Social Media
അയ്യോ , ഞങ്ങൾ പാന്റാക്കിയത് ചേച്ചി അറിഞ്ഞില്ലേ ? പ്രിയങ്ക ചോപ്രയെ ആർ എസ് എസിന്റെ ബ്രാൻഡ് അംബാസിഡറെന്നു ട്രോളി സോഷ്യൽ മീഡിയ !
അയ്യോ , ഞങ്ങൾ പാന്റാക്കിയത് ചേച്ചി അറിഞ്ഞില്ലേ ? പ്രിയങ്ക ചോപ്രയെ ആർ എസ് എസിന്റെ ബ്രാൻഡ് അംബാസിഡറെന്നു ട്രോളി സോഷ്യൽ മീഡിയ !
By
ബോളിവുഡ് താരങ്ങളുടെ ഫാഷൻ ലെവൽ ഒന്ന് വേറെ തന്നെയാണ്. എന്തും അവർ പരീക്ഷിക്കും. എന്നാൽ ചിലപ്പോളൊക്കെ ഇത്തരം ഫാഷൻ പരീക്ഷണങ്ങൾ ട്രോള് ചെയ്യപ്പെടാറുമുണ്ട്.
ബോളിവുഡിലെ ഏറ്റവും സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിക്കുന്നവരില്‍ മുന്‍പന്തിയിലാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ പോലും ശ്രദ്ധേയമായ ട്രെന്‍ഡ് വസ്ത്രങ്ങളിലൂടെ അമ്ബരപ്പിക്കുന്ന പ്രിയങ്ക എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ്. മെറ്റ്ഗാലയ്ക്ക് ശേഷം പ്രിയങ്കയുടെ സോഷ്യല്‍മീഡിയ ആഘോഷിക്കുന്ന വസ്ത്രമായിരിക്കുകയാണ് കഴിഞ്ഞദിവസം ധരിച്ച ആ കാക്കി ഷോര്‍ട്‌സുകള്‍.
മെറ്റ്ഗാലയിലെ വിരൂപ മേയ്ക്കപ്പിലെ സുന്ദരിയെ സോഷ്യല്‍മീഡിയ ആഘോഷിച്ച് മടുക്കുന്നതിനു മുമ്ബാണ് പുതിയ ഇരയെ പ്രിയങ്ക തന്നെ ഇട്ടു കൊടുത്തിരിക്കുന്നത്. പൊതുവെ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന താരം ഇത്തവണ പതിവ് തെറ്റിക്കാതെ ഗ്ലാമറസായ ഷോര്‍ട്‌സ് ധരിച്ചാണ് എത്തിയത്. എന്നാല്‍ ഒരു കുഴപ്പമുണ്ടായിരുന്നു. ഷോര്‍ട്‌സിന്റെ നിറം.
കാക്കി ഷോര്‍ട്സും കറുത്ത ടോപ്പും ബ്ലേസറും ബൂട്സുമണിഞ്ഞ് ന്യൂയോര്‍ക്കില്‍ ഭര്‍ത്താവ് നിക് ജോനാസിന്റെ വസതിയില്‍ നിന്നും പുറത്തു വരുന്ന പ്രിയങ്കയുടെ ചിത്രങ്ങളാണ് ട്രോളുകള്‍ക്ക് ഇരയാകുന്നത്. ആര്‍എസ്‌എസിന്റെ പഴയ യൂണിഫോം ആയിരുന്നു കാക്കി ഷോര്‍ട്സ്. പ്രിയങ്ക ആര്‍എസ്‌എസില്‍ ചേര്‍ന്നോയെന്നും, ആര്‍എസ്‌എസിന്റെ അന്താരാഷ്ട്ര ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തോ? എന്നൊക്കെയാണ് ട്രോളന്മാര്‍ക്ക് അറിയേണ്ടത്.
trolls against priyanka chopra
