Actor
അന്ന് ആ നടിയ്ക്ക് ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോ എടുക്കാൻ കുറച്ചിൽ പോലെ ആയിരുന്നു, ഇന്ന് ഉണ്ണിയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകും; ടിനി ടോം
അന്ന് ആ നടിയ്ക്ക് ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോ എടുക്കാൻ കുറച്ചിൽ പോലെ ആയിരുന്നു, ഇന്ന് ഉണ്ണിയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകും; ടിനി ടോം
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദൻ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറിൽ ഏറെ വഴിത്തിരിവായ ചിത്രം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദൻ. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകർ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകൾക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പേൾ മാർക്കോ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തിയ ചിത്രം. മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുകളുമായി ആണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സംഹാര താണ്ഡവമാണ് ചിത്രത്തിൽ കാണുന്നതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇന്ന് ഉണ്ണി മുകുന്ദൻ എന്ന നടൻ ആഘോഷിക്കപ്പെടുമ്പോൾ ഉണ്ണി മുകുന്ദന് കരിയറിൽ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
താൻ നേരിട്ട അവഗണനകളെക്കുറിച്ച് ഉണ്ണി മുകുന്ദൻ നേരത്തെ തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. താനാണ് നായകനെങ്കിൽ സിനിമ ചെയ്യില്ലെന്ന് പറഞ്ഞ നായിക നടിമാരുണ്ടെന്ന് ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിട്ടുണ്ട്. മറ്റ് ഐഡിയോളജികളിൽ വിശ്വസിക്കുന്നവർ എന്നോടൊപ്പം വർക്ക് ചെയ്യാൻ തയ്യാറായില്ല. ചില മുൻനിര നായിക നടിമാർ സംവധായകനോട് നായകനായ എന്നെ മാറ്റണമെന്ന് പറഞ്ഞിട്ടുണ്ട്. നായകൻമാർ നായികയെ മാറ്റാൻ പറയുന്നത് കേട്ടിട്ടുണ്ട്. ഇത് അതിന്റെ മറ്റൊരു വശമാണെന്നുമാണ് ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞത്.
ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ ഒരു നടി അവഗണിച്ചതിനെക്കുറിച്ച് നടൻ ടിനി ടോം പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിൽ വിക്കനായി അഭിനയിക്കാൻ ഒരു പയ്യൻ വന്നിരുന്നു. എങ്ങനെയാണ് ചേട്ടാ വിക്കി സംസാരിക്കുക എന്ന് അവൻ എന്നോട് ചോദിച്ചു.
ഞാൻ പഠിപ്പിച്ച് കൊടുത്തു. ഇന്ന് ആ പയ്യൻ നല്ല സ്റ്റാറായി വന്നു. എന്നോടൊപ്പം തന്നെ അമ്മ എന്ന സംഘടനയിൽ എക്സിക്യൂട്ടീവ് മെമ്പറായി. ഉണ്ണി മുകുന്ദൻ എന്നാണ് പേര്. ഉണ്ണി പോലും ഷെയർ ചെയ്യാത്ത കാര്യമാണ് ഞാൻ ഷെയർ ചെയ്യുന്നത്. അന്ന് ഒരു നടിക്ക് അവന്റെയൊപ്പം ഫോട്ടോ എടുക്കാൻ കുറച്ചിൽ പോലെ ആയിരുന്നു. ഫോട്ടോഷൂട്ടിൽ ഒപ്പം ഫോട്ടോ എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. നടിയുടെ പേര് ഞാൻ പറയുന്നില്ല.
ഉണ്ണി അന്ന് പുതിയ പയ്യനാണ്. പക്ഷെ കാലം അവനെ നായകനാക്കി തിരിച്ച് കൊണ്ട് വന്നു. ഒരുപക്ഷെ ആ നടി ഇന്ന് ഉണ്ണിയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. കർമ്മ എന്നൊന്നുണ്ട്. ആരെയും ചെറുതായി കാണാൻ പാടില്ല. മയിൽപീലി കുറ്റി ആണെങ്കിലും നാളെ എന്താകുമെന്ന് പറയാനാകില്ലെന്നും ടിനി ടോം അന്ന് പറഞ്ഞു. ടിനി ടോം പറഞ്ഞ നടി ആരാണെന്ന ചോദ്യമാണിപ്പോൾ ആരാധകർ ചോദിക്കുന്നത്.
വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ വീണ്ടും ആക്ഷൻ ഹീറോ ആകുകയാണ്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്ത ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്ആൻ്റ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ.
ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്.
