News
ഒടിടിയില്‍ എത്തിയ ബ്രഹ്മാസ്ത്രയുടെ പതിപ്പിന് തിയേറ്ററുകളില്‍ എത്തിയതില്‍ നിന്നും നേരിയ വ്യത്യാസം ഉണ്ട്; തുറന്ന് പറഞ്ഞ് സംവിധായകന്
ഒടിടിയില്‍ എത്തിയ ബ്രഹ്മാസ്ത്രയുടെ പതിപ്പിന് തിയേറ്ററുകളില്‍ എത്തിയതില്‍ നിന്നും നേരിയ വ്യത്യാസം ഉണ്ട്; തുറന്ന് പറഞ്ഞ് സംവിധായകന്
ബോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട് സംവിധായകന് അയന് മുഖര്‍ജി രൂപപ്പെടുത്തിയ ഏറെ സവിശേഷതകളുള്ള ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ബ്രഹ്മാസ്ത്ര. നാളുകളായി പരാജയങ്ങള്‍ മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന ബോലിവുഡിന് കിട്ടിയ പിടിവള്ളിയായിരുന്നു ബ്രഹ്മാസ്ത്ര.
അക്ഷയ് കുമാര്‍, ആമിര്‍ ഖാന് ചിത്രങ്ങള്‍ പോലും ബോക്സ് ഓഫീസില്‍ തകര്‍ച്ച നേരിട്ട കാലത്ത് വിജയിച്ച അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നായിരുന്നു ബ്രഹ്മാസ്ത്ര. 25 ദിവസം കൊണ്ട് 425 കോടിയാണ് ചിത്രം നേടിയത്. സെപ്റ്റംബര്‍ 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു.
പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി റിലീസിനെത്തിയത്. ഇപ്പോഴിതാ, ഒടിടിയില്‍ എത്തിയ ബ്രഹ്മാസ്ത്രയുടെ പതിപ്പിന് തിയേറ്ററുകളില്‍ എത്തിയതില്‍ നിന്നും നേരിയ വ്യത്യാസം ഉണ്ടെന്ന് പറയുകയാണ് സംവിധായകന് അയന് മുഖര്‍ജി.
പ്രധാനമായും ചിത്രത്തിന്റെ ശബ്ദത്തിലാണ് വ്യത്യാസം വന്നിരിക്കുന്നതെന്ന് അയന് പറയുന്നു. ഡിജിറ്റല്‍ റിലീസിനുവേണ്ടി ഞങ്ങള്‍ ചിത്രത്തിന്റെ ഫൈനല്‍ പ്രിന്റില്‍ വീണ്ടും വര്‍ക്ക് ചെയ്തിരുന്നു. ശബ്ദത്തെ കൂടുതല്‍ മികച്ചതാക്കി. അതിനുവേണ്ടി സംഗീത സംവിധായകന് പ്രീതം കുറച്ച് മിനക്കെട്ടിട്ടുണ്ട്.
ചില പുതിയ ബിറ്റുകള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. എഡിറ്റ് ഏറെ ഷാര്‍പ്പ് ആയിരുന്നതിനാല്‍ പലപ്പോഴും കേന്ദ്ര കഥാപാത്രങ്ങളുടെ പോലും ഭാവങ്ങള്‍ കാണികളിലേക്ക് എത്തിയില്ലെന്ന് പരാതി ഉണ്ടായിരുന്നു. ഒടിടി റിലീസിനു മുന്നോടിയായി വീണ്ടും നടത്തിയ എഡിറ്റില്‍ ഇത്തരം രംഗങ്ങളില്‍ ചിലത് പരിഷ്കരിച്ചിട്ടുണ്ട് എന്നും അയന് മുഖര്‍ജി പറയുന്നു.
