News
ഷീസാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ തുനിഷ കടുത്ത വിഷാദത്തില്‍; നടിയ്ക്ക് ഒസിഡി, അവളുമായി അടുപ്പത്തിലായത് എല്ലാം അറിഞ്ഞുകൊണ്ട്; പൊലീസ് കോടതിയില്‍
ഷീസാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ തുനിഷ കടുത്ത വിഷാദത്തില്‍; നടിയ്ക്ക് ഒസിഡി, അവളുമായി അടുപ്പത്തിലായത് എല്ലാം അറിഞ്ഞുകൊണ്ട്; പൊലീസ് കോടതിയില്‍
ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് നടി തുനിഷ ശര്‍മയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. പിന്നാലെ ഷീസാന് ഖാന്റെ അറസ്റ്റുമെല്ലാം തന്നെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഷീസാന് ഖാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ തുനിഷ ശര്‍മ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
പിരിഞ്ഞ ശേഷവും നടനൊപ്പം ഒന്നിച്ച് അഭിനയിക്കേണ്ടി വന്നത് നടിക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയതായും ഷീസാനെ രണ്ടു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോടതിയില്‍ പോലീസ് വ്യക്തമാക്കി. പിന്നാലെ ഷീസാനെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.
ആ ത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഷീസാന് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ‘പെട്ടെന്ന് അസ്വസ്ഥയാകുന്ന പെണ്‍കുട്ടിയാണ് തുനിഷ. ഒബ്സസീവ്കമ്പല്സീവ് ഡിസോഡര്‍ (ഒസിഡി) ഉണ്ടായിരുന്നു. ഇക്കാര്യം ഷീസാന് അറിയാം. തുനിഷയുടെ ചികിത്സയ്ക്കായി മൂന്നു ഡോക്ടര്‍മാരെ നിര്‍ദേശിച്ചത് ഷീസാന് തന്നെയാണ്.
എല്ലാം അറിഞ്ഞുകൊണ്ടാണ് അവളുമായി അടുപ്പത്തിലായതും പിന്നീട് വേര്‍പിരിഞ്ഞതും. വേര്‍പിരിയലിനു ശേഷവും ഷീസാനൊപ്പം എല്ലാ ദിവസം സീരിയല്‍ സെറ്റില്‍ തുനിഷ ജോലി ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തുനിഷയ്ക്ക് എല്ലാം മറക്കാന്‍ പ്രയാസമായിരുന്നു’ എന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.
അതേസമയം, തുനിഷയെ ഷീസാന് ഖാന് മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും നടന് ഷൂട്ടിംഗ് സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തുനിഷ തന്നോട് പറഞ്ഞിരുന്നുവെന്നും തുനിഷയുടെ അമ്മ വനിത ശര്‍മ ആരോപിച്ചിരുന്നു. തുനിഷയുടെ മരണം കൊലപാതകമാകാമെന്നും മൃതദേഹം താഴെയിറക്കുമ്പോള്‍ ഷീസാന് അവിടെയുണ്ടായിരുന്നുവെന്നും വനിത പറഞ്ഞു.
മാത്രമല്ല, മകള്‍ ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് താന്‍ ഷൂട്ടിങ് സെറ്റില്‍ വന്നിരുന്നുവെന്നും ഷീസാന്റെ രഹസ്യ കാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിച്ചുവെന്നും വനിത നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇവരുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
