Connect with us

ദാസേട്ടൻ പറഞ്ഞതനുസരിച്ച് കുറേകാലമായി പെർഫ്യൂംസും ഉപയോഗിക്കാറില്ല;സുദീപ് കുമാർ പറയുന്നു!

Malayalam

ദാസേട്ടൻ പറഞ്ഞതനുസരിച്ച് കുറേകാലമായി പെർഫ്യൂംസും ഉപയോഗിക്കാറില്ല;സുദീപ് കുമാർ പറയുന്നു!

ദാസേട്ടൻ പറഞ്ഞതനുസരിച്ച് കുറേകാലമായി പെർഫ്യൂംസും ഉപയോഗിക്കാറില്ല;സുദീപ് കുമാർ പറയുന്നു!

ഊമപ്പെണ്ണിനുരിയാടപ്പയ്യൻ എന്ന സിനിമയിലൂടെ ചിലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കാലെടുത്തു വെച്ച വ്യക്തിയാണ് സുദീപ് കുമാർ. എന്നാൽ ആ ഗാനം അത്ര ശ്രദ്ധഗിക്കപ്പെട്ടില്ല പിന്നീട്
എം.ജയചന്ദ്രന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ മാടമ്പിയിലെ ‘എന്റെ ശാരികെ’ എന്ന ഗാനത്തിലൂടെയാണ്
സുദീപ് കുമാറിനെ ആളുകൾ അറിയാൻ തുടങ്ങിയത്.ഇപ്പോളിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
തന്റെ സംഗീത ജീവിതത്തെ കുറിച്ചും ഗാനഗന്ധർവ്വൻ യേശുദാസിന്റെ പ്രോസാഹനത്തെക്കുറിച്ചും പറയുകയാണ് അദ്ദേഹം.പണ്ട് താൻ രാത്രിയിൽ ചപ്പാത്തി കഴിക്കുമായിരുന്നെന്നും എന്നാൽ യേശുദാസിന്റെ നിർബന്ധ പ്രകാരം അത് ഒഴിവാക്കിയെന്നും സുദീപ് പറയുന്നു.

‘ശബ്‌ദം സംരക്ഷിക്കാൻ ദിവസവും സംഗീതം പ്രാക്‌ടീസ് ചെയ്യണം. ശബ്‌ദത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങളൊന്നും കഴിക്കാറില്ല. പാട്ടും ഭക്ഷണവും തമ്മിൽ ബന്ധമൊന്നുമില്ല മറിച്ച് പാട്ടും ആരോഗ്യവും തമ്മിലാണ് ബന്ധം. ഒരു പാട്ടുകാരൻ എപ്പോഴും ആരോഗ്യത്തോടെ പാടണമെങ്കിൽ ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ വേണം. തൊണ്ടയെ മോശമായി ബാധിക്കുന്ന ഒന്നും തന്നെ കഴിക്കാറില്ല. ദാസേട്ടൻ പിന്തുടരുന്ന ഭക്ഷണരീതി എനിക്കു പറഞ്ഞു തന്നിട്ടുണ്ട്.

ബ്ളഡ് ഗ്രൂപ്പിനെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതിയാണത്. കുറേ വർഷമായി ആ രീതിയാണ് പിന്തുടരുന്നത്. എന്റെ ബ്ളഡ് ഗ്രൂപ്പ് അനുസരിച്ച് ഗോതമ്പ് കഴിക്കാൻ പാടില്ല.പണ്ട് എന്നും രാത്രി ചപ്പാത്തി കഴിക്കുമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി കഴിക്കാറില്ല. കുറേക്കാലമായി പെർഫ്യൂംസും ഉപയോഗിക്കാറില്ല. ശ്വാസകോശത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നത് കൊണ്ടാണത്. ദാസേട്ടനാണ് അത് പറഞ്ഞത്. ഓരോ വ്യക്തിയുടെയും ബ്ളഡ് ഗ്രൂപ്പ് അനുസരിച്ച് അനുവർത്തിക്കേണ്ട് ആഹാരശീലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്‌തകം അദ്ദേഹം എനിക്ക് നൽകി. അത് വായിച്ചതിനു ശേഷം ഒരുപാട് മാറ്റങ്ങൾ ആഹാരശീലത്തിൽ വരുത്തി. പുളിയുള്ള ആഹാരങ്ങൾ രാത്രിയിൽ കഴിക്കാറില്ല. മട്ടനും ബീഫും ഒഴിവാക്കി’- സുദീപിന്റെ വാക്കുകൾ.

singer sudeep kumar talks about yeshudas

More in Malayalam

Trending