Movies
രശ്മികയെ ആദ്യം കാണുന്നത് വിജയുടെ വീടിന്റെ ടെറസ്സില്‍! പല രഹസ്യങ്ങളും പുറത്തായി.. ഇരുവരുടെയും പ്രണയകഥ പുറത്ത് വിട്ട് നടന്‍ രണ്‍ബീര്‍ കപൂര്‍
രശ്മികയെ ആദ്യം കാണുന്നത് വിജയുടെ വീടിന്റെ ടെറസ്സില്‍! പല രഹസ്യങ്ങളും പുറത്തായി.. ഇരുവരുടെയും പ്രണയകഥ പുറത്ത് വിട്ട് നടന്‍ രണ്‍ബീര്‍ കപൂര്‍
സിനിമ താരങ്ങളെ പറ്റിയുള്ള ഗോസിപ്പുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വാര്‍ത്തകള്‍ എന്ന നിലയില്‍ പലപ്പോഴും മാധ്യമങ്ങളില്‍ ചർച്ചയാകാറുണ്ട്. ഇതിനിടെയിലാണ് രശ്മിക മന്ദന്നയും വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തി പ്രചരിച്ചത്.
എന്നാല്‍ ഇത്തരം വാര്‍ത്തകളോട് മുഖം തിരിക്കുകയാണ് ഇരുവരും ചെയ്യാറുള്ളത്. എന്നാല്‍ രശ്മികയും വിജയും തമ്മിലുള്ള പ്രണയം സത്യമാണെന്ന് പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. ഇരുവരും ഒരുമിച്ചഭിനയിച്ച ആനിമല്‍ എന്ന സിനിമയുടെ പ്രൊമോഷന് എത്തിയപ്പോഴാണ് രശ്മികയെയും വിജയിയെയും കുഴപ്പത്തിലാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്.
രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്ദീപ് റെഡ്ഡി വാങ്ക ആണ് ആനിമല്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. ചിത്രം ഡിസംബര്‍ ഒന്നിന് പുറത്ത് വരും. ഇതിനോട് അനുബന്ധിച്ചുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. അങ്ങനെ നടന്‍ നന്ദമൂരി ബാലകൃഷ്ണന്‍ അവതാരകനായിട്ടെത്തുന്ന അണ്‍സ്‌റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന പരിപാടിയിലും താരങ്ങള്‍ പങ്കെടുത്തിരുന്നു.
സംഭാഷണത്തിനിടയില്‍ അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയുടെയും ആനിമലിന്റെയും പോസ്റ്ററുകള്‍ സ്‌ക്രീനില്‍ കാണിച്ചിരുന്നു. അത് മുതലാണ് വിജയ് വേദരകൊണ്ടയും ഇവരുടെ ചര്‍ച്ചയിലേക്ക് വരുന്നത്. ഈ രണ്ട് പോസ്റ്ററുകളില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഏതെടുക്കും, യഥാര്‍ഥ നായകനെയോ അതോ ഓണ്‍സ്‌ക്രീനിലെ നായകനെയോ എന്നായിരുന്നു ബാലകൃഷ്ണ ചോദിച്ചത്. ഇതോടെ രണ്‍ബീറും ചര്‍ച്ചയില്‍ ഇടപ്പെട്ടു.
പിന്നാലെ രശ്മികയെ എങ്ങനെയും കളിയാക്കാം എന്ന നിലയിലേക്ക് എത്തി. സംഭവം പ്രശ്‌നമാവുമെന്ന് മനസിലായതോടെ രശ്മിക മിണ്ടാതെ ഇരുന്നു. ഇതോടെ ബാലകൃഷ്ണ വിജയുടെ നമ്പറിലേക്ക് വിളിക്കാന്‍ സംവിധായകന്‍ സന്ദീപിനോട് പറഞ്ഞു. അദ്ദേഹം മിസ് കോള്‍ ചെയ്തു. അപ്പോഴാണ് രശ്മിക വിളിക്കട്ടെ. അവള്‍ വിളിച്ചാലേ എടുക്കുകയുള്ളുവെന്നും, സന്ദീപ് വിളിച്ചാല്‍ വിജയ് ഫോണ്‍ എടുക്കില്ലെന്നും രണ്‍ബീര്‍ പറയുന്നത്. നടന്റെ അപ്രതീക്ഷിതമായ സംസാരത്തില്‍ നാണം വന്ന രശ്മിക കാര്യമായി ഒന്നും മിണ്ടിയില്ല. ഇതിനിടയില്‍ വിജയ് സന്ദീപിന്റെ ഫോണിലേക്ക് തിരികെ വിളിച്ചു. അത് സ്പീക്കറിലിട്ട് രശ്മികയ്ക്ക് കൊടുക്കുകയും ചെയ്തു. നടി ഹലോ എന്ന് പറഞ്ഞതും എന്ത് പറ്റീ രേ.. എന്നായിരുന്നു വിജയുടെ മറുപടി. നടന്റെ സംസാരത്തില്‍ നാണം തോന്നയി രശ്മിക പെട്ടെന്ന് തന്നെ ഫോണ്‍ സ്പീക്കറിലാണെന്ന് പറഞ്ഞു.
പിന്നാലെ വിജയ്, ഇത് കണ്ടിട്ട് ബാല സാറിന് അസൂയ തോന്നുകയാണെന്ന് രണ്‍ബീര്‍ പറഞ്ഞു.
എന്നാല്‍ രശ്മികയ്ക്ക് ബാല സാറിനെ ഇഷ്ടമാണെന്ന് വിജയും പറഞ്ഞു. ഇതോടെ വിജയ് ആരെയാണ് ഇഷ്ടപ്പെടുന്നതെന്ന ചോദ്യം വന്നു. താന്‍ സന്ദീപ് റെഡ്ഡി വാംശയെയാണ് ഇഷ്ടപ്പെടുന്നതെന്നായിരുന്നു വിജയുടെ മറുപടി. ഇത് സദ്ദസിലുണ്ടായിരുന്ന എല്ലാവരിലും ചിരിയുണര്‍ത്തി. വീണ്ടും അര്‍ജുന്‍ റെഡ്ഡിയും ആനിമലും തമ്മിലുള്ള ബന്ധം പറയാന്‍ ആവശ്യപ്പെട്ടതോടെ രണ്ടും തനിക്ക് പ്രിയപ്പെട്ടതാണെന്ന് രശ്മിക പറഞ്ഞു. ഇതോടെ അതിലെ കണക്ഷന്‍ എന്താണെന്നായി. ഇതിനിടയിലാണ് സന്ദീപ് രശ്മികയെ ആദ്യം കാണുന്നത് അര്‍ജുന്‍ റെഡ്ഡിയുടെ വിജയാഘോഷം നടന്ന വിജയുടെ വീടിന്റെ ടെറസ്സില്‍ നിന്നാണെന്നും ഇതിനെല്ലാം കണക്ഷനുണ്ടെന്ന് മനസിലായില്ലേ എന്നും രണ്‍ബീര്‍ പറയുന്നത്. രണ്‍ബീറിന്റെ അപ്രതീക്ഷിതമായ മറുപടി കേട്ട് രശ്മികയ്ക്ക് നാണം വരികയും ബാക്കിയെല്ലാവരും പൊട്ടിച്ചിരിക്കുന്ന അവസ്ഥയിലേക്കുമെത്തി. ഇതോടെയാണ് ഇരുവരുടെയും പ്രണയകഥ ആരാധകർ ഏറ്റെടുത്തത്.