News
ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും ഇഷ്ടമായി; മാളികപ്പുറത്തില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ടെന്ന് നാദിര്‍ഷ
ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും ഇഷ്ടമായി; മാളികപ്പുറത്തില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ടെന്ന് നാദിര്‍ഷ
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണിമുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു തന്റെ അഭിപ്രായം പങ്കുവെച്ചത്.
നാദിര്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ;
‘മാളികപ്പുറം’എന്ന സിനിമ ഇന്നലെ (30-12-22 ) ഇടപ്പള്ളി വനിത വിനീത തീയേറ്ററില്‍ സെക്കന്റ് ഷോ കണ്ടു. ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും നല്ല ഇഷ്ടമായി. really feel good movie (ഇതില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട .സിനിമ ഇഷ്ടപ്പെടുന്നഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാല്‍ മതി.)
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
നേരത്തെ സംവിധായകന്‍ എം പത്മകുമാറും ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. കഥയിലെ നായക/നായിക കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക; അതിനോടൊപ്പം സഞ്ചരിക്കാന്‍ സിനിമക്കും പ്രേക്ഷകനും കൃത്യമായും സാധിക്കുക. അതാണ് ഒരു സിനിമയുടെ വാണിജ്യവിജയത്തിനു പിന്നിലെ സമവാക്യമെങ്കില്‍ ‘മാളികപ്പുറം’ അതിന്റെ വ്യക്തമായ ഉദാഹരണമാണ്.
എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കില്‍ അവളെ അവിടെയെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്.അതിനവളെ സഹായിക്കുന്നത് ഏതു രൂപത്തിലും വരുന്ന ദൈവമാണെന്ന് അവള്‍ വിശ്വസിക്കുന്നുവെങ്കിലും.
ഇവിടെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത് കല്യാണി മാത്രമല്ല, ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാന്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണുവും കൂടിയാണ്. ആദ്യസിനിമ തന്നെ ഉജ്വലമാക്കിയതിന് വിഷ്ണുവിനും അവനെ കൈപിടിച്ചു നയിച്ച അഭിലാഷിനും, ആന്റോക്കും വേണു സാറിനും, രഞ്ജിനും, ഷമീറിനും, ബാക്കി എല്ലാവര്‍ക്കും ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍!! ഒപ്പം സൂപ്പര്‍താര പദവിയിലേക്ക് ഏതാനും ചുവടുകള്‍ മാത്രം ബാക്കിയുള്ള എന്റെ പ്രിയപ്പെട്ട ഹീറോ ഉണ്ണി മുകുന്ദനും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
