Malayalam Breaking News
ടൈഗർ ഷെറോഫിന്റെ അച്ഛൻ എന്ന് ജാക്കി ഷെറോഫ് അറിയപ്പെടണം – ടൈഗർ ഷെറോഫ്
ടൈഗർ ഷെറോഫിന്റെ അച്ഛൻ എന്ന് ജാക്കി ഷെറോഫ് അറിയപ്പെടണം – ടൈഗർ ഷെറോഫ്
By
അച്ഛന്റെയോ അമ്മയുടേയോ പേരിൽ മാത്രം സിനിമയിൽ എത്തുന്നവർ ആണ് മിക്ക അഭിനേതാക്കളും . അവർക്ക് പിടിച്ചു നിൽക്കാൻ അച്ഛന്റെയോ അമ്മയുടേയോ പേര് വേണം. എന്നാൽ അതിനെതീരാണ് ടൈഗർ ഷെറോഫ് .
ജാക്കി ഷെറോഫിന്റെ മകന് എന്ന് അറിയപ്പെടാന്‍ അഭിമാനമുണ്ടെന്ന് തുറന്നു പറയുകയാണ് യുവതാരം ടൈഗര്‍ ഷെറോഫ്. എന്നാല്‍ അച്ഛന്റെ പേര് ഉപയോഗിക്കാതെയാണ് താന്‍ സിനിമയില്‍ വിജയം നേടിയത് എന്നാണ് താരം പറയുന്നത്.
ഇന്റസ്ട്രിയില്‍ അച്ഛന്റെ സാന്നിധ്യത്തെക്കുറിച്ചും പ്രഭാവത്തെക്കുറിച്ചും ഞാന്‍ എപ്പോഴും ബോധവാനാണ്. അതിനാല്‍ അതില്‍ നിന്ന് പുറത്തുകടന്ന് സ്വന്തമായി ഒരു വ്യക്തിത്വം നേടിയെടുക്കണം എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ അച്ഛന്റെ പേര് ഉപയോഗിക്കാതെ എന്റെ തന്നെ രീതിയിലാണ് ഞാന്‍ വിജയിച്ചതെന്നും സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തതെന്നുമാണ് ടൈഗര്‍ പറയുന്നത്.
എന്നാല്‍ ജാക്കി ഷരോഫിന്റെ മകന് എന്ന് അറിയപ്പെടുന്നതില്‍ അഭിമാനമുണ്ടെങ്കിലും മറ്റൊരു ലക്ഷ്യം കൂടി ടൈഗറിനുണ്ട്. ടൈഗര്‍ ഷരോഫിന്റെ അച്ഛന് എന്ന് ജാക്കി ഷരോഫ് അറിയപ്പെടണം എന്നാണ് ഈ മകന്റെ ആഗ്രഹം. ജാക്കി ഷരോഫിന്റെ മകന് ആയതുകൊണ്ടുമാത്രമാണ് പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചത് എന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ അത് അംഗീകരിക്കുന്നുണ്ട്. ഞാന്‍ എപ്പോഴും പറയുന്നതുപോലെ ജാക്കി ഷരോഫിന്റെ മകനായതില്‍ അഭിമാനിക്കുന്നുണ്ട്. എന്റെ ലക്ഷ്യം അദ്ദേഹത്തെ ടൈഗര്‍ ഷരോഫിന്റെ അച്ഛന് എന്ന് അറിയപ്പെടണം എന്നാണ്’ താരം പറഞ്ഞു.
tiger shroff about jackie shroff
