Connect with us

പ്ലേ ഗൗണ്ട് ഇല്ലെങ്കിൽ എന്താ; പപ്പയുടെ ജിം ഉണ്ടല്ലോ.. മകളുടെ പുതിയ പ്ലേ ഗ്രൗണ്ട് കാമറയിലാക്കി ടൊവിനോയും

Social Media

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാലത്ത് ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് നടന്‍ ടൊവിനോ തോമസ്. വീട്ടിലെ ജിമ്മില്‍ കൃത്യമായി വ്യായാമം ചെയ്യുന്ന താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ടൊവിനോയുടെ ജിം തന്റെ പ്ലേ ഏരിയ ആക്കിയിരിക്കുകയാണ് മകള്‍ ഇസ.

‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്’ എന്ന് കുറിച്ചുകൊണ്ടാണ് തന്റെ ജിം ഉപകരണം കൊണ്ട് ഊഞ്ഞാല്‍ ആടുന്ന മകളുടെ വിഡിയോ താരം പങ്കുവച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം മറ്റ് കളികളെല്ലാം അവസാനിച്ചപ്പോള്‍ അച്ഛന്റെ ജിം ഡോര്‍ തുറന്ന് അകത്തുകടന്നിരിക്കുകയാണ് ഇസ. തന്റെ കേബിള്‍ ക്രോസ്ഓവര്‍ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുകയാണ് മകള്‍ എന്ന് ടൊവിനോ പറയുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ മകളും വളര്‍ത്തുനായ പാബ്ലോയും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. മകളെ മുതുകത്തെടുത്ത് വ്യായാമം ചെയ്യുന്ന ടൊവിനോയെയും ലോക്ക്ഡൗണ്‍ നാളില്‍ ആരാധകര്‍ കണ്ടു.

tovino thomas

More in Social Media

Trending