Connect with us

സ്വന്തം അമ്മ വേറെ, ഭർത്താവിന്റെ അമ്മ വേറെ, ഇപ്പോഴല്ല, പണ്ടുമുതലേ അങ്ങനെയാണ്, എന്റെ അമ്മയോട് പറയുന്നത്ര സ്വാതന്ത്ര്യത്തോടെ സുകുവേട്ടന്റെ അമ്മയോട് പറയാൻ സാധിക്കില്ല; മല്ലിക സുകുമാരൻ

Malayalam

സ്വന്തം അമ്മ വേറെ, ഭർത്താവിന്റെ അമ്മ വേറെ, ഇപ്പോഴല്ല, പണ്ടുമുതലേ അങ്ങനെയാണ്, എന്റെ അമ്മയോട് പറയുന്നത്ര സ്വാതന്ത്ര്യത്തോടെ സുകുവേട്ടന്റെ അമ്മയോട് പറയാൻ സാധിക്കില്ല; മല്ലിക സുകുമാരൻ

സ്വന്തം അമ്മ വേറെ, ഭർത്താവിന്റെ അമ്മ വേറെ, ഇപ്പോഴല്ല, പണ്ടുമുതലേ അങ്ങനെയാണ്, എന്റെ അമ്മയോട് പറയുന്നത്ര സ്വാതന്ത്ര്യത്തോടെ സുകുവേട്ടന്റെ അമ്മയോട് പറയാൻ സാധിക്കില്ല; മല്ലിക സുകുമാരൻ

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് നടി. പലപ്പോഴും പൃഥ്വിയും ഇന്ദ്രജിത്തും ഭാര്യമാരായ സുപ്രിയയും പൂർണിമയുമൊക്കെ യാത്ര പോകുമ്പോൾ സ്വന്തം അമ്മമാരെ കൂടെ കൂട്ടാറുമുണ്ട്. എന്നാൽ അവർക്കൊപ്പം മല്ലികയെ കാണാറില്ല.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇത്തരത്തിൽ എന്ത്കൊണ്ടാണ് അവർക്കൊപ്പം യാത്ര പോകാത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. എല്ലാവരും ചോദിക്കും, എന്തോരം യാത്രയാ മക്കൾ ചെയ്യുന്നത്, ചേച്ചി എന്താണ് കൂടെ പോകാത്തത് എന്ന്. ഒന്നാമത്തെ കാര്യം രണ്ട് മക്കളും യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. സമയം കിട്ടാത്തതിന്റെ പ്രശ്നം മാത്രമേ ഉള്ളൂ, സമയം ഉണ്ടായാൽ സിംഗപ്പൂരോ, മാലിയോ അങ്ങനെ എവിടേലും കറങ്ങി വരും.അവരെ സംബന്ധിച്ച് റിലാക്സേഷനായിരിക്കും.

ഒരിക്കൽ ഇന്ദ്രൻ ജപ്പാനിൽ പോയി. അംബാനിയ്ക്കൊപ്പം ഒരു ഫോട്ടോ എടുത്തു. നമ്മുടെ യൂസഫലി ഇക്കയെ കാണുമ്പോലെയാണ് അതും. ഇപ്പോഴും ഞാൻ ഇക്കയെ കണ്ടാൽ ഓടിച്ചെല്ലും. അംബാനിയ്ക്കൊപ്പം ഫോട്ടോ എടുത്തെന്ന് വെച്ച് അദ്ദേഹവുമായി വലിയ അടുപ്പം ഉണ്ടെന്നല്ല. ജപ്പാനിൽ അങ്ങനെ പറയാനാണേൽ എനിക്കൊരു നായർ സാർ ഉണ്ട്. അദ്ദേഹത്തിന് അവിടെ വലിയൊരു ഹോട്ടൽ ഉണ്ട്. ഞങ്ങളെ വീടിന് അടുത്തായിരുന്നു അദ്ദേഹത്തിന്റെ വീട്.

അദ്ദേഹത്തിന്റെ ഭാര്യ ജപ്പാൻകാരിയായിരുന്നു. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ മകനാണ് ഹോട്ടൽ നടത്തുന്നത്. ഇന്ദ്രനും പൃഥ്വിയുമൊക്കെ പറയും അമ്മ അവിടെ പോകുകയാണെങ്കിൽ ഒന്ന് ആ ഹോട്ടലിലൊക്കെ പോകണമെന്ന്. ഒരു യാത്ര പോയാൽ പരിചയക്കാരെയൊക്കെ കണ്ട് മടങ്ങാറുള്ള ആളാണ് ഞാൻ. പക്ഷെ മക്കൾക്ക് അങ്ങനെ സമയം കിട്ടാറില്ല.

പൂർണിമ അവരുടെ അമ്മയേയും കൊണ്ട് എല്ലായിടത്തും പോകുന്നുണ്ടല്ലോ, മല്ലിക ചേച്ചിയെ കൊണ്ടുപോകാറില്ലേയെന്ന് ചോദിക്കാറുണ്ട്. അതിപ്പോ സുപ്രിയയും സുപ്രിയയുടെ അമ്മയേയും കൊണ്ടുപോകാറുണ്ട്. അതിനൊരു കാരണമുണ്ട്. സ്വന്തം അമ്മ വേറെ, ഭർത്താവിന്റെ അമ്മ വേറെ, ഇപ്പോഴല്ല, പണ്ടുമുതലേ അങ്ങനെയാണ് നമ്മുടെ സമൂഹം കാണുന്നത്.

എന്റെ അമ്മയോട് പറയുന്നത്ര സ്വാതന്ത്ര്യത്തോടെ സുകുവേട്ടന്റെ അമ്മയോട് പറയാൻ സാധിക്കില്ല. അമ്മ എന്തേലും വിചാരിക്കുമോയെന്തോ എന്ന ചിന്തയാണ്. അത് സ്വാഭാവികമാണ്. നമ്മൾ കയറി ചെല്ലുന്ന വീടല്ലേ, അപ്പോൾ എല്ലാകാര്യത്തിലും നമ്മുക്ക് ഒരു ശ്രദ്ധ കൂടുതലായിരിക്കും. നിന്നെ ഞാൻ പ്രസവിച്ച് വളർത്തിക്കൊണ്ടുവന്നത് പോലെ തന്നെയാണ് ആ രണ്ട് ആൺമക്കളേയും വളർത്തികൊണ്ടുവന്നത് എന്ന് എന്നോട് അമ്മ പറയുമായിരുന്നു. അവിടുത്തെ അമ്മക്ക് വേണ്ടി ആ നാട്ടിലെ കറി രുചിയൊക്കെ പഠിച്ച് മനസിലാക്കി എന്നെ പഠിപ്പിച്ചിട്ടുണ്ട്.

അങ്ങനത്തെ അമ്മമാരൊന്നും ഇപ്പോൾ ഇല്ല. പെൺകുട്ടികളുടെ മനസിന്റെ സ്വാതന്ത്ര്യമാണ് ഇതൊക്കെ. പൂർണിമയും സുപ്രിയയുമൊന്നും മനപ്പൂർവ്വം ചെയ്യുന്നതല്ല ഇതൊക്കെ. ഇപ്പോൾ എവിടെയെങ്കിലും പോകുമ്പോൾ കുഞ്ഞുണ്ട് സഹായത്തിന് അമ്മ വേണം എന്ന് തോന്നുമ്പോൾ സ്വന്തം അമ്മയെ കൊണ്ടുപോകുന്നത്ര സുഖം ഭർത്താവിന്റെ അമ്മ വരുമ്പോൾ ഉണ്ടാകില്ല. അമ്മ അറിഞ്ഞാലും അമ്മായി അമ്മ അറിയല്ലേ എന്ന ചിന്തയുള്ള മരുമക്കളാണ് ചുറ്റും.

അവനവന്റെ ലോകം കെട്ടിപ്പെടുത്താനുള്ള ഓട്ടത്തിലാണ് എല്ലാവരും. അതിനാൽ ഇങ്ങനെ ചെയ്യണമെന്നും അങ്ങനെ ചെയ്യണമെന്നും പറയാറില്ല. പിന്നെ ഇതിനും മാത്രം രഹസ്യമൊന്നും എന്റെ കുടുംബത്തിൽ ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ എന്റെ മക്കൾ പറയും, എന്തിനാണ് മരുമക്കൾ പറയുന്നത് എന്നുമാണ് മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറഞ്ഞത്.

നേരത്തെ, താൻ മക്കൾക്ക് വേണ്ടി ജീവിച്ച വ്യക്തിയാണെന്ന് മക്കൾക്ക് അറിയാെന്നും. മരുമക്കൾക്ക് എത്രത്തോളം അറിയാമെന്ന് ഞാൻ അന്വേഷിച്ചിട്ടുമില്ലെന്നും താരം പറഞ്ഞിരുന്നു. തന്റെ മക്കളെന്ന് പറഞ്ഞാൽ തനിക്കേറ്റവും വലിയ സമ്പത്താണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending