലെന്ന് ലക്ഷ്മിപ്രിയ പറയുന്നു.
പക്ഷെ, ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് ദില്‍ഷ, ധന്യ, റിയാസ് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വന്നതെന്ന് ഒടുവില്‍ ക്യാപ്റ്റനായ ധന്യ തന്നെ ബിഗ് ബോസിനെ അറിയിച്ചു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...