Malayalam
‘പ്രേക്ഷകരെ ഒരിക്കലും നിര്‍ബന്ധിച്ച് തിയേറ്ററിലേയ്ക്ക് കൊണ്ടുവരാനാകില്ല’; ടൊവിനോ തോമസ്
‘പ്രേക്ഷകരെ ഒരിക്കലും നിര്‍ബന്ധിച്ച് തിയേറ്ററിലേയ്ക്ക് കൊണ്ടുവരാനാകില്ല’; ടൊവിനോ തോമസ്
നിരവധി ആരാധകരുള്ള മലയാളികളുടെ പ്രിയങ്കരനായ താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പ്രേക്ഷകരെ ഒരിക്കലും നിര്‍ബന്ധിച്ച് തിയേറ്ററിലേയ്ക്ക് കൊണ്ടുവരാനാകില്ലെന്ന് പറയുകയാണ് നടന്.
‘പ്രേക്ഷകരെ ഒരിക്കലും നിര്‍ബന്ധിച്ച് തിയേറ്ററിലേയ്ക്ക് കൊണ്ടുവരാനാകില്ല. സിനിമ ഒരു വിനോദമാണ്, ഞാന്‍ അഭിനയിച്ച സിനിമയാണ് നിങ്ങള്‍ തിയേറ്ററില്‍ വന്ന് കാണണമെന്ന് വാശിപിടിക്കാന്‍ കഴിയില്ല. മറിച്ച് തിയേറ്റര്‍ അനുഭവം ആവശ്യമുള്ള സിനിമ ചെയ്താല്‍ ആളുകളെ തിയേറ്ററിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
ഒടിടിയില്‍ കണ്ടാല്‍ പോരാ, തിയേറ്ററില്‍ത്തന്നെ കാണണമെന്ന് ആളുകള്‍ക്ക് തോന്നിക്കഴിഞ്ഞാല്‍ അവര്‍ സ്വാഭാവികമായിട്ടും വരും. അതിനുവേണ്ടി അടിച്ചുപൊളി സിനിമകള്‍ തന്നെ ചെയ്യണമെന്നില്ല. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന വേഗം കുറഞ്ഞ സിനിമകള്‍ ആണെങ്കിലും അവര്‍ വരും. പക്ഷെ, അവരെ പിടിച്ചിരുത്താന്‍ കഴിയണം’ എന്നും ടൊവിനോ പറഞ്ഞു.
‘കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി സമൂഹമാധ്യമങ്ങളില്‍നിന്നും യു ട്യൂബില്നിന്നുമെല്ലാം അധികം ഉള്ളടക്കമുണ്ടാക്കാന്‍ തുടങ്ങി. ആളുകളെ തിയേറ്ററിലേക്ക് വരാന്‍ കൊതിപ്പിക്കുന്ന, തോന്നലുണ്ടാക്കുന്ന സിനിമകള്‍ ഉണ്ടാകണം. അപ്പോള്‍ ആളുകള്‍ തിരിച്ചുവരും. അതിന്റെ ഉദാഹരണമാണ് രോമാഞ്ചം. ഞാന്‍ ആ സിനിമ കാണുമ്പോള്‍ തിയേറ്റര്‍ ഹൗസ്ഫുള്ളായിരുന്നു. ആളുകള്‍ നന്നായി ആസ്വദിച്ച് സിനിമ കാണുന്നുമുണ്ടായിരുന്നു’ എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
