TV Shows
‘സ്ത്രീകളെ അധിക്ഷേപിക്കുന്ന ഏക വ്യക്തി ബ്ലെസ്ലി; ശൂന്യതയിൽ നിന്നും പല പ്രശ്നങ്ങളും ബ്ലെസ്ലി സൃഷ്ടിക്കുന്നുണ്ട്; ബ്ലെസ്ലിയുടെ യഥാർഥ സ്വഭാവം പുറത്ത് വന്നു; പഴയ ബ്ലെസ്ലി അല്ല പുതിയ ബ്ലെസ്ലി ; ലക്ഷ്മിപ്രിയയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
‘സ്ത്രീകളെ അധിക്ഷേപിക്കുന്ന ഏക വ്യക്തി ബ്ലെസ്ലി; ശൂന്യതയിൽ നിന്നും പല പ്രശ്നങ്ങളും ബ്ലെസ്ലി സൃഷ്ടിക്കുന്നുണ്ട്; ബ്ലെസ്ലിയുടെ യഥാർഥ സ്വഭാവം പുറത്ത് വന്നു; പഴയ ബ്ലെസ്ലി അല്ല പുതിയ ബ്ലെസ്ലി ; ലക്ഷ്മിപ്രിയയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫിനാലയ്ക്കായി കാത്തിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും. തുടക്കത്തിൽ സുഹൃത്തുക്കളായിരുന്നവർ ഇപ്പോൾ ശത്രുക്കളായി മാറിയിരിക്കുകയാണ്. ലക്ഷ്മിപ്രിയയും ബ്ലെസ്ലിയുമാണ് അത്തരത്തിൽ അടുത്തിടെ അടിച്ച് പിരിഞ്ഞവർ. ഇരുവരും പരസ്പരമുള്ള തെറ്റുകൾ ചൂണ്ടികാണിക്കാൻ തുടങ്ങിയതോടെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും തർക്കവും വഴക്കും ഉടലെടുക്കുകയുമായിരുന്നു.
ആളുകളുടെ എണ്ണം കുറഞ്ഞതോടെ എല്ലാവരും നന്നായി കളിക്കാൻ തുടങ്ങി എന്നതിന്റെ ലക്ഷണമാണത്. ബ്ലെസ്ലി താനടക്കമുള്ളവരുടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നുവെന്നും സ്ത്രീകളെ മാത്രം ലക്ഷ്യം വെച്ച് സംസാരിക്കുന്നുവെന്നുമെല്ലാമാണ് ലക്ഷ്മിപ്രിയ ബ്ലെസ്ലിയെ കുറിച്ച് പറയുന്നത്. തന്നെ ഒരു ശത്രുവായോ സുഹൃത്തായോ ബ്ലെസ്ലി പരിഗണിക്കേണ്ടെന്നും പൂർണ്ണമായി ഒഴിവാക്കിയേക്കാനും ലക്ഷ്മിപ്രിയ ബ്ലെസ്ലിയോട് പറഞ്ഞിരുന്നു.
പിറകെ നടന്ന് ശല്യം ചെയ്യുന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നുണ്ടായിരുന്നു. റിയാസും ലക്ഷ്മിപ്രിയയും തമ്മിൽ നടന്ന തർക്കത്തിൽ റിയാസിനെ പിന്തുണയ്ക്കുന്ന രീതിയിൽ ബ്ലെസ്ലി സംസാരിക്കുകയും മോഹൻലാലിന്റെ മുമ്പിൽ വെച്ച് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ലക്ഷ്മിയെ സുഹൃത്തായോ ശത്രുവായോ താൻ കാണുന്നില്ലെന്നും മറിച്ച് ഒരു മത്സരാർഥി മാത്രമായാണ് കാണുന്നതെന്നും ബ്ലെസ്ലി പറഞ്ഞിരുന്നു. ഇവിടെ തുടരുന്നപക്ഷം അങ്ങനെയേ കാണാൻ സാധിക്കുകയുള്ളുവെന്നും താൽപര്യമില്ലെങ്കിൽ കൺഫെഷൻ റൂമിൽച്ചെന്ന് ബിഗ് ബോസിനോട് അക്കാര്യം പറഞ്ഞതിന് ശേഷം പുറത്തുപോകാനായിരുന്നു ബ്ലെസ്ലിയുടെ ഉപദേശം.
ജനങ്ങൾ പറഞ്ഞാൽ പോയേക്കാം… അല്ലാതെ ഇവിടുന്ന് ഓടിച്ചു വിടേണ്ട എന്നാണ് ലക്ഷ്‍മി പ്രിയയുടെ മറുപടി. ബ്ലെസ്ലിക്കെതിരെ സുചിത്ര വീട്ടിലുണ്ടായിരുന്നപ്പോൾ വുമൺ കാർഡ് ഇറക്കി കളിക്കാൻ ലക്ഷ്മിപ്രിയ ശ്രമിച്ചിരുന്നു. മോണിങ് ആക്ടിവിറ്റിയിൽ വെച്ച് വീട്ടിലെ ഏറ്റവും മോശം വ്യക്തിയെ കുറിച്ച് സംസാരിക്കാൻ ബിഗ് ബോസ് നിർദേശിച്ചപ്പോഴും ലക്ഷ്മിപ്രിയ പറഞ്ഞ പേര് ബ്ലെസ്ലിയുടേതാണ്.
സ്ത്രീകളെ അധിക്ഷേപിക്കുന്ന ഏക വ്യക്തി ബ്ലെസ്ലിയാണ് എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. ‘ബ്ലെസ്ലി ചെയ്ത കള്ളത്തരം കണ്ടുപിടിക്കുമ്പോൾ മോശമായ രീതിയിൽ സംസാരിക്കാൻ അവൻ വരാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്ന വ്യക്തി ബ്ലെസ്ലിയാണ്.
കൂടാതെ പലപ്പോഴും മറ്റുള്ളവർ സംസാരിക്കുമ്പോൾ അതിനിടയിൽ കയറി വന്ന് ഇരുന്ന് സംസാരം കേട്ടശേഷം പിന്നീട് നമ്മളെ കുറ്റപ്പെടുത്തുന്ന രീതിയും ബ്ലെസ്ലിക്കുണ്ട്. വിനയിയും റിയാസും സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി ഇരുന്നതിന് ബ്ലെസ്ലിയെ ഓടിച്ച് വിട്ടിട്ടുള്ളതാണ്.
ശൂന്യതയിൽ നിന്നും പല പ്രശ്നങ്ങളും ബ്ലെസ്ലി സൃഷ്ടിക്കുന്നുണ്ട്. മുമ്പുണ്ടായിരുന്ന ബ്ലെസ്ലിയല്ല ഇപ്പോൾ വീട്ടിലുള്ളത്. ഇതിൽ നിന്നും മനസിലാക്കേണ്ടത് ഇതാണ് ബ്ലെസ്ലിക്കുള്ളിലെ യഥാർഥ ബ്ലെസ്ലി എന്നാണ്. ഇപ്പോൾ വീട്ടിലുള്ളവരിൽ ഏറ്റവും മോശം വ്യക്തിയെന്ന് പറയാവുന്ന ഒരാളും ബ്ലെസ്ലി മാത്രമാണ്. മറ്റൊരാൾ റിയാസാണ്.
ടാർഗെറ്റ് ചെയ്ത് ടോർച്ചർ ചെയ്യുന്ന രീതിയാണ് റിയാസിന്റേത്. കാര്യങ്ങൾ വളച്ചൊടിച്ചാണ് റിയാസ് സംസാരിക്കാറുള്ളത് ലക്ഷ്മിപ്രിയ പറഞ്ഞു. തുടക്കം മുതൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുന്ന മൂന്ന് മത്സരാർഥികളാണ് ലക്ഷ്മിപ്രിയ, ബ്ലെസ്ലി, റിയാസ് എന്നിവർ. മൂവരും ഇപ്പോൾ മറ്റുള്ളവരുടെ കണ്ണിലെ ശക്തരായ മത്സരാർഥികളുമാണ്.
about biggboss