Malayalam Breaking News
ഇത് ചതിയാണ് , ഇങ്ങനെ ചെയ്യരുത് – 96 ടീവിയിൽ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തൃഷ
ഇത് ചതിയാണ് , ഇങ്ങനെ ചെയ്യരുത് – 96 ടീവിയിൽ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തൃഷ
By
ഇത് ചതിയാണ് , ഇങ്ങനെ ചെയ്യരുത് – 96 ടീവിയിൽ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തൃഷ
തമിഴിലും മലയാളത്തിലും വൻ ഹിറ്റായ ചിത്രമാണ് 96 . സ്കൂൾ കാല പ്രണയവും സൗഹൃദവും പങ്കു വച്ച ചിത്രം റിലീസ് ചെയ്തിട്ട് 2 മാസമേ ആയിട്ടുള്ളു. അതിനിടയ്ക്കാണ് ദീപാവലിക്ക് 96 ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമെന്ന് പരസ്യമെത്തിയത്. സൂപ്പര്‍ ഹിറ്റായി ഓടുന്ന സിനിമയെ ടിവിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടി തൃഷ രംഗത്തെത്തി .
‘ഇത് ഞങ്ങളുടെ അഞ്ചാം വാരമാണ്. ഇപ്പോഴും തീയറ്ററുകളില്‍ 80 ശതമാനത്തോളം സീറ്റുകളിലും ആളുകളുണ്ട്. ഇങ്ങനെയൊരു ചിത്രം ഇത്രയും നേരത്തേ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ന്യായമല്ലെന്ന് ഞങ്ങളുടെ ടീം കരുതുന്നു. അതിനാല്‍ പ്രീമിയര്‍ പൊങ്കലിലേയ്ക്ക് നീട്ടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, 96 ടീം സണ്‍ ടിവിയോട് കടപ്പെട്ടിരിക്കും’ തൃഷ ട്വീറ്റ് ചെയ്തു.
തൃഷയ്ക്ക് പിന്തുണയറിയിച്ച് ആരാധകരും രംഗത്തെത്തി. തീയറ്ററില്‍ ഓടുന്ന ചിത്രം ടിവിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഇതിനോട് ചാനല്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യയ്ക്ക് പുറമേ വിദേശത്തും മികച്ച പ്രതികരണം നേടി 96 വിജയ പ്രദര്‍ശനം തുടരുകയാണ്. വന്‍ മുതല്‍ മുടക്കോ, മാസ്സോ, ആക്ഷനോ ഇല്ലാതെ ചരിത്ര വിജയം നേടിയ ചിത്രമാണ് 96. തൃഷ-വിജയ്സേതുപതി എന്നിവരും കയ്യടി നേടുകയാണ്.
thrisha against 96 premier in tv
