നടൻ ടോവിനോ തോമസിന്റെ സാഹസിക നിറഞ്ഞുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. പാറക്കെട്ടിന് മുകളിലേക്ക് സാഹസികമായി വലിഞ്ഞു കയറുന്ന ടൊവിനോയാണ് വിഡിയോയിൽ കാണുന്നത് . ഡ്യൂപ്പിന്റെയോ വിഎഫ്എക്സിന്റെ സഹായം തേടാതെ മല ഒറ്റയ്ക്ക് കയറാന്‍ ടൊവിനോ തീരുമാനിക്കുകയായിരുന്നു.
ഏറെ അപകടം നിറഞ്ഞ മലനിരകളിലൂടെയാണ് ടൊവിനോ കയറിപ്പോകുന്നത്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു ടൊവിനോയുടെ ഈ സാഹസം. ‘ഇയാള്‍ ശരിക്കും സൂപ്പര്മാന് തന്നെ’, ‘റിയല്‍ മിന്നല്‍ മുരളി’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
മലയാള സിനിമയില്‍ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. ‘മിന്നല്‍ മുരളി’, ‘കള’, ‘കല്‍ക്കി’ തുടങ്ങിയ സിനിമകളില്‍ എല്ലാം ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്
അതേസമയം, ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ടൊവിനോ ഇപ്പോള്‍. ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണിത്. തെലുങ്ക് താരം കൃതി ഷെട്ടിയാണ് ചിത്രത്തില്‍ നായികയാവുന്നത്. കൃതിയെ കൂടാതെ ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയിലെ മറ്റ് നായികമാര്‍.
ജിതിന് ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, ജഗദീഷ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...