News
തൃഷ്യ്ക്ക് എതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്; മറുപടിയുമായി നടി
തൃഷ്യ്ക്ക് എതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്; മറുപടിയുമായി നടി
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മന്‍സൂര്‍ അലി ഖാന് തൃഷ്യ്ക്ക് എതിരെ നടത്തിയ പരാമര്‍ശം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മന്‍സൂര്‍ അലി ഖാന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ചിരഞ്‍ജീവയടക്കമുള്ള മുന്‍നിര നടന്മാരും വനിതാ കമ്മിഷനുമൊക്കെ വിമര്‍ശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല മാപ്പ് പറയില്ല എന്ന് പറഞ്ഞിരുന്ന മന്‍സൂര്‍ അലി ഖാന് മാപ്പ് പറഞ്ഞിരിക്കുകയാണ്.
പിന്നാലെ മന്‍സൂര്‍ അലി ഖാന് മാപ്പ് പറഞ്ഞതില്‍ പരോക്ഷമായി പ്രതികരിച്ച് തൃഷയും എത്തിയിരിക്കുകയാണ്. തെറ്റ് മനുഷ്യസഹജമാണ്, ക്ഷമിക്കുന്നത് ദൈവികമാണെന്നായിരുന്നു മന്‍സൂറിന് തൃഷയുടെ മറുപടി.
വിവാദ പരാമര്‍ശമുണ്ടായതിന് പിന്നാലെ എന്താണ് താന്‍ തെറ്റ് ചെയ്തതെന്നും ക്ഷമാപണം നടത്തേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും മന്‍സൂര്‍ തയ്യാറായിരുന്നില്ല.
കോടതിയില്‍ നിന്നുള്ള വിമര്‍ശനവും നേരിടേണ്ടി വന്നതിന് പിന്നാലെ പൊലീസിന് മുന്നിലെത്തി മൊഴി നല്‍കുകയും ചെയ്തതിന് ശേഷമാണ് വാര്‍ത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മന്‍സൂര്‍ അലി ഖാന് രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. താന്‍ ഇതില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും മന്‍സൂര്‍ വ്യക്തമാക്കുകയായിരുന്നു.
തൃഷ നായികയായ ലിയോയില്‍ റേപ് സീന്‍ ഇല്ലായിരുന്നു എന്നും ഉറപ്പായും ഒരു ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന് പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് എത്തിയിരുന്നു. മന്‍സൂര്‍ അലി ഖാന് എന്നെക്കുറിച്ച് ക്രൂരവും വെറുപ്പുളവാക്കുന്നതുമായി സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി.
ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്. സ്ത്രീവിരുദ്ധനായ ഒരാളുടേതാണ് ആ പ്രസ്താവന. അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നുമാണ് തൃഷ വ്യക്തമാക്കിയത്, മന്‍സൂര്‍ അലി ഖാന് എതിരെ സംവിധായകന് ലോകേഷ് കനകരാജും വിമര്‍ശനവുമായി എത്തിയിരുന്നു.
മന്‍സൂര്‍ അലി ഖാന് എതിരെ ദേശീയ വനിതാ കമ്മിഷന് സ്വമേധയാ ഇന്ന് കേസ് എടുത്തിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തി മന്‍സൂറിനെതിരെ കേസ് എടുക്കാന്‍ ഡിജിപിക്ക് വനിതാ കമ്മിഷന് നിര്‍ദ്ദേശിച്ചിരുന്നു. മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ താര സംഘടനയും നടികര്‍ സംഘവും നേരത്തെ രംഗത്ത് എത്തിയിരുന്നു. മന്‍സൂറിന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്യുമെന്നും താര സംഘടന വ്യക്തമാക്കിയിരുന്നു.
