Connect with us

ട്രാൻസിന് ഒരു ഗംഭീര പ്രമേയം ഉണ്ടായിട്ടും ചരട് പൊട്ടിയ പട്ടം പോലെ എങ്ങോട്ടോ പറന്നു; പരാതിയുമായി മനശാസ്ത്രജ്ഞൻ

Malayalam Breaking News

ട്രാൻസിന് ഒരു ഗംഭീര പ്രമേയം ഉണ്ടായിട്ടും ചരട് പൊട്ടിയ പട്ടം പോലെ എങ്ങോട്ടോ പറന്നു; പരാതിയുമായി മനശാസ്ത്രജ്ഞൻ

ട്രാൻസിന് ഒരു ഗംഭീര പ്രമേയം ഉണ്ടായിട്ടും ചരട് പൊട്ടിയ പട്ടം പോലെ എങ്ങോട്ടോ പറന്നു; പരാതിയുമായി മനശാസ്ത്രജ്ഞൻ

ഫഹദ് ഫാസലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ട്രാൻസിലൂടെയാണ് വീണ്ടും സംവിധാന രംഗത്തേക്ക് അൻവർ റഷീദ് തിരിച്ചെത്തുകയാണ്.

ട്രാൻസ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന മനോരോഗ ചികിത്സാ രീതികളെ വിമർശിച്ച് ഡോക്ടർ തോമസ് മത്തായി കയ്യാനിക്കൽ രംഗത്ത് എത്തിയതിന് പിന്നാലെ സിനിമയെ വിമർശിച്ച് മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ.സി.ജെ. ജോൺ. ഡോക്ടരുടെ കുറിപ്പാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്
രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടാവുന്ന ഒരു ഗംഭീര പ്രമേയം ഉണ്ടായിട്ടും ചരട് പൊട്ടിയ പട്ടം പോലെ പിന്നെ എങ്ങോട്ടോ പറന്നുപോയ സിനിമയായി മാറി യെന്നും അതെ സമയം സിനിമയിലെ ചില പരാമർശങ്ങൾ മനോരോഗ ചികിത്സാരീതികളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതായും അദ്ദേഹം പറഞ്ഞു. അൻവർ റഷീദ് ആൻഡ് ടീം ഓരോ സൈക്കാട്രി രോഗികളോടും ഈ സിനിമയിലൂടെ ചെയ്യുന്നത് കൊലച്ചതിയാണെന്നായിരുന്നു തോമസ് മത്തായി പറഞ്ഞത്

ഡോ.സി.ജെ.ജോണിന്റെ കുറിപ്പ് വായിക്കാം:

കുമ്പളങ്ങി രാത്രികളും ,അതിരനും കടന്ന് ട്രാൻസിൽ എത്തുമ്പോൾ സൈക്കോ കഥാപാത്രങ്ങളുടെ ആശാനെന്നൊരു ഇമേജ് ഫഹദ് ഫാസിലിന്റെ മേൽ പതിയുന്നുവെന്നൊരു പേടി ഉണ്ട്. വൈവിധ്യമുള്ള അഭിനയ ശൈലിയുള്ള ഫഹദിനെ വലിയ ഇഷ്ടമാണ്. ഇതിലെ അഭിനയം മിന്നുന്നുണ്ടെങ്കിൽ പോലും മൂപ്പർ ഇനി ശ്രദ്ധിക്കണം. സത്യത്തിൽ ദിലീഷ് പോത്തനും ശ്രീനാഥ് ഭാസിയുമാണ് ഇതിൽ കസറിയ അഭിനേതാക്കൾ.

വിചിത്ര സ്വഭാവങ്ങളുള്ളവരുടെ മാത്രം ഒരു ലോകമാണ് ട്രാൻസ് കാണിക്കുന്നത്. മതപരമായ മാസ്സ് ഹിസ്റ്റീരിയ പ്രകടിപ്പിക്കുന്ന ആൾക്കൂട്ടങ്ങൾ, മനസ്സിന്റെ താളം തെറ്റിയ മറ്റൊരു കൂട്ടർ, ക്രൂരബുദ്ധിയുള്ള വില്ലൻമാർ -ഇതൊക്കെയാണ് അവരുടെ പ്രൊഫൈൽ.

സാധാരണ പെരുമാറ്റമുള്ള നോർമൽ ആളുകളെ ഇതിൽ ഒരു ആശ്വാസത്തിനായി പോലും കാണാനാവില്ല. രണ്ട് ആത്മഹത്യകൾ, ഒരു ആത്മഹത്യാ ശ്രമം, മൂന്ന് കൊലപാതകങ്ങള്‍ – ഇവയൊക്കെ ചേരുന്ന ഒരു പാക്കേജും ഉണ്ട്. രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടാവുന്ന ഒരു ഗംഭീര പ്രമേയം ഉണ്ടായിരുന്നു. നാട്യക്കാരനായ പാസ്റ്ററിൽ നിന്ന് അദ്ഭുത കഴിവുകൾ ഉള്ളയാളെന്ന മിഥ്യാ വിശ്വാസത്തിലേക്ക് വഴുതി വീഴുന്ന ഉഗ്രൻ കഥാപാത്രമുണ്ടായിരുന്നു. മികച്ച സാങ്കേതിക പിന്തുണയും ഉണ്ടായിരുന്നു. എന്നിട്ടും ആദ്യ പകുതിക്കപ്പുറം വിസ്മയത്തെ കൊണ്ട് പോകാൻ കഴിഞ്ഞില്ല. ചരട് പൊട്ടിയ പട്ടം പോലെ പിന്നെ എങ്ങോട്ടോ പറന്നു.

മനോരാഗ ചികിത്സയിൽ ഫലപ്രദമായി ഉപയോഗിക്കുന്ന ഔഷധങ്ങളെ കുറിച്ചു തെറ്റിദ്ധാരരണ പടർത്തുന്ന ഗൂഗിൾ വിവരം വിളമ്പുന്ന ആ സീനിനു സിനിമയിൽ ഒരു പ്രസക്തിയുമില്ല. .ആ മരുന്നുകൾ നൽകിയ സ്വസ്ഥതയിലാണ് ആ പാസ്റ്റർ ഇത്ര കുശാഗ്ര ബുദ്ധിയോടെ പ്രവർത്തിച്ചതെങ്കിൽ, ഈ ഡയലോഗ് കഥാഗതിയോട്‌ ചേരാത്ത

ഒരു മണ്ടത്തരമല്ലേ?

വില്ലന്റെ അടി കൊണ്ട്‌ തലച്ചോറിലെ ടെംപറൽ ലോബിന് സാരമായ തകരാര്‍ ഉണ്ടായി. മൂന്ന് ദിവസം ഡീപ് കോമയിൽ കിടന്ന് ഒടുവില്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ച അയാളുടെ ആ നാടകീയ കണ്ണ് തുറക്കലിലും, പിന്നീടുള്ള പെരുമാറ്റത്തിലും കല്ല് കടികള്‍ ധാരാളം. വൈദ്യ ശാസ്ത്രവും മനസ്സിന്റെ ശാസ്ത്രവുമൊക്കെ പ്രമേയമായി വരുന്ന സിനിമകള്‍ക്ക് ഒരു സ്ക്രിപ്റ്റ് ഡോക്ടര്‍ നല്ലതാണ്. മാനസികാരോഗ്യ ചികിത്സ മൂലം സ്വസ്ഥത കൈവരിച്ചുവെന്ന മട്ടിൽ ക്ലൈമാക്സ് അവതരിപ്പിച്ചത് ആശ്വാസം. നായികയുടെയും നായകന്റെയും ഒത്തു ചേരലിനായി ഒരുക്കിയ ആംസ്റ്റര്‍ഡാം സീനുകൾ ക്ളൈമാക്സിൽ മുഴച്ചു നില്‍ക്കുന്നു. ഇത് പോലെയുള്ള കുറെ സീനുകളുണ്ട്. പാസ്റ്ററിന് പകരം ഒരു മദർ എസ്തര്‍ ആയിരുന്നെങ്കില്‍ കഥ എന്താകുമായിരുന്നു?

ഉസ്താദ് ഹോട്ടൽ ആസ്വദിച്ച ഒരാൾ, ട്രാൻസ് നല്‍കിയ നിരാശ തുറന്ന് പറഞ്ഞാല്‍ അതൊരു കുറ്റമാകുമോ? പാസ്റ്ററിനെ ഊതി വീർപ്പിച്ചു സ്തുതി പാടുന്ന പോലെ, ഒരു സിനിമയെ കണ്ണടച്ച് വാഴ്ത്തുന്നവരുടെ ഇടയില്‍ നിന്ന് സിനിമയെ കുറിച്ച് ഇത്തിരി സത്യം പറയുന്നത് നല്ലതല്ലേ? സംരഭം ബോള്‍ഡ് ; പക്ഷേ?ഇത്തരം വിശ്വാസ സംവിധാനങ്ങളിലെ അതി വൈകാരിക വിശ്വാസികള്‍ ഈ സിനിമയോട് എടുത്ത നിസ്സംഗ മനോഭാവവും പഠനാർഹമാണ്. പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ.

ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്തിയ ചികിത്സാ രീതികളെ കുറിച്ച് തെറ്റിദ്ധാധാരണ പടർത്തി ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ആവിഷ്കാരങ്ങളോ വർത്തമാനങ്ങളോ ബഹുജന മാധ്യമങ്ങളിൽ നല്‍കാതിരിക്കുകയെന്നത് ഒരു നൈതീകതയാണ്. ലക്ഷക്കണക്കിന് മനസ്സിന് രോഗമുള്ളവർ അതിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന ‘റിസ്‌പെരിഡോൺ’ എന്ന ഔഷധത്തെ കുറിച്ചും മറ്റൊരു മരുന്നിനെ കുറിച്ചും ഭീതി പടർത്തുന്ന ഡയലോഗുകൾ അൻവർ റഷീദിന്റെ ട്രാൻസെന്ന സിനിമയിലുണ്ട്.

ഒരു എവിഡൻസ് ബേസ്ഡ് മെഡിസിനാണ് ഇത് .അതേക്കുറിച്ച് സിനിമയിൽ വന്ന പരാമർശങ്ങൾ വാസ്തവ വിരുദ്ധം. മനസ്സിന്റെ രോഗമുള്ള നിർഭാഗ്യവാന്മാരെയും അവരെ പരിചരിക്കുന്നവരെയും ശാസ്ത്രീയ ചികിത്സകളിൽ നിന്നും അകറ്റി പാസ്റ്റർ ജോഷ്വാ കാൾട്ടണിലേക്ക് എത്തിക്കുന്ന ഈ സീനും ഡയലോഗും ഒഴിവാക്കണമെന്ന് ഈ സിനിമയുടെ പ്രവർത്തകരോടും സെൻസർ ബോർഡിനോടും അപേക്ഷിക്കുന്നു. അവർ സിനിമയിൽ പറയുന്നതിന് വിരുദ്ധമായി സംഭവിക്കാൻ നിമിത്തമാകരുതല്ലോ? ഇവരുടെ ഉള്ളിൽ നന്മയുണ്ടെന്ന പ്രതീക്ഷയിലാണ് ഈ റീജിയണൽ സെൻസർ ബോർഡിലേക്ക് ഇമെയിലിൽ ഒരു അപേക്ഷ നൽകിയിട്ടുണ്ട് .കേൾക്കുമോ ആവോ?കൂടുതൽ പേർ ഇമെയിൽ അയച്ചാല്‍ കൂടുതൽ നല്ലത്‌.

TRANCE

More in Malayalam Breaking News

Trending

Recent

To Top