Connect with us

മാലിയിലെ ആരും കൊതിക്കുന്ന നീലയും പച്ചയും ഇടകലർന്ന കടലിൽ മുങ്ങി നിവർന്ന് ദിയ; 25ാം പിറന്നാൾ ആഘോഷമാക്കി താരപുത്രി

Social Media

സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ 25-ാം പിറന്നാൾ. ഇക്കുറി മാലിദ്വീപിലായിരുന്നു ദിയ പിറന്നാൾ ആഘോഷിച്ചത്.

സഹോദരിമാരായ അഹാനയോ, ഇഷാനിയോ, ഹൻസികയോ ആരുംതന്നെ ചിത്രത്തിലില്ല. മാലിയിലെ ആരും കൊതിക്കുന്ന നീലയും പച്ചയും ഇടകലർന്ന കടലിൽ മുങ്ങി നിവരുന്നത് മുതൽ സ്‌ക്യൂബാ ഡൈവിങ് ചെയ്യുന്നത് വരെയുള്ള വിശേഷങ്ങൾ ദിയ പോസ്റ്റ് ചെയ്തു.

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി ദിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. ദിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സഹോദരി ഇഷാനി പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. ഇരുവരുടെയും പഴയ ചിത്രവും പുതിയ ചിത്രവും പോസ്റ്റ് ചെയ്താണ് ഇഷാനി സഹോദരിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.

ഓസി എന്നാണ് ദിയയുടെ ഓമനപ്പേര്. സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സോഷ്യൽമീഡിയയിലെ താരമാണ് ദിയ കൃഷ്ണ. ദിയയുടെ റീല്‍സ് വിഡിയോകൾക്ക് ആരാധകർ ഏറെയാണ്.

More in Social Media

Trending