Malayalam
കൊച്ചിയിലെ ആംസ്റ്റർ ഡാം; 14 ദിവസം കൊണ്ട് സെറ്റ് റെഡി; കലാ സംവിധായകൻ പറയുന്നു..
കൊച്ചിയിലെ ആംസ്റ്റർ ഡാം; 14 ദിവസം കൊണ്ട് സെറ്റ് റെഡി; കലാ സംവിധായകൻ പറയുന്നു..
ട്രാൻസ് സിനിമയിലെ ക്ലൈമാക്സ് രംഗങ്ങല്‍ നടന്നത് ആംസ്റ്റര്‍ഡാമിലല്ല. മറിച്ച് ആ രംഗങ്ങള്‍ ചിത്രീകരിച്ചത് ഫോര്‍ട്ട് കൊച്ചിയില്‍ സെറ്റിട്ടായിരുന്നു. സെറ്റിടാൻ കലാ സംവിധായകൻ അജയൻ ചാലിശ്ശേരിക്കു വേണ്ടി വന്നത് വെറും 14 ദിവസങ്ങൾ മാത്രമാണ്. സെറ്റ് നിർമിക്കുന്നതിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പങ്കുവെച്ചരിക്കുന്നു
സത്യമാണ് ! ആംസ്റ്റർഡാം നമ്മുടെ കൊച്ചിയിലാണ് !!
ആംസ്റ്റർഡാമിലെ റെഡ് ഡിസ്ട്രിക്റ്റിൽ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത് കൊണ്ട് ആ സ്ട്രീറ്റിലേക്ക് എൻട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട് ചെയ്തതിനു ശേഷം ബാക്കി, ഷൂട്ടിങ് ഫുട്ടേജ് നോക്കി നമ്മളിവിടെ ഫോർട്ട് കൊച്ചിയിൽ സെറ്റ് ഇടുകയായിരുന്നു. അവിടത്തെ ആർക്കിടെക്ചറിനോട് സാമ്യമുള്ള ബിൽഡിങ് ഏരിയയിൽ ആണ് സെറ്റ് ഇട്ടത്. ഏകദേശം 14 ദിവസങ്ങൾ എടുത്താണ് മഴദിവസങ്ങൾക്കുള്ളിലും സെറ്റ് പൂർത്തിയാക്കിയത്.
അതെ സമയം അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് മികച്ച വിജയമായിരുന്നു നേടിയത്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ട്രാൻസിലൂടെയാണ് വീണ്ടും സംവിധാന രംഗത്തേക്ക് അൻവർ റഷീദ് തിരിച്ചെത്തുകയാണ്. ചിത്രത്തില്ഫഹദ് ഫാസില്‍,നസ്രിയ എന്നിവരെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു
trance
