ലുലുമാളിനെ ഇളക്കി മറിച്ച് ടൊവിനോയുടെ ആരാധകർ ;വീഡിയോ പുറത്തുവിട്ട് സംയുക്ത മേനോൻ
നിമിഷ നേരം കൊണ്ടാണ് താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വൈറലായി മാറുന്നത്. വളരെ ചുരുക്കം കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. അതിനു കാരണം , താരത്തിന്റെ കഠിനാധ്വാനവും സമർപ്പണവും തന്നെയാണത്തിൽ സംശയമില്ല. വളരെ സെലക്ടീവായിട്ടാണ് താരം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് താരത്തിന്റെ സ്ഥാനം. ലുക്കിലായാലും പ്രമേയത്തിലായാലും വേറിട്ട ചിത്രങ്ങളുമായാണ് താരം മുന്നേറിവരുന്നത്. താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് ലൂക്കാ.
അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഇവരുടെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതായിപ്പോൾ പുതിയ സിനിമയായ കല്‍ക്കിയുടെ ടീസര്‍ കഴിഞ്ഞ ദിവസം
പുറത്തുവന്നിരുന്നു . ഇതിനോടകം ചിത്രത്തിന്റെ ടീസർ സോഷ്യല്‍ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ലുലുമാളിലാണ് കൽക്കിയുടെ ടീസർ പുറത്തുവിട്ടത്. ഇതിന്റെ വീഡിയോ ആണ്
ഇപ്പോൾ വൈറലാകുന്നത് .
കല്‍ക്കി അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമാണ് മാളിലേക്ക് ടൊവിനോയും സംഘവും എത്തിയത്. നടി സംയുക്ത മേനോൻ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് . ഇന്‍സ്റ്റഗ്രാമിലൂടെയാണ് തരാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്ററുകൾ ഇട്ടിരിക്കുന്നത് .ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടയിൽ താരങ്ങളോടൊപ്പം സെല്‍ഫിയെടുക്കാനായി നിരവധിപേർ എത്തുകയുണ്ടയായി. ഘോരമായ ആർപ്പു വിളികളോടെയാണ് ടൊവിനോയെ ആരാധകർ സ്വാഗതം ചെയ്തത്.
tovino- fans-lulumall
