Connect with us

” മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിലെ അടുത്ത സൂപ്പർസ്റ്റാർ അദ്ദേഹമാണ് ” – ടൊവിനോ തോമസ്

Malayalam Breaking News

മലയാള സിനിമയിൽ തുടർച്ചയായി കൈനിറയെ വിജയവുമായി ഒട്ടേറെ ആരാധകരെ സമ്പാദിച്ചു മുന്നേറുകയാണ് ടൊവിനോ തോമസ് . വിജയ ചിത്രങ്ങളുടെ ഭാഗമായി ഹീറോ പരിവേഷത്തിലേക്ക് നീങ്ങുകയാണ് ടോവിനോ. എന്നാൽ തനിക്ക് സൂപ്പർതാര പദവിയൊന്നും ലക്ഷ്യമില്ലെന്നും അത് മറ്റൊരാൾക്കാണ് ചേരുകയെന്നും ടോവിനോ പറയുന്നു.

മലയാള സിനിമയുടെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലുമാണ് സൂപ്പർ താരം എന്ന് വാക്ക് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ നിറയുന്നത്. എന്നാൽ ഇവർ കഴിഞ്ഞാൽ സൂപ്പർ താര പദവി ആർക്കെന്ന് ആണ് ടോവിനോ വ്യക്തമാക്കിയിരിക്കുന്നത്,.

മഹാനടന്മാരായ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ ഒരു സൂപ്പർതാര പദവിയുണ്ടെങ്കിൽ അത് പൃഥ്വിരാജിന് അവകാശപ്പെട്ടതാണെന്നാണ് ടോവിനോ തോമസ് അഭിപ്രായം തുറന്ന് പറഞ്ഞത്. ക്ലബ് എഫ്.എം റേഡിയോ ഇന്റർവ്യൂയിലാണ് ടോവിനോ തന്റെ പ്രിയ താരത്തെ കുറിച്ച് പറഞ്ഞത്.

സൂപ്പർസ്റ്റാർ പദവി ആഗ്രഹിക്കുന്ന ഒരാളല്ല താനെന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നുമായിരുന്നു ടോവിനോ പറഞ്ഞത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയും മോഹൻലാലും അല്ലാതെ മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിന്റെ പേര് പറയാൻ പറഞ്ഞാൽ ടോവിനോ ആരുടെ പേര് പറയുമെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് പൃഥ്വിയുടെ പേര് പറഞ്ഞത്.

tovino thomas about prithviraj

Continue Reading
You may also like...

More in Malayalam Breaking News

Trending