TV Shows
റോബിന് ഇത്രയും ഫാന്‍സ് കൂടാന്‍ കാരണം ജാസ്മിന്‍, ബിഗ് ബോസ്സിൽ ക്രഷ് തോന്നിയത് ആ മത്സരാർത്ഥിയോട്! അത് പറയാതിരിക്കാനും മാത്രം കരുതലുണ്ടായിരുന്നുവെന്ന് നിമിഷ, ആദ്യമായി ആ രഹസ്യം പുറത്ത് വിട്ടു
റോബിന് ഇത്രയും ഫാന്‍സ് കൂടാന്‍ കാരണം ജാസ്മിന്‍, ബിഗ് ബോസ്സിൽ ക്രഷ് തോന്നിയത് ആ മത്സരാർത്ഥിയോട്! അത് പറയാതിരിക്കാനും മാത്രം കരുതലുണ്ടായിരുന്നുവെന്ന് നിമിഷ, ആദ്യമായി ആ രഹസ്യം പുറത്ത് വിട്ടു
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തരായ മത്സരാര്‍ത്ഥികളിൽ ഒരാളാണ് നിമിഷ. ശക്തമായ മത്സരം കാഴ്ചവച്ച നിമിഷ പുറത്തായത് പലർക്കും അത്ഭുതമായിരുന്നു. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തും മുമ്പ് വലിയ കൂട്ടം ആരാധകരെ താരം സ്വന്തമാക്കിയിരുന്നു. പുറത്തെത്തിയ നിമിഷ വിശേഷങ്ങളുമായി ഇൻസ്റ്റഗ്രാമിലെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ
റോബിനോട് ദേഷ്യമുണ്ടോ എന്നായിരുന്നു ഒരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. എനിക്ക് റോബിന് ദേഷ്യമില്ല. പുറത്ത് വന്നപ്പോള്‍ തന്നെ ഞാനത് വ്യക്തമാക്കിയതാണെന്നുമായിരുന്നു നിമിഷ നല്‍കിയ മറുപടി.
റോബിനൊപ്പമൊരു ഫോട്ടോഷൂട്ട് ചെയ്യാന്‍ പറ്റുമോ? എന്നായിരുന്നു മറ്റൊരു ചോദ്യം. നേരത്തെ തന്നെ ഒരുപാട് കാര്യങ്ങള്‍ ഞങ്ങളെ പറ്റി പറയുന്നുണ്ട്. ഇനി ഒരു ഫോട്ടോഷൂട്ട് കൂടെ ചെയ്താല്‍ ദൈവമേ എന്നായിരുന്നു നിമിഷയുടെ പ്രതികരണം. പിന്നാലെ പുറത്ത് വച്ച് സൗഹൃദം ആഗ്രഹിക്കാത്തതോ സാധ്യതയില്ലാത്തതോ ആരുമായിട്ടാണെന്നായിരുന്നു അടുത്ത ചോദ്യം. തീര്‍ച്ചയായും ലക്ഷ്മി പ്രിയ. ബ്ലെസ്ലി, ദില്‍ഷ എന്നായിരുന്നു നിമിഷയുടെ മറുപടി. ഫിനാലെയ്ക്ക് വരുമെന്നും റിയാസിനെ ടോപ് ത്രീയില്‍ കാണണമെന്നും നിമിഷ പറഞ്ഞു. സൂരജ് ടോപ് 5 ല്‍ എത്തുന്നതിനെക്കുറിച്ചും നിമിഷ സംസാരിക്കുന്നുണ്ട്. സൂരജ് ടോപ് ഫൈവിലേക്ക് പോകുന്നതിനെക്കുറിച്ച്. ഞാന്‍ ഒരിക്കല്‍ ജാസ്മിനോട് പറഞ്ഞിരുന്നു, സംവാദത്തിന് ശേഷം. സൂരജിനെ ഈ ഷോയിലേക്ക് കൊണ്ടു വന്നത് തന്നെ മറ്റു മത്സരാര്‍ത്ഥികളോട് ചെയ്യുന്ന തെറ്റാണ്. ഞാനതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു നിമിഷ പറഞ്ഞത്.
വിവാഹിതയല്ലെന്നും ഉടനെയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും യൂണിവേഴ്‌സ് തീരുമാനിക്കട്ടെയെന്നും നിമിഷ പറയുന്നു. നോമിനേഷന്റെ സമയത്തുള്ള ലക്ഷ്മി പ്രിയയുടെ പ്രസംഗങ്ങള്‍ എങ്ങനെ സഹിച്ചുവെന്നായിരുന്നു അടുത്ത ചോദ്യം. വേറ വഴിയില്ലല്ലോ, സഹിച്ചല്ലേ പറ്റൂവെന്നായിരുന്നു നിമിഷയുടെ പ്രതികരണം. എഴുന്നേറ്റ് പോകാന്‍ പറ്റില്ലെന്നും പോയാല്‍ അപ്പോള്‍ ബിഗ് ബോസിന്റെ വിളി വരുമെന്നും നിമിഷ പറയുന്നു. റോബിന് ഇത്രയും ഫാന്‍സ് കൂടാന്‍ കാരണം എന്താണെന്ന് ചോദ്യത്തിന് ജാസ്മിന്‍ എം മൂസയാണെന്നായിരുന്നു നിമിഷയുടെ മറുപടി. തലയില്‍ കൈ വച്ച് ചിരിക്കുന്ന തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. റോബിനോട് പ്രശ്‌നമൊന്നുമില്ല. പക്ഷെ റോബിന്റെ ചില ഫാന്‍സിനോട് തനിക്ക് പ്രശ്‌നമുണ്ടെന്നും നിമിഷ പറയുന്നു. തന്റെ പോസ്റ്റുകളില്‍ മോശം കമന്റ് ചെയ്യുന്നവരോട് തനിക്ക് പ്രശ്‌നമുണ്ടെന്നും അതിനര്‍ത്ഥം എല്ലാ റോബിന്‍ ഫാന്‍സും പ്രശ്‌നക്കാരല്ലെന്നും നിമിഷ പറയുന്നു.
ബിഗ് ബോസിലെ ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. തോന്നിയിരുന്നുവെന്നും പക്ഷെ അത് പറയാതിരിക്കാനും മാത്രം കരുതലുണ്ടായിരുന്നു തനിക്കെന്നും അതിനാല്‍ ആ രഹസ്യം തന്നോടൊപ്പം മരിക്കുമെന്നും നിമിഷ പറയുന്നുണ്ട്. ജാസ്മിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ വാക്കൗട്ട് നടത്തില്ലായിരുന്നുവെന്നും നിമിഷ പറയുന്നുണ്ട്. താനായിരുന്നുവെങ്കില്‍ റോബിനെ തിരികെ കൊണ്ടു വരുന്നത് വരെ കാത്തു നില്‍ക്കുമായിരുന്നുവെന്നും പിന്നീട് അത് മുതലെടുത്ത് മറ്റുള്ളവരെ തല്ലാന്‍ തുടുങ്ങുമായിരുന്നുവെന്നും കാരണം അതോടെ ശാരീരിക അതിക്രമം അനുവദിനീയമായി മാറുമെന്നും നിമിഷ പറയുന്നു.
തന്റെ മനസിലെ ഫൈനല്‍ ത്രീ ആരൊക്കെയാണെന്നും നിമിഷ വെളിപ്പെടുത്തുന്നുണ്ട്. റിയാസ് സലീം, ബ്ലെസ്ലി, ദില്‍ഷ എന്നീ പേരുകളാണ് നിമിഷ പറയുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് വന്ന ശേഷം നവീനുമായുള്ള സൗഹൃദത്തെക്കുറിച്ചും നിമിഷ മനസ് തുറക്കുന്നുണ്ട്. നവീനുമായി ഒരിക്കലും ഇഷ്ടപ്പെടില്ലെന്നും ചേര്‍ന്നു പോകുമെന്നും കരുതിയിരുന്നില്ലെന്നാണ് നിമിഷ പറയുന്നു. നവീന്‍ ഇത്ര കൂളാണെന്ന് ഷോയില്‍ വച്ച് തന്നെ അറിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്നും നിമിഷ പറയുന്നുണ്ട്.
