Connect with us

‘എന്റെ പ്രശ്‌നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല.വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ’ – അപ്പാനി ശരത്തിന്റെ പോസ്റ്റിനു എതിരെ ടിറ്റോ വിൽസൺ

Malayalam Breaking News

‘എന്റെ പ്രശ്‌നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല.വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ’ – അപ്പാനി ശരത്തിന്റെ പോസ്റ്റിനു എതിരെ ടിറ്റോ വിൽസൺ

‘എന്റെ പ്രശ്‌നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല.വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ’ – അപ്പാനി ശരത്തിന്റെ പോസ്റ്റിനു എതിരെ ടിറ്റോ വിൽസൺ

‘എന്റെ പ്രശ്‌നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല.വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ’ – അപ്പാനി ശരത്തിന്റെ പോസ്റ്റിനു എതിരെ ടിറ്റോ വിൽസൺ

മറഡോണയെക്കുറിച്ചാണ് ഈ കുറിപ്പ്..
ജീവനും, ജീവിതവും നൽകിയത് അരങ്ങ്. അവിടെ ഒപ്പം കൂടിയവരുടെയും, ഒപ്പം കൂട്ടിയവരുടെയും പട്ടിക അവസാനിക്കുന്നതേയില്ല. അതിൽ ഏറെ സന്തോഷകരം തോളോട് തോളുരുമ്മിയവരുടെവിജയം നേരിട്ടു കാണുന്നതാണ്. ലിജോ ചേട്ടനും, ചെമ്പൻ ചേട്ടനും മുതൽ എന്നെ നെഞ്ചോടു ചേർത്തവർ നിരവധി അതിൽ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും. നന്ദി ഈ അരങ്ങിനോട്. ഇനി മറഡോണയിലേക്കു വരാം എന്റെ ടിറ്റോ വിൽസൺ നമ്മുടെ മലയാളികൾ നെഞ്ചിലേറ്റിയ യു ക്ലാമ്പ് രാജൻ ഇന്ന് മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഒരു പേരാണ്. ഏറെ അഭിമാനത്തോടെ പറയട്ടെ അവൻ എന്റെ സുഹൃത്തായതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം യു ക്ലാമ്പ് രാജനുശേഷം അവൻ വീണ്ടും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മറ്റൊരു കഥാ പാത്രമാണ് മറഡോണയിൽ അവതരിപ്പിച്ചത് . നമ്മുടെ സ്വന്തം ബൂസ്റ്റ് മാത്തനോടൊപ്പം നിനക്ക് അരങ്ങ് തകർക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു..കാരണം നമ്മൾ ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാൽ അഭിമാനം മുത്തേ .. നീ മലയാള സിനിമയുടെ പ്രതീക്ഷയാണ് ഒപ്പം എന്റെ സ്വകാര്യ അഹങ്കാരവും… അഭിനന്ദനങൾ ചങ്കെ…നിന്റെ സ്വന്തം അപ്പാനി രവി… മറഡോണയ്ക്കു എല്ലാവിധ വിജയാശംസകളും..🙏

മറഡോണ എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ സുഹൃത്തായി വേഷമിട്ട ടിറ്റോ വിത്സൺ മികച്ച പ്രകടനം കാഴ്ച വച്ചതായി അഭിപ്രായം നേടിയിരുന്നു. ടിറ്റോയുടെ സുഹൃത്തും നടനുമായ അപ്പനി ശരത് റ്റിറ്റോയെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടിരുന്നു. . ടിറ്റോയും താനും ഒരുമിച്ച് പട്ടിണി പങ്കുവെച്ചവരായതിനാല്‍ കൂടുതല്‍ അഭിമാനം തോന്നുന്നെന്നാണ് ശരത് കുമാര്‍ പറഞ്ഞത്.എന്നാൽ അപ്പാനിയുടെ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതായി പോയെന്നാണ് ടിറ്റോ വില്‍സണ്‍ പറയുന്നത്.

‘അപ്പാനി ശരത്തിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. എന്റെ വീട്ടുകാര്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല. പല കാര്യങ്ങളും ഞാന്‍ കണ്ണടച്ച് വിടാറുണ്ട്. പക്ഷേ, അപ്പാനി ശരത് എഴുതിയ പോലെ കാര്യങ്ങള്‍ എഴുതിയാല്‍ എന്റെ കുടുംബത്തിലെ ആളുകളൊക്കെ കഴിവില്ലാത്തവര്‍ ആയിപ്പോകില്ലേ. കുടുംബത്തെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ എന്നെയും ബാധിക്കും. കൂടെ നില്‍ക്കുന്നവരെ വേദനിപ്പിക്കുന്നത് ഇഷ്ടമല്ല. എന്റെ കൂടെയുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ മോശം തന്നെയാണ്. അവന്‍ എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എഴുതിയതാണ്. പക്ഷേ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ. ‘ മനോരമയുമായുള്ള അഭിമുഖത്തില്‍ ടിറ്റോ പറഞ്ഞു.

തനഹയാണ് ടിറ്റോയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിലെ രണ്ടു നായകന്മാരില്‍ ഒരാളായാണ് വേഷമിടുന്നത്. കോമഡി ടച്ചുള്ള കഥാപാത്രമാണ് ചിത്രത്തില്‍. പ്രകാശ് കുഞ്ഞന്‍ മൂരയിലാണ് സംവിധാനം. പുതുമുഖമായ അഭിലാഷ്, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഓഗസ്റ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

tito wilson about apani sarath facebook post

Continue Reading

More in Malayalam Breaking News

Trending

Recent

To Top