TV Shows
എല്ലാവരേയും മിസ് ചെയ്യുന്നുണ്ട്. കൂടുതല്‍ അടുപ്പം ആ മത്സരാർത്ഥിയോട്, അവിടെയുള്ളവരെല്ലാം ശക്തരാണ്, ഏറ്റവും കരുത്തനായി തോന്നുന്നത് ഇവരെയാണ്; വിനയ് മാധവന്റെ ആദ്യ പ്രതികരണം ഇങ്ങനെ
എല്ലാവരേയും മിസ് ചെയ്യുന്നുണ്ട്. കൂടുതല്‍ അടുപ്പം ആ മത്സരാർത്ഥിയോട്, അവിടെയുള്ളവരെല്ലാം ശക്തരാണ്, ഏറ്റവും കരുത്തനായി തോന്നുന്നത് ഇവരെയാണ്; വിനയ് മാധവന്റെ ആദ്യ പ്രതികരണം ഇങ്ങനെ
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ്സിലേക്ക് എത്തിയ വിനയ് മാധവായിരുന്നു ഹൗസിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്ത് പോയത്. പുറത്ത് എത്തിയ വിനയ് മാധവന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.
താന്‍ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിനയ് പറയുന്നത്. ഈ വീക്കില്‍ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത്തവണ കടുത്ത മത്സരമായിരുന്നു. പക്ഷെ ഇത്തവണ എന്റെ സമയമായിരുന്നു. അതുകൊണ്ട് പുറത്തായി. സങ്കടമുണ്ട്. ഫൈനലില്‍ എത്തണമെന്നുണ്ടായിരുന്നു. പക്ഷെ ആരെങ്കിലും പുറത്താകണം എന്നുണ്ടല്ലോ. അതും ഗെയിമിന്റെ ഭാഗമാണെന്നാണ് വിനയ് പറയുന്നത്.
അഞ്ച് തവണ നോമിനേഷനില്‍ വന്നു. പിന്തുണ കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. എനിക്ക് പുറത്ത് ഫാന്‍ ബേസില്ല. സാധാരണ ജീവിതമാണ് ജീവിച്ചത്. ഓരോ എവിക്ഷനിലും സുരക്ഷിതരാകുമ്പോള്‍ ആത്മവിശ്വാസം കൂടുകയും സന്തോഷം ലഭിക്കുകയും ചെയ്തു. ഗെയിം ആസ്വദിക്കാനായി. പിന്നെ ആ വീടിനൊരു പ്രത്യേകതയുണ്ട്. അവിടെ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ദേഷ്യം ആയാലും സങ്കടം ആയാലും സന്തോഷം ആയാലും. ഒന്നും നമ്മള്‍ക്ക് അവഗണിക്കാനാകില്ല.
എല്ലാവരേയും മിസ് ചെയ്യുന്നുണ്ട്. കൂടുതല്‍ അടുപ്പം റോണ്‍സേട്ടനെയായിരുന്നു. അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. അവിടെയുള്ളവരെല്ലാം ശക്തരാണ്. ഓരോരുത്തരും ഓരോ തരം സ്വഭാവമുള്ളവരാണ്. ഏറ്റവും കരുത്തനായി തോന്നുന്നത് റിയാസിനെയാണ്. റോണ്‍സേട്ടന്‍ വേറൊരു തരത്തിലുള്ള ഗെയിമാണ് കളിക്കുന്നത്. ബ്ലെസ്ലി കരുത്തനാണ്, ദില്‍ഷ കരുത്തയാണ്, ലക്ഷ്മി പ്രിയ കരുത്തയാണ്. എല്ലാവരും കരുത്തരാണ്. ആരാകും വിന്നറാവുക എന്നതിലാണ് കണ്‍ഫ്യൂഷന്‍.
എനിക്ക് പുറത്തൊരു ഫാന്‍ ബേസുണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്ന രണ്ട് പേരും അഭിനേതാക്കളാണ്. നേരത്തെ തന്നെ ഫാന്‍സുള്ളവരാണ്. പക്ഷെ കഴിഞ്ഞ അഞ്ച് എവിക്ഷനും കടന്നു വന്നതിന്റെ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷെ ഇതൊരു ഗെയിമാണ്. അതിനാല്‍ സങ്കടമൊന്നുമില്ലെന്നും വിനയ് പറയുന്നു.
പിന്നാലെ വിനയ് മാധവിന്റെ ഭാര്യയും മനസ് തുറന്നു. തിരിച്ചുവന്നതില്‍ സന്തോഷം. നന്നായി കളിച്ചു. ഒന്നരമാസത്തിന് ശേഷം കാണുന്നതിന്റെ സന്തോഷമുണ്ട്. ഒരു വോട്ടാണെങ്കിലും ഒരു ലക്ഷം വോട്ടാണെങ്കിലും ആ സമയത്തിന് നന്ദി. ഈ പിന്തുണ എപ്പോഴും വേണമെന്നായിരുന്നു അവര്‍ പറഞ്ഞത്. നേരത്തെ, വിനയ് തന്റെ മനസിലുള്ള ടോപ്പ് ഫൈവിലെ ആളുകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ‘ടിക്കറ്റ് ടു ഫിനാലെ കിട്ടിയതുകൊണ്ട് ദില്‍ഷ എന്തായാലും ഉണ്ടാകും. പിന്നെ ബ്ലെസ്ലി, ലക്ഷ്മിപ്രിയ, റിയാസ്, റോണ്‍സണ്‍ എന്നിവരും ടോപ്പ് ഫൈവില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്’ എന്നാണ് വിനയ് പറയുന്നത്.
ബിഗ് ബോസ് വീടൊരു പ്രഷര്‍ കുക്കറായി ഉപമിക്കാം. അതിന്റകത്ത് വരുന്ന സമ്മര്‍ദ്ദത്തിന്റേയും ടെന്‍ഷന്റേയും ഭാഗമായി സംഭവിക്കുന്ന അതിരുവിട്ട വാക്ക് തര്‍ക്കങ്ങളാണ്. ചിലസമയത്ത് അറിയാതെ സംഭവിച്ച് പോകും. അത് ആ വീടിന്റെ രീതിയും സ്വഭാവവും അങ്ങനെയാണ്. ആരും വ്യക്തിഹത്യ ചെയ്യണമെന്ന് മനപ്പൂര്‍വ്വം കരുതി ചെയ്യുന്നതല്ലെന്നും വിനയ് പറഞ്ഞു
