TV Shows
ആരാധകരെ നിരാശപ്പെടുത്തിയില്ല ഏവരും കാത്തിരുന്ന ആ സുവർണ്ണനിമിഷം! രാജ്ഞിയെ പോലെ സൂര്യ; ആരാധകർക്ക് ആ സന്തോഷ വാർത്ത
ആരാധകരെ നിരാശപ്പെടുത്തിയില്ല ഏവരും കാത്തിരുന്ന ആ സുവർണ്ണനിമിഷം! രാജ്ഞിയെ പോലെ സൂര്യ; ആരാധകർക്ക് ആ സന്തോഷ വാർത്ത
ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയതിന് ശേഷം സൂര്യയ്ക്ക് അത്ര നല്ല സ്വീകാര്യതയായിരുന്നില്ല സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും താരം നേരിട്ടിരുന്നു.
വിമര്‍ശനങ്ങള്‍ അതിരുവിട്ടതോടെ താരം രൂക്ഷമായി പ്രതികരിച്ചിരുന്നു.
എന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടതെന്നായിരുന്നു സൂര്യയുടെ ചോദ്യം. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
സോഷ്യല്‍ മീഡിയകള്‍ വഴി രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് സൂര്യ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് ലഭിച്ച മോശമായ സന്ദേശവും താരം പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെ സൈബര്‍ ഇടങ്ങളില്‍ നിന്ന് സൂര്യ ചെറിയ ഇടവേള എടുത്തിരുന്നു.വര്‍ണ്ണ ശലഭമായി പാറി പറക്കാന്‍ കൊതിച്ചു, നിശാശലഭമായി ലക്ഷ്യമറിയാതെ ചിറകുകള്‍ തളര്‍ന്നു വീണു’, എന്നും ‘ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇവിടെ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നില്‍ക്കുന്നു. പിന്നീട് കാണാം’, എന്നായിരുന്നു സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഇപ്പോൾ ഇതാ സൂര്യ ആരാധകരെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. സൂര്യ സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞുള്ള ചിത്രങ്ങളുമായാണ് സൂര്യയുടെ മടങ്ങിവരവ്. മടങ്ങി എത്തിയതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ സൂര്യയുടെ രണ്ട് ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചത്
തിരുമ്പി വന്തിട്ടെൻ, ആയിരം ഫാൻസ് ഉള്ള സ്റ്റാർസിനെ സപ്പോർട്ട് ചെയ്‌തും വോട്ട് ചെയ്‌തും പലരിൽ ഒരാൾ ആക്കാൻ ആർക്കും പാട്ടും. പക്ഷെ എല്ലാവരും ഒറ്റപ്പെടുത്തിട്ടും ചവിട്ടി തേച്ചിട്ടും കൈ വിടാതെ പൊരുതുന്ന സൂര്യയെ സപ്പോർട്ട് ചെയ്ത് നോമിനേഷനിൽ നിന്നും കയറിവരുമ്പോൾ സൂര്യ ആര്മിയിക്ക് കിട്ടുന്ന ആ സന്തോഷം ഉണ്ടല്ലോ അത് അനുഭവിക്കാൻ വേറെ ഒരു ആര്മിയിക്കും ഈ സീഷണിൽ കഴിഞ്ഞിട്ടില്ല, ജീവിതം ആണ് പരീക്ഷിക്കപ്പെടും പരാജയപ്പെടും പിന്തള്ളപ്പെടും പരിഹസിക്കപെടും മനുഷ്യനാണ് മറികടക്കടക്കണം വിജയിക്കണം കുതിച്ചുയരണം നേരിടണം ലവ് യു സൂര്യ ചേച്ചി എന്നെ കമന്റുകളാണ് ആരാധകർ കുറിച്ചത്. ഏതായാലും സൂര്യയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുകയാണ്
