Connect with us

മുല്ലപ്പെരിയാര്‍ എന്ന ദുരന്തം നമുക്ക് മുന്നില്‍ നില്‍ക്കുകയാണ്; കേരളം ശവപ്പറമ്പാക്കരുത്; മുന്നറിയിപ്പുമായി ടിനി ടോം!!!

Malayalam

മുല്ലപ്പെരിയാര്‍ എന്ന ദുരന്തം നമുക്ക് മുന്നില്‍ നില്‍ക്കുകയാണ്; കേരളം ശവപ്പറമ്പാക്കരുത്; മുന്നറിയിപ്പുമായി ടിനി ടോം!!!

മുല്ലപ്പെരിയാര്‍ എന്ന ദുരന്തം നമുക്ക് മുന്നില്‍ നില്‍ക്കുകയാണ്; കേരളം ശവപ്പറമ്പാക്കരുത്; മുന്നറിയിപ്പുമായി ടിനി ടോം!!!

മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ മലയാളത്തിലെ പ്രമുഖ കലാകാരന്മാരില്‍ ഒരാളാണ് ടിനി ടോം. കൈനിറയെ സിനിമകളും അതിലുപരി സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സജീവമാണ് താരം. തരത്തിലുള്ള സിനിമാ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്നും എത്തിയാണ് ടിനി ടോം മലയാള സിനിമയിൽ ഇന്ന് കാണുന്ന നിലയിൽ ശോഭിച്ചത്.

ഇപ്പോഴിതാ വയനാട് ദുരന്തത്തിൽപ്പെട്ടവർക്കുള്ള പുനരധിവാസം വേഗത്തിലാക്കണം എന്ന് പറയുകയാണ് ടിനി ടോം. മുല്ലപ്പെരിയാര്‍ എന്ന ദുരന്തം നമുക്ക് മുന്നില്‍ നില്‍ക്കുകയാണ് എന്നും കേരളം ശവപ്പറമ്പാകാതിരിക്കാന്‍ വേണ്ടി ഇനിയെങ്കിലും എന്തെങ്കിലും ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനായി മനുഷ്യസമരം വേണം എന്നും വയനാടിനെ സഹായിക്കാനായി കേരളം ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിനോടകം ഒരുപാട് പേര് സഹായിക്കുന്നുണ്ട്. അത് മലയാളിയുടെ ഭാഗ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് പരിപാടിക്കായി പോകുമ്പോള്‍ വയനാടിനെ സഹായിക്കാനായി അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിനിയുടെ വാക്കുകള്‍ ഇങ്ങനെ:-

‘ഒരു ദുരന്തം വരുമ്പോഴാണ് നമ്മളെല്ലാവരും ഒന്നിക്കുന്നത്. ഞാനിപ്പോള്‍ ഇരിക്കുന്നത് ആലുവ പെരിയാറിന്റെ മുന്നിലാണ്. ഇവിടെ 2018 ലെ പ്രളയത്തില്‍ ഏകദേശം അഞ്ചടിയോളം വെള്ളം പൊങ്ങിയിട്ടുള്ളതാണ്. പ്രകൃതിയുടെ ദുരന്തം എന്ന് പറയുന്നത് നിനച്ചിരിക്കാതെ വരുന്നതാണ്. പക്ഷെ നമ്മുടെ മുന്നില്‍ വലിയൊരു ദുരന്തം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

കേരളം ശവപ്പറമ്പായി മാറാനുള്ള സാധ്യതയുള്ള മുല്ലപ്പെരിയാര്‍ എന്ന ദുരന്തം. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ എവിടെ നിന്ന് സംസാരിക്കുമ്പോഴും മുല്ലപ്പെരിയാറിനെ കുറിച്ച് സൂചിപ്പിക്കാറുണ്ട്. കേരളം ശവപ്പറമ്പാകാതിരിക്കാന്‍ വേണ്ടി ഇനിയെങ്കിലും എന്തെങ്കിലും ചെയ്യണം. ഇപ്പോള്‍ എല്ലാ ഫ്രറ്റേണിറ്റിയില്‍ നിന്നും ആള്‍ക്കാര്‍ ഇറങ്ങിയിട്ടുണ്ട്.

അത് പോലെ തന്നെ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സമരം ആവശ്യമാണ്. എങ്കിലെ ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കൂ. മൂന്നാല് ദിവസമായി നമ്മള്‍ പത്രമെടുക്കുമ്പോള്‍ കണ്ണ് നിറയുകയാണ്. ന്യൂസ് പരമാവധി മാറ്റി വെക്കുകയാണ്.

മറ്റൊന്നുമല്ല നമുക്ക് സഹിക്കാന്‍ പറ്റുന്നില്ല മറ്റുള്ളവരുടെ ദുഖവും സങ്കടവും കാണുമ്പോള്‍. ഞാനിവിടെയിരുന്ന് സങ്കല്‍പ്പിക്കുകയായിരുന്നു, ഇവിടെയാകെ തുടച്ച് നീക്കപ്പെട്ടാല്‍ എന്ത് സംഭവിക്കും എന്ന്. അപ്പോള്‍ അവിടെ അനുഭവിച്ച ആള്‍ക്കാരുടെ വേദനയെന്തായിരിക്കും.

എല്ലാവരും ഒന്നിക്കുന്നത് കാണുമ്പോള്‍ സാധാരണ സന്തോഷമാണ് ഉണ്ടാകുക, പക്ഷെ ഈ ഒരു കൂട്ടായ്മയില്‍ എനിക്ക് സങ്കടമാണ്. ഒരു ഗ്രാമമില്ലാതായി പോകുകയാണ്. കലാകാരന്‍മാര്‍ പ്രതികരിക്കണം, അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ മാതൃകയാകാന്‍ സാധിക്കുക. അമ്മയിലെ അംഗങ്ങള്‍ തന്നെയാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്നതില്‍ വലിയ സന്തോഷമുണ്ട്. മമ്മൂക്കയും ലാലേട്ടനും.

രണ്ട് ദിവസം കഴിഞ്ഞ് വിദേശയാത്രക്ക് ഞാന്‍ പോകുന്നുണ്ട്. പുനരധിവാസമാണ് ഇനി ആവശ്യം. അന്‍പോട് കൊച്ചി എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. ദുരന്തമുണ്ടാകാന്‍ കാത്തുനില്‍ക്കരുത്. അതിന് മുന്‍പ് ഒന്നിച്ച് തന്നെ നില്‍ക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. വെള്ളമിറങ്ങി കഴിഞ്ഞാല്‍ ചെളിയായിരിക്കും. ആ ചെളി വാരിയെറിയരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

നമ്മുടെ മുന്നില്‍ വലിയ ദുരന്തമായി നില്‍ക്കുന്നത് മുല്ലപ്പെരിയാറാണ്. അതിനെതിരെയും പ്രതികരിക്കണം. ഒരുപാട് പേര് സഹായവുമായി എത്തിയിട്ടുണ്ട്. അത് മലയാളിയുടെ ഭാഗ്യമാണ്. ലാലേട്ടന്‍ അവിടെ പോയി നേരില്‍ക്കണ്ട ശേഷം ആ സ്‌കൂള്‍ ഇല്ല എന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ സംഘടന സ്‌കൂള്‍ നിര്‍മിച്ച് നല്‍കുകയാണ്.

പ്രകൃതിയോട് കരുതലോടെ ഇടപെടണം. വിദേശത്തൊക്കെ മലയോര പ്രദേശത്ത് ടെന്റ് ആണ് വെക്കാന്‍ അനുവാദം. മരങ്ങള്‍ വെട്ടി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് മണ്ണിന്റെ ബലം നഷ്ടപ്പെടുത്തുന്നു. ഇവിടെ പാവപ്പെട്ടവരാണ് മലമുകളില്‍ താമസിക്കുന്നത്.

അവര്‍ക്ക് പാര്‍പ്പിടത്തിന് ആവശ്യമായ സുരക്ഷിതമായ സ്ഥാനം സര്‍ക്കാര്‍ നല്‍കണം. ഗാര്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്നെ നമ്മള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ദുരന്തത്തെ അഭിമുഖീകരിക്കും എന്ന് പറയുന്നുണ്ട്. അത് നമ്മള്‍ കണ്ടു. പുനരധിവാസം സര്‍ക്കാരിന്റെ മുന്‍ഗണനയിലുണ്ടാകണം’എന്നും ടിനി വ്യക്തമാക്കി.

More in Malayalam

Trending