Connect with us

ലോക് ഡൗണില്‍ സമയം തികയുന്നില്ലെന്ന് ടിനി ടോം; താരം ചെയ്യുന്ന പ്രവർത്തികൾ കൺ കണ്ടോ ?

Malayalam

ലോക് ഡൗണില്‍ സമയം തികയുന്നില്ലെന്ന് ടിനി ടോം; താരം ചെയ്യുന്ന പ്രവർത്തികൾ കൺ കണ്ടോ ?

ലോക് ഡൗണില്‍ സമയം തികയുന്നില്ലെന്ന് ടിനി ടോം; താരം ചെയ്യുന്ന പ്രവർത്തികൾ കൺ കണ്ടോ ?

കൊറോണ വൈറസിനെ തുടര്‍ന്ന് ലോക് ഡൗണായതോടെ ആളുകള്‍ ഓരോ പ്രവര്‍ത്തിയില്‍ മുഴുകുകയാണ്. എന്നാല്‍ കുറച്ചുപേര്‍ പറയുന്നത് മുഴുവന്‍ സമയവും വീട്ടിലായതിനാല്‍ ബോറഡിക്കുകയാണെന്നാണ്. എന്നാല്‍ ലോക് ഡൗണില്‍ സമയം തികയുന്നില്ല എന്ന് പറയുകയാണ് നടന്‍ ടിനിടോം. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴുള്ള ചിട്ടയായ ജീവിതം ലോക് ഡൗണ്‍ തിരിച്ചുകൊണ്ടുവന്നു. മുമ്ബ് യോഗ പഠിച്ചുതുടങ്ങിയിരുന്നു. എന്നാല്‍, എല്ലാ ദിവസവും ചെയ്യാന്‍ സമയംകിട്ടിയിരുന്നില്ല. ഇപ്പോള്‍ ദിവസവും രണ്ടുമണിക്കൂര്‍ യോഗക്കായി ചെലവഴിക്കുന്നുണ്ട്. പിന്നെ നെറ്റ്ഫ്‌ലിക്‌സ് സീരീസുകളും സിനിമയും കാണും. പഴയതാണെങ്കിലും പുതിയതാണെങ്കിലും നല്ല സിനിമകള്‍ മിക്ക ഭാഷകളിലുമുണ്ട്. അവാര്‍ഡ് നേടിയ ചിത്രങ്ങളുണ്ട്. ഇവയെല്ലാം കാണും. കുറച്ചുനേരം വായനക്കായി മാറ്റിവെക്കും. വൈകീട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തിനായും കുറച്ച് സമയം. അതിനുശേഷം കുറച്ച് എഴുത്ത്.

എന്റെ രണ്ടാമത്തെ പുസ്‌കത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. വായനയും ദൈനംദിന കൃത്യങ്ങളിലുണ്ട്. ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് ആദ്യത്തെ യാത്രാവിവരണം എന്നുവിളിക്കാവുന്ന ‘വര്‍ത്തമാനപുസ്തകം’.

ഇത്തവണ ഈസ്റ്ററിന് സിനിമയിലെ സുഹൃത്തുക്കള്‍ക്കൊപ്പം കമ്യൂണിറ്റി കിച്ചണില്‍ പോയി. സിനിമ പ്രവര്‍ത്തകരും ഒരു റെസിഡന്റ്‌സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന സമൂഹ അടുക്കളയാണ്. ദിവസവും നാലായിരത്തോളം പേര്‍ക്ക് അവിടെനിന്നും ഭക്ഷണം നല്‍കുന്നുണ്ട്.സോഷ്യല്‍ മീഡിയകളിലെ ചലഞ്ചുകളിലൊന്നും പങ്കെടുക്കാറില്ല. നാട്ടില്‍ പലരീതിയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്. അവര്‍ക്ക് ഭക്ഷണം എത്തിക്കാനും മറ്റും ശ്രമിക്കും. കാശിനെക്കാള്‍ പ്രധാനം ഇപ്പോള്‍ ഭക്ഷണമാണ്. ഇത്തരത്തില്‍ സിനിമയില്‍തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് എന്നെക്കൊണ്ട് സാധിക്കുന്ന രീതിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഹായങ്ങള്‍ ചെയ്യുന്നുണ്ട്.വിദേശത്ത് കുടുങ്ങിപ്പോയ നിരവധി സുഹൃത്തുക്കളുണ്ട്. എല്ലാവരെയും വിഡിയോ കോളിലൂടെ എന്നും വിളിക്കും. അതുകൊണ്ട് മറ്റു രാജ്യങ്ങളിലെ അവസ്ഥകള്‍ അറിയാം. ഇറ്റലിയിലും യു.എസിലും മറ്റും രോഗം വരുമെന്ന് ഉറപ്പിച്ച് ജീവിക്കുന്നവരുണ്ട്.

പരമാവധി അസുഖം വരുന്നത് നീട്ടിവെക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എങ്കില്‍മാത്രമേ അവിടെ ചികിത്സ ലഭ്യമാകൂ.യുദ്ധത്തിന് പോകണമെന്നോ പണിയെടുക്കണമെന്നോ ഒന്നുമല്ല, ഇപ്പോള്‍ സര്‍ക്കാറുകള്‍ നമ്മോട് പറയുന്നത്. വീട്ടിലിരിക്കാന്‍ മാത്രമാണ്. പൊലീസുകാരും ആരോഗ്യ പ്രവര്‍ത്തകരുമൊന്നും അവര്‍ക്ക് എന്തെങ്കിലും നേട്ടമുള്ളതുകൊണ്ടല്ല ഇത്തരത്തില്‍ സേവനം ചെയ്യുന്നതും. ഒരു ജനാധിപത്യ രാജ്യമായതിനാല്‍തന്നെ അധികാരം ജനങ്ങളുടെ കൈയിലാണ്. അതിനാല്‍ മുഖ്യമന്ത്രി പറയുന്നത് നാം അനുസരിക്കുക എന്നു മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് അനുസരിപ്പിക്കാനുള്ള കടമയും നമുക്കുണ്ട്.കലാരംഗം കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലയാണ്. സ്‌റ്റേജിതര കലാകാരന്മാരെയും മിമിക്രി, മാജിക് തുടങ്ങിയവ അവതരിപ്പിക്കുന്നവരെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞുവെന്നതുതന്നെ വലിയ കാര്യമാണ. കലാരംഗത്ത് നാലര ലക്ഷം പേരുണ്ടെന്നാണ് കണക്ക്. സ്‌റ്റേജ് മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് ഇടയിലേക്ക് കൊറോണകൂടി വന്നതോടെ അവര്‍ വലിയ ബുദ്ധിമുട്ടാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിയണം.

tiny tom

More in Malayalam

Trending

Recent

To Top