Connect with us

മമ്മുട്ടിയാണ് എൻറെ ജീവിതം മാറ്റിമറിച്ചത്;തെസ്നി ഖാൻ പറയുന്നു!

Malayalam

മമ്മുട്ടിയാണ് എൻറെ ജീവിതം മാറ്റിമറിച്ചത്;തെസ്നി ഖാൻ പറയുന്നു!

മമ്മുട്ടിയാണ് എൻറെ ജീവിതം മാറ്റിമറിച്ചത്;തെസ്നി ഖാൻ പറയുന്നു!

മലയാള സിനിമയിൽ മുപ്പതു വർഷത്തോളം ചിരിപ്പിച്ചും കരയിപ്പിച്ചും അഭിനയിച്ചു തകർത്ത നടിയാണ് തെസ്‌ലിഖാൻ.ഒരുപാട് ചിത്രങ്ങളാണ് താരം മലയാളികൾക്ക് സുപരിചിതയാണ് തീർന്നത്.വളരെ വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടുതന്നെ മലയാളി മനസ്സിൽ ഓരോ കഥാപാത്രവും ഉണ്ട്. തെസ്‌നി ഖാൻ ആദ്യ സിനിമയിൽ അഭിനയിച്ചിട്ട് മുപ്പതു വർഷം കഴിഞ്ഞു. എന്നാൽ അതിന്റെ തലക്കനമൊന്നും ഇല്ലാതെ ഇപ്പോഴും ചിരിപ്പിച്ചും കരയിപ്പിച്ചും തെസ്നി യാത്ര തുടരുന്നു.
മലയാളത്തിൽ നിത്യഹരിത നായകന്മാർ അനവധിയാണ്. എന്നാൽ നായികമാരുടെ കാര്യത്തിൽ അങ്ങനെയല്ല, വളരെ ചുരുക്കം പേരെയുള്ളൂ അങ്ങനെ നിത്യഹരിത നായികമാർ എന്ന് പറയാവുന്ന തരത്തിൽ. നായികയല്ലെങ്കിലും മലയാളസിനിമയിലെ നിത്യഹരിതയായ അഭിനേത്രി തന്നെയാണ് തെസ്‌നി ഖാൻ. മിമിക്രി കലാരംഗത്തു നിന്നും മലയാളസിനിമയിലേക്ക് കടന്നുവന്ന തെസ്‌നി, തന്റെ അഭിനയ ജീവിതത്തിൽ 30 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

അഭിനയരംഗത്ത് സജീവമാണെങ്കിലും ആത്മീയകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നയാൾ കൂടിയാണ് തെസ്‌നി പറയുന്നു. എന്നാൽ മമ്മൂട്ടിയുമായി കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷം മാത്രമാണ് ഇക്കാര്യത്തെ കുറിച്ച് താൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങയതെന്ന് താരം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഴിമുഖത്തിലാണ് തരാം മനസ് തുറന്നത്.

തെസ്‌നിയുടെ വാക്കുകൾ ഇങ്ങനെ.സത്യം പറഞ്ഞാൽ നിസ്‌കാരം അത്ര മസ്‌റ്റ് ആക്കാത്ത ഒരാളായിരുന്നു ഞാൻ. ഓടിപ്പോയി നിസ്‌കരിക്കാൻ മടിയായിരുന്നു പ്രത്യേകിച്ച് ഷൂട്ടിംഗ് കഴിഞ്ഞ് ടയേർഡ് ആയിരിക്കുമ്പോൾ. പക്ഷേ മമ്മൂക്കയുടെ കൂടെ കുറച്ചു സിനിമകൾ അഭിനയിച്ചു കഴിഞ്ഞ ശേഷമാണ് എനിക്ക് അത് കുറച്ചുകൂടി ഗൗരവമായി തോന്നിയത്. ക്യാരവനിൽ പോയിട്ട് കറക്‌ട് നിസ്‌കരിക്കും മമ്മൂക്ക. നോമ്പ് മാസം നോമ്പ് പിടിച്ചിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. എന്നോടു പറഞ്ഞിട്ടുണ്ട്, ‘ഇതേ ഉണ്ടാവുകയുള്ളൂ നമ്മുടെ ജീവിതത്തിൽ. അഭിനയവും കാര്യങ്ങളുമൊക്കെ വേറെ. നമുക്കതിനുള്ള ഗുണം കിട്ടും’. മമ്മൂക്കയുടെ വാക്കുകൾ പോലെ തന്നെയായിരുന്നു എനിക്ക് ജീവിതത്തിൽ നല്ല ഗുണം കിട്ടുന്നുണ്ട്. ദൈവത്തെ മുറുക്കെ പിടിച്ചോ, മുറുക്കെ പിടിച്ചാൽ തരും ഉറപ്പാ…’

ആദ്യമായല്ല ഇതിന് മുൻപും തെസ്‌നിക്ക് സഹായമായിരുന്നു മമ്മുക്കയുടെ വാക്കുകൾ.കോഴിക്കോട് ഗാന്ധിറോഡ് എന്ന സ്ഥലത്തായിരുന്നു ഉപ്പയുടെ തറവാട്. ഉപ്പ അലിഖാൻ പ്രശസ്ത മജീഷ്യനായിരുന്നു. ഉമ്മ റുഖിയ വീട്ടമ്മയും. എനിക്കൊരു സഹോദരി സെഫ്‌നി ഖാൻ.

നാലാം ക്‌ളാസ് വരെ ഞാൻ ഉമ്മയുടെ തറവാട്ടിൽ നിന്നാണ് പഠിച്ചത്. ഉപ്പയും ഉമ്മയും അനിയത്തിയും എറണാകുളത്തും. ഒരുപാട് അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്നു അമ്മയുടേത്. മുത്തച്ഛന് വൈദ്യശാല ഉണ്ടായിരുന്നു. വീട്ടിൽ എപ്പോഴും ഒരു കല്യാണത്തിനുള്ള പോലെ ആൾത്തിരക്കുണ്ടാകും. ഉപ്പ എപ്പോഴും യാത്രകളിൽ ആയിരിക്കും. പിന്നീട് കൊച്ചിയിൽ തമ്മനത്തു വാടക വീട് എടുത്തു സ്ഥിരതാമസമാക്കി. അപ്പോഴെല്ലാം സ്വന്തമായി ഒരു വീട് സ്വപ്നമായി അവശേഷിച്ചു. എറണാകുളത്തെത്തിയ ശേഷമാണു എന്റെ ജീവിതത്തിലെ വഴിത്തിരിവുകൾ ഉണ്ടാകുന്നത്. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഡെയ്‌സി എന്നൊരു സിനിമയിൽ അഭിനയിച്ചു. കോളജ് കാലം എറണാകുളം സെന്റ് തെരേസാസിൽ ആയിരുന്നു. ആ സമയത്ത് കലാഭവനിലെ ആബേലച്ചനെ കണ്ടുമുട്ടിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. കലാഭവനിലൂടെ സ്റ്റേജിൽ സജീവമായി. പിന്നീട് സിനിമകളിലും.

തറവാട്ടിലെ എല്ലാവരും വിവാഹം കഴിച്ചു ഭാഗംപറ്റി പിരിഞ്ഞു പോയി. ഇപ്പോൾ ഉമ്മയുടെ സഹോദരനും കുടുംബവുമാണ് അവിടെ താമസം.വർഷങ്ങൾ കടന്നു പോയി.
അച്ഛൻ മരിച്ചു. സഹോദരി വിവാഹിതയായി. വാടകവീട്ടിൽ ഞാനും ഉമ്മയും തനിച്ചായി. ആയിടയ്ക്കാണ് ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത്. സാമ്പത്തിക കാര്യങ്ങൾ ചിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വന്തമായി ഒരു വീട് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും അന്ന് മമ്മൂക്ക ഉപദേശിച്ചു. അത് എനിക്ക് ഒരുപാട് സഹായകരമായി. ഓരോ സിനിമ കഴിയുമ്പോഴും ചെറിയ തുകകൾ സ്വരുക്കൂട്ടി തുടങ്ങി.

തമ്മനത്ത് പണി തുടങ്ങിയ ഒരു ഫ്ലാറ്റിനു അഡ്വാൻസ് കൊടുത്തു. പണിയുടെ ഓരോ ഘട്ടങ്ങളിലും തുക കൈമാറിയാൽ മതി എന്നുള്ളത് സഹായകരമായി. അപ്പോഴൊക്കെ ദൈവാധീനം പോലെ അടുപ്പിച്ച് സിനിമകൾ വന്നുകൊണ്ടിരുന്നു. അങ്ങനെ മൂന്ന് വർഷം മുൻപ് എനിക്കും സ്വന്തമായി തലചായ്ക്കാൻ ഒരു വീടായി. ഞങ്ങൾ ഏറെക്കാലം വാടകയ്ക്ക് താമസിച്ച തമ്മനത്തു തന്നെയാണ് ഫ്ലാറ്റ്. ആഷിയാന എന്നാണ് ഫ്ലാറ്റിന്റെ പേര് എന്നും താരം പറഞ്ഞിരുന്നു.

thesni khan talk about mammootty

More in Malayalam

Trending

Recent

To Top