ഇനിയുളള കാലം പുതിയ സൂപ്പര്‍സ്റ്റാര്‍സ് കൂടുതലായി ഉണ്ടാവുമെന്ന് തോന്നുന്നില്ല ; ണ്ട് രാജുവേട്ടന് ഇന്റര്‍വ്യൂകളില്‍ പറഞ്ഞ കാര്യം എനിക്കോര്‍മ്മയുണ്ട്; ടൊവിനോ
മലയാളത്തിന്റെ പ്രിയ യുവ നടനാണ് ടൊവിനോ തോമസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ച നടൻ കൂടിയാണ് ടൊവിനോ. കല്‍ക്കി എന്ന മാസ് എന്റര്‍ടെയ്നറാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ച് നടന് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറുകയാണ്.
സൂപ്പര്‍ സ്റ്റാര്‍ എന്ന് ആരെങ്കിലും എന്നെ വിശേഷിപ്പിച്ചതുകൊണ്ടാവാം ഞാന്‍ അതിന് യോഗ്യനല്ലെന്ന് പറഞ്ഞിട്ടുണ്ടാവുക. എനിക്കൊന്നും എടുത്താല്‍ പൊങ്ങാത്ത ഒരു വിശേഷമാണിത്.നമ്മള് ശരിക്കുമുളള സൂപ്പര്‍ സ്റ്റാര്സെന്ന് വിളിക്കുന്ന ആളുകള്‍ അവരുടെ വര്‍ഷങ്ങളോളമുളള അധ്വാനം,ടാലന്റ്. അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത എന്നൊക്കെ കൊണ്ട് ആളുകള്‍ നല്കുന്ന ഒരു പേരാണ്.ഞാന്‍ തുടങ്ങിയതല്ലേയുള്ളൂ . പിന്നെ ആ കാലമൊക്കെ കഴിഞ്ഞില്ലേ.
നല്ല ആക്ടേഴ്സുളള ഒരു ഇന്‍ഡസ്ട്രിയായി മലയാള സിനിമ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമകളുടെ സ്വഭാവം, സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ മാത്രമല്ല ഇവിടെ ഉണ്ടായികൊണ്ടിരിക്കുന്നതും ആളുകള്‍ സ്വീകരിക്കുന്നതും. നല്ല ഒരുപാട് ആക്ടേഴ്സ് ഉളളതും ലോകസിനിമയുടെ നെറുകയില്‍ നില്ക്കുന്നതുമായ സമയത്ത് ഈ സൂപ്പര്‍സ്റ്റാര്‍ പട്ടമൊക്ക ചിലപ്പോ നമുക്കൊക്കെ ഒരു ബാധ്യതയായി മാറിയേക്കാം. ആ സമയം നമ്മള് അത് നിലനില്‍ത്താന്‍ ശ്രമിച്ച് നല്ല ആക്ടര്‍ എന്ന ഒരു സ്ഥാനം കൈവിട്ട് കളയാന്‍ പറ്റില്ല. പണ്ട് രാജുവേട്ടന് ഇന്റര്‍വ്യൂകളില്‍ പറഞ്ഞ കാര്യം എനിക്കോര്‍മ്മയുണ്ട്. ഇനിയുളള കാലം പുതിയ സൂപ്പര്‍സ്റ്റാര്‍സ് കൂടുതലായി ഉണ്ടാവുമെന്ന് തോന്നുന്നില്ല. ടൊവിനോ പറയുന്നു.
എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്ത് മുന്നോട്ട് പോകണം. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ കുറച്ചൊക്കെ കലാമൂല്യവും അത്യാവശ്യം എന്റര്ടെയ്ന്മെന്റ് വാല്യൂവും, പ്രൊഡ്യൂസര്‍ക്ക് മുടക്കുമുതല്‍ കാശ് തിരിച്ചു കിട്ടുന്ന ഒരു കൊമേഴ്സ്യല്‍ വാല്യൂവും ഉണ്ടാവണമെന്നാണ് ആഗ്രഹം. അല്ലാതെ കളക്ഷന്‍ റെക്കോര്‍ഡുകളൊന്നും എന്റെ വിഷയമേ അല്ല. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ എന്റെ ഭാഗം വ്യത്തിയായിട്ട് ചെയ്യുക എന്നതാണ് എന്റെ വിഷയം.
അപ്പോ ഞാന്‍ ചെയ്യുന്ന സിനിമ നന്നായാല്‍ സന്തോഷം. അത് കാണുന്ന പ്രേക്ഷകർക്ക് അതില്‍ നിന്നെന്തെങ്കിലും എന്ജോയ്മെന്റും എന്തെങ്കിലും കിട്ടിയാല്‍ അതും വലിയ സന്തോഷം. നിര്‍മ്മാതാവിന് മുടക്കിയ പൈസ തിരിച്ചുകിട്ടിയാല്‍ അതും സന്തോഷമാണ്. എന്റെ സിനിമകള്‍ക്ക് ഭൂരിഭാഗവും അങ്ങനെ സംഭവിക്കുന്നു എന്നതുകൊണ്ടാണ് ഞാന്‍ ഇവിടെ നിലനില്‍ക്കുന്നത്. അപ്പോ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എന്റെ വിഷയമേ അല്ല. സിനിമ നല്ലതാണെന്ന് മാത്രം ആളുകള്‍ പറയുക അതാണ് എന്റെ വിഷയം. സോ സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം എന്നെ അങ്ങനെ ഭ്രമിച്ചിട്ടില്ല. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കൈനിറയെ ചിത്രങ്ങളുമായാണ് താരം മലയാള സിനിമയിൽ മുന്നേറിവരുന്നത്. ഈ വർഷം താരത്തിന്റേതായി ഇതുവരെ നാലോളം ചിത്രങ്ങൾ റിലീസ് ആയി കഴിഞ്ഞു. താരത്തിന്റെ എല്ലാ ചിത്രങ്ങളും നല്ല പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ മുന്നേറിയത്. ഇനിയും നിരവധി സിനിമകള്‍ താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നുണ്ട്.
tovino- superstar- viral- prithviraj
