Connect with us

ഇതെന്ത് മാപ്പ് പറച്ചിലാണ്.. മന്‍സൂറിന്റെ ഉഡായിപ്പ്! തമിഴകം കത്തുന്നു; വലിച്ച് കീറി

featured

ഇതെന്ത് മാപ്പ് പറച്ചിലാണ്.. മന്‍സൂറിന്റെ ഉഡായിപ്പ്! തമിഴകം കത്തുന്നു; വലിച്ച് കീറി

ഇതെന്ത് മാപ്പ് പറച്ചിലാണ്.. മന്‍സൂറിന്റെ ഉഡായിപ്പ്! തമിഴകം കത്തുന്നു; വലിച്ച് കീറി

നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞിരുന്നു. വിവാദ പരാമർശമുണ്ടായതിന് പിന്നാലെ താൻ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറ
യേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു മൻസൂർ അലി ഖാന്റെ നിലപാട്.നടനെതിരെ പൊലീസ് കേസുമെടുത്തിരുന്നു.

കുറച്ച് ദിവസങ്ങളായി തമിഴ് സിനിമാ ലോകത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ് തൃഷയെക്കുറിച്ച് മന്‍സൂര്‍ അലിഖാന്‍ നടത്തിയ പരാമര്‍ശം. ലിയോ സിനിമയെക്കുറിച്ച് സംസാരിക്കവെയായിരുന്നു തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലിഖാന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതേ തുടര്‍ന്ന് മന്‍സൂര്‍ അലിഖാനെതിരെ കേസെടുക്കുകയും മൊഴിയെടുക്കുകയുമൊക്കെ ചെയ്തിരുന്നു. വിവാദം ശക്തമായപ്പോള്‍ മാപ്പ് പറയില്ലെന്നായിരുന്നു മന്‍സൂറിന്റെ നിലപാട്.

എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ തൃഷയോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മന്‍സൂര്‍ അലിഖാന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മന്‍സൂര്‍ അലിഖാന്റെ പ്രതികരണം. എന്റെ സഹ നടി തൃഷ ദയവ് ചെയ്ത് എനിക്ക് മാപ്പ് തരണം. നിങ്ങളുടെ വിവാഹത്തിന് അനുഗ്രഹിക്കാനുള്ള ഭാഗ്യം ദൈവം എനിക്ക് തരട്ടെ എന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ പ്രതികരണം. എന്നാല്‍ സോഷ്യല്‍ മീഡിയ ഈ മാപ്പ് പറച്ചിലില്‍ അത്ര തൃപ്തരല്ല. ഇതെന്ത് മാപ്പ് പറച്ചിലാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതില്‍ മാപ്പ് എവിടെയെന്നും ആരാധകര്‍ ചോദിക്കുന്നു. നേരത്തെ തന്റെ പരാമര്‍ശത്തിന്റെ പേരില്‍ മന്‍സൂര്‍ അലിഖാന്‍ പോലീസിന് മുന്നിലും ഖേദം രേഖപ്പെടുത്തിയിരുന്നു.

വിജയ് നായകനായ ചിത്രമായിരുന്നു ലിയോ. തൃഷയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ മന്‍സൂര്‍ അലിഖാനും എത്തിയിരുന്നു. ഈ സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു മന്‍സൂര്‍ അലിഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍, സിനിമയില്‍ ഒരു കിടപ്പുമുറി സീന്‍ ഉണ്ടാകുമെന്ന് കരുതി എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. മുന്‍കാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതിയെന്നും മന്‍സൂര്‍ പറഞ്ഞു.

ഞാന്‍ ഒരുപാട് ബലാത്സംഗ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാല്‍ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റില്‍വച്ച് അവര്‍ തൃഷയെ കാണിക്കുക പോലും ചെയ്തില്ലെന്നായിരുന്നു മന്‍സൂര്‍ പറഞ്ഞത്. മന്‍സൂര്‍ അലിഖാന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഒടുവില്‍ തൃഷ തന്നെ പ്രതികരണവുമായി രംഗത്ത് എത്തുകയായിരുന്നു. ‘മന്‍സൂര്‍ അലി ഖാന്‍, അടുത്തിടെ എന്നെ കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇതിനെ ശക്തമായി അപലപിക്കുന്നു. മന്‍സൂറിന്റെ വാക്കുകളില്‍ ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധം, വെറുപ്പ്, മോശം അഭിരുചി എന്നിവയൊക്കെയുണ്ടെന്നും തൃഷ ട്വീറ്റിലൂടെ തുറന്നടിക്കുകയായിരുന്നു. അദ്ദേഹത്തിന് ഈ ആഗ്രഹം ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും. പക്ഷേ നിങ്ങളെ പോലൊരു മോശം ആളുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടുവെന്നും തൃഷ പറഞ്ഞിരുന്നു.

More in featured

Trending