Social Media
ദേ കരനെല്ലിൽ ടോവിനോ! വിസ്മയം തീർത്ത് വീണ്ടും ഡാവിഞ്ചി സുരേഷ്
ദേ കരനെല്ലിൽ ടോവിനോ! വിസ്മയം തീർത്ത് വീണ്ടും ഡാവിഞ്ചി സുരേഷ്
Published on
കരനെല്ലിൽ ടൊവീനോയെ ഒരുക്കി പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്തു കര നെല്ല് ഉപയോഗിച്ച് കൊണ്ടാണ് പുതിയ ചിത്രരചനയുടെ പുതിയ അദ്ധ്യായം സുരേഷ് കുറിക്കുന്നത്.
സുരേഷിന് നന്ദി പറഞ്ഞ് ടൊവീനോ ഈ വിഡിയോയും ചിത്രവും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. വ്യത്യസ്ഥ മീഡിയങ്ങളില്‍ ചിത്രങ്ങളും ശില്പങ്ങളും തീര്‍ക്കുന്ന പ്രതിഭയാണ് തൃശൂർ സ്വദേശിയായ ഡാവിഞ്ചി സുരേഷ്.
നേരത്തെയും വ്യത്യസ്ത മാധ്യമങ്ങൾ ഉപയോഗിച്ച് കലാകാരന്മാരുടെ മുഖങ്ങൾ ഒരുക്കി ഡാവിഞ്ചി സുരേഷ് ഞെട്ടിച്ചിട്ടുണ്ട്. വിറകിൽ തീർത്ത പൃഥ്വിരാജിന്റെ മുഖവും തുണികൾ കൊണ്ട് ഒരുക്കിയ അന്തരിച്ച നടൻ അബിയുടെ ചിത്രവും അടുക്കള ഉപകരണങ്ങളിലൂടെ മോഹൻലാലിൻറെയും ആണികൾ ഉപയോഗിച്ച് ഫഹദ് ഫാസിലിൻറെയും ചിത്രങ്ങളും അതിൽ ചിലതാണ്.
Continue Reading
You may also like...
Related Topics:Tovino Thomas
