Connect with us

ഇനി ഒരു ആഴ്ച കൂടി മാത്രമെയുള്ളൂ… അതുകഴിഞ്ഞ് അവൾ പുറത്ത് വരും, ഞങ്ങൾ രണ്ടുപേരും സംസാരിക്കും, വിവാഹം വേണ്ടെന്ന് പറയുകയാണെങ്കിൽ സംഭവിക്കുന്നത് ഇങ്ങനെ; പൊതുപരിപാടിയിൽ ആദ്യമായി റോബിൻ, എല്ലാം തുറന്ന് പറയുന്നു

TV Shows

ബിഗ് ബോസ്സിൽ ഇത്തവണ രണ്ട് പേരാണ് ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞത്. ഒന്ന് ഡോക്ടർ റോബിൻ ആണെങ്കിൽ മറ്റൊന്ന് ബ്ലെസ്ലിയായിരുന്നു. എന്നാല്‍ റോബിന്‍ സുഹൃത്താണെന്നും ബ്ലെസ്ലി അനിയനാണെന്നുമായിരുന്നു ദില്‍ഷയുടെ നിലപാട്.

ഹൗസിനുള്ളിൽ വന്ന് ആദ്യത്തെ ആഴ്ച തന്നെ റോബിന് ദിൽഷയോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. ആദ്യം ദിൽഷയോടും പിന്നീട് സുചിത്രയോടും അപർണയോടും അടക്കം റോബിൻ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. റോബിൻ പ്രണയം പറഞ്ഞപ്പോഴെല്ലാം തനിക്ക് അങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ലെന്നാണ് ദിൽഷ മറുപടി കൊടുത്തത്. റോബിൻ പെടുന്നനെ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ച മത്സരാർഥിയും ദിൽഷയായിരുന്നു. മാത്രമല്ല ഇനിയുള്ള ദിവസങ്ങളിൽ റോബിന് നേടാൻ സാധിക്കാത്തതെല്ലാം താൻ നേടി കൊടുക്കുമെന്നും ദിൽഷ പറഞ്ഞിരുന്നു.

ദിൽഷയോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും സീസൺ അവസാനിച്ച് കഴിയുമ്പോൾ ദിൽഷ പുറത്ത് വന്ന ശേഷം അവളുടെ ഇഷ്ടം കൂടി മനസിലാക്കി വീട്ടുകാരോട് ആലോചിച്ച് വിവാഹം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും റോബിൻ പുറത്തിറങ്ങിയതിന് ശേഷം റോബിൻ മാധ്യമങ്ങളോട് പറഞ്ഞത്

ദിൽ‌ഷ പുറത്ത് വന്ന് റോബിന്റെ പ്രണയം സ്വീകരിച്ച് ഇരുവരും വിവാഹിതരാകുന്നത് പ്രതീക്ഷിച്ചാണ് ദിൽറോബ് ഫാൻസ് കഴിയുന്നത്. ‍

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ദിൽഷയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘ദിൽഷ സമ്മതം പറഞ്ഞാൽ താനും സന്തോഷിക്കുമെന്നും പക്ഷെ തീരുമാനം അവളുടേതാണ് നിർബന്ധിക്കില്ലെന്നുമാണ് റോബിൻ പറഞ്ഞത്. ദിൽഷ ഇപ്പോൾ ഷോയിലാണ് ഉള്ളത്. ഞങ്ങൾ ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്സ് എന്ന രീതിയിലാണ്. രണ്ടുപേരും പ്രായപൂർത്തിയായവരാണ്.’ ‘ഷോയൽ വെച്ച് അല്ല ഇത്തരം കാര്യങ്ങൾ പറയേണ്ടതും തീരുമാനിക്കേണ്ടതും. ഇനി ഒരു ആഴ്ച കൂടി മാത്രമെയുള്ളൂ. അതുകഴിഞ്ഞ് അവൾ പുറത്ത് വരും. ശേഷം ഞങ്ങൾ രണ്ടുപേരും സംസാരിക്കും. ലൈഫിന്റെ കാര്യമല്ലേ?. അവൾക്ക് സമ്മതമാണെങ്കിൽ‌ വിവാഹം കഴിക്കും.’

‘അവളുടെ തീരുമാനത്തിനാണ് പ്രാധാന്യം. അതെല്ലം പരി​ഗണിച്ചാലെ പറ്റൂ. വിവാഹം വേണ്ടെന്ന് പറയുകയാണെങ്കിൽ അതിനും സമ്മതാണ്.’ ‘മുന്നോട്ട് പോകാമെന്നാണ് പറയുന്നതെങ്കിൽ കുറച്ച് കൂടി സന്തോഷം വരും’ റോബിൻ പറയുന്നു.

റോബിൻ പുറത്തായതോടെ റോബിന് വേണ്ടി വീട്ടിൽ സംസാരിക്കുകയും മത്സരിക്കുകയും ചെയ്യുന്ന ദിൽഷയ്ക്ക് റോബിൻ ഫാൻസിന്റെ പിന്തുണ ലഭിക്കുന്നുണ്ട്.

More in TV Shows

Trending

Recent

To Top