Actress
ആനിമലിലെ ആ രംഗങ്ങള്‍ക്ക് ശേഷം നാഷണല്‍ ക്രഷ് എന്ന വിശേഷണം ശല്യമായി മാറിയിട്ടുണ്ടോ,! മറുപടിയുമായി തൃപ്തി ദിമ്രി
ആനിമലിലെ ആ രംഗങ്ങള്‍ക്ക് ശേഷം നാഷണല്‍ ക്രഷ് എന്ന വിശേഷണം ശല്യമായി മാറിയിട്ടുണ്ടോ,! മറുപടിയുമായി തൃപ്തി ദിമ്രി
രണ്‍ബീര്‍ കപൂര്‍- രശ്മിക മന്ദാന ജോഡികള്‍ നായകാനായികന്മാരായി പുറത്തെത്തിയ ചിത്രമായിരുന്നു ആനിമല്‍. ചിത്രം വളരെ വലിയ രീതിയിലാണ് വിമര്‍ശനങ്ങള്‍ക്ക് പാത്രമായത്. ചിത്രത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ദൃശ്യങ്ങളുമുണ്ടെന്നാരോപിച്ചായിരുന്നു വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നത്.
ഈ ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധ നേടിയ നടിയായിരുന്നു തൃപ്തി ദിമ്രി. ഈ റോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സോയ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. പിന്നാലെ താരത്തിന് നാഷണല്‍ ക്രഷ് എന്ന വിശേഷണവും ലഭിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിശേഷണത്തോടെ പ്രതികരിച്ചിരിക്കുകയാണ് നടി. നാഷണല്‍ ക്രഷ് എന്നൊരു വിശേഷണം നല്‍കിയാല്‍ അവരുടെ അഭിനയത്തെ കുറിച്ച് അധികം സംസാരിക്കില്ല, അതുകൊണ്ട് തന്നെ ഇങ്ങനൊരു വിശേഷണം ശല്യമായിട്ടുണ്ടോ എന്നായിരുന്നു തൃപ്തിയോടുള്ള ചോദ്യം.
എന്നാല്‍ തനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല എന്നാണ് തൃപ്തി പറയുന്നത്. ഭാഗ്യവശാല്‍ എനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. എന്റെ കരിയറില്‍ ഞാന്‍ മുമ്പ് ചെയ്ത സിനിമകള്‍ ആണെങ്കിലും ഇപ്പോള്‍ ചെയ്ത സിനിമകള്‍ ആണെങ്കിലും പ്രേക്ഷകരില്‍ നിന്ന് ഒരുപാട് സ്‌നേഹം ലഭിച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് എന്റെ അഭിനയം ഇഷ്ടപ്പെടുകയും അതിനെ കുറിച്ച് അവര്‍ ഒരുപാട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിലേയ്ക്ക് വന്നപ്പോള്‍ എല്ലാവരും എന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ.
എന്‍റെ ഭാഗ്യം കൊണ്ട് എന്റെ സിനിമകള്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ എന്റെ അഭിനയത്തെ കുറിച്ച് തന്നെ സംസാരിച്ചു. ഇത് അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു പ്രചോദനം ആണ്. തുടര്‍ന്നും നന്നായി വര്‍ക്ക് ചെയ്യാനും നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുവാനും ഇത് സഹായിക്കും. അതുകൊണ്ട് ഞാന്‍ ഭാഗ്യവതിയാണെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു തൃപ്തിയുടെ വാക്കുകള്‍.
അതേസമയം, വിക്കി കൗശല്‍ നായകനാകുന്ന ബാഡ് ന്യൂസ് ആണ് തൃപ്തിയുടെ പുതിയ ചിത്രം. ഇതിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് തൃപ്തി ഇതേകുറിച്ച് സംസാരിച്ചത്. ഇതിന് ശേഷം കാര്‍ത്തിക് ആര്യനൊപ്പം ‘ഭൂല്‍ ഭുലയ്യ 3’ ചിത്രത്തിലാണ് തൃപ്തി അഭിനയിക്കുക.
