Social Media
അരിക്കൊമ്പന് സിനിമ അനൗണ്‍സ് ചെയ്തിരിക്കയാണല്ലോ, ടോവിനോ അതിലും ഉണ്ടാകുമോ? തഗ്ഗ് മറുപടിയുമായി നടൻ
അരിക്കൊമ്പന് സിനിമ അനൗണ്‍സ് ചെയ്തിരിക്കയാണല്ലോ, ടോവിനോ അതിലും ഉണ്ടാകുമോ? തഗ്ഗ് മറുപടിയുമായി നടൻ
ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പന്റെ കഥ സിനിമയാവുകയാണ്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘അരിക്കൊമ്പന്’ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘അരിക്കൊമ്പന്’ സിനിമയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് നടന് ടൊവിനോ തോമസ്. 2018ന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകന് ടൊവിനോ നല്കിയ രസകരമായ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
”അരിക്കൊമ്പന് സിനിമ അനൗണ്‍സ് ചെയ്തിരിക്കയാണല്ലോ, ടോവിനോ അതിലും ഉണ്ടാകുമോ?” എന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. ഇതിന് ഒട്ടും ആലോചിക്കാതെ തന്നെ ടൊവിനോയുടെ തഗ്ഗും എത്തി. ”ഞാന്‍ അതിന് വേണ്ടി കൊമ്പ് വളര്‍ത്തിക്കൊണ്ട് ഇരിക്കുകയാണ്” എന്നായിരുന്നു ടൊവിനോയുടെ മറുപടി.
സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയിലെ സിഗിരിയ ആണ്. ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി കാണുന്ന സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും ഷൂട്ടിംഗ് നടക്കും.
അതേസമയം, കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കിയിരിക്കുന്ന 2018 വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. വൈകുന്നേരത്തോടെ കേരളം മുഴുവന്‍ ഹൗസ്ഫുള് ഷോകളാല്‍ നിറഞ്ഞിരുന്നു. ശനിയാഴ്ച 2018ന് കേരളത്തില്‍ 67 അഡീഷണല്‍ ഷോകളാണ് ഉണ്ടായത്. 86 എക്സ്ട്രാ ഷോകളാണ് ഞായറാഴ്ച നടന്നത്. 4 കോടിയിലേറെയാണ് ഞായറാഴ്ച കേരളത്തില്‍ നിന്നും മാത്രം ചിത്രം നേടിയത്. കേരളത്തില്‍ നിന്നും ആദ്യ വാരാന്ത്യത്തില്‍ 10 കോടിക്ക് മുകളിലാണ് നേടിയത്. ആഗോള ബോക്സോഫീസ് പരിഗണിച്ചാല്‍ ഓപ്പണിംഗ് വീക്കെന്‍ഡ് ഗ്രോസ് 18 കോടിയിലേറെ വരും. ചിത്രത്തിലെ ടോവിനോയുടെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്
