Connect with us

വയലറ്റ് നിറത്തിലുള്ള പട്ടു സാരി അണിഞ്ഞ് അഹാന, ട്രെഡീഷ്ണൽ റോയൽ ലുക്കിൽ താരപുത്രി

Social Media

വയലറ്റ് നിറത്തിലുള്ള പട്ടു സാരി അണിഞ്ഞ് അഹാന, ട്രെഡീഷ്ണൽ റോയൽ ലുക്കിൽ താരപുത്രി

വയലറ്റ് നിറത്തിലുള്ള പട്ടു സാരി അണിഞ്ഞ് അഹാന, ട്രെഡീഷ്ണൽ റോയൽ ലുക്കിൽ താരപുത്രി

മലയാളികളുടെ ഇഷ്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടാറുണ്ട്

റോയൽ ലുക്കിലുള്ള​ ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ കുറച്ചു ദിവസങ്ങൾക്കു മുൻപ് അഹാന ഷെയർ ചെയ്തിരുന്നു. അതിനു സമാനമായ രീതിയിലുള്ള ചിത്രങ്ങൾ വീണ്ടും പങ്കുവച്ചിരിക്കുകയാണ്. ‘ഹലോ ഫ്രെം കോലോത്തെ തമ്പുരാട്ടി’ എന്നാണ് അഹാന ചിത്രത്തിനു നൽകിയ അടികുറിപ്പ്.

രാജകുമാരിയെ പോലെയുണ്ട് കാണാൻ, കുന്ദവൈ ലുക്ക് റിക്രിയേറ്റ് ചെയ്യൂ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.
വയലറ്റ് നിറത്തിലുള്ള പട്ടു സാരിയാണ് അഹാന അണിഞ്ഞത്. അതിനൊപ്പം സ്വർണ്ണാഭരണങ്ങളും സ്റ്റൈൽ ചെയ്തിട്ടുണ്ട്. വളരെ ട്രെഡീഷ്ണൽ റോയൽ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ദുൽഖർ സൽമാന്റെ നിർമാണത്തിൽ ഒരുങ്ങിയ ‘അടി’ ആണ് അഹാനയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏപ്രിൽ 14 ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.

More in Social Media

Trending

Recent

To Top