Connect with us

ജയിംസ് ബോണ്ട് ചിത്രത്തിലെ നായിക സോണിയാ ഗാന്ധി; സോഷ്യൽ മീഡിയയിലെ ഈ പ്രചരണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ

Social Media

ജയിംസ് ബോണ്ട് ചിത്രത്തിലെ നായിക സോണിയാ ഗാന്ധി; സോഷ്യൽ മീഡിയയിലെ ഈ പ്രചരണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ

ജയിംസ് ബോണ്ട് ചിത്രത്തിലെ നായിക സോണിയാ ഗാന്ധി; സോഷ്യൽ മീഡിയയിലെ ഈ പ്രചരണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ

‘പാദസേവകരുടെ നേതാവായ സോണിയ ഗാന്ധി രാജ്യത്ത് കോണ്‍ഗ്രസിനെ ശക്തമാക്കി കൊണ്ടിരിക്കുകയാണെന്നും കുറച്ച്‌ വിരളമായ ചിത്രങ്ങള്‍ പാദസേവകരുടെ കണ്ണിനെ വിസ്മയം കൊള്ളിക്കുമെന്നും’ പറഞ്ഞു കൊണ്ടുള്ള പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയായ സ്വീഡിഷ് ചലച്ചിത്ര നടിയുടെ ചിത്രങ്ങള്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയാ ഗാന്ധിയുടേതെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം.

വി സപ്പോര്‍ട്ട് നരേന്ദ്ര മോഡി 2019 അടക്കം നിരവധി ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യാപകമായി ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ആദ്യ ജയിംസ് ബോണ്ട് ചിത്രമായ ഡോക്ടര്‍ നമ്ബറിന്റെ ചിത്രീകരണ വേളയില്‍ അഭിനയേത്രി ഉര്‍സുല ആന്‍ഡ്രസിന്റെ ചിത്രങ്ങളാണ് സോണിയാ ഗാന്ധിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. ഉര്‍സുലയോടപ്പം നില്‍ക്കുന്ന സ്‌കോട്ടിഷ് നടന്‍ സീന്‍ കൊണേറിയേയും ചിത്രങ്ങളില്‍ കാണാം.

സോണിയാ ഗാന്ധിയുടെ പേരില്‍ പ്രചരിച്ച ഇതേ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ആള്‍ട്ട് ന്യൂസ് എന്ന ഫാക്‌ട് ചെക്കിങ് സൈറ്റ് വ്യാജമെന്ന് തെളിയിച്ചിരുന്നു. വ്യാജ ചിത്രങ്ങളാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമായ ഗൂഗിള്‍ റിവേഴ്സ് സെര്‍ച്ചും ചിത്രം വ്യാജമാണെന്ന് കണ്ടെത്തി.

മുന്‍പും സോണിയാഗാന്ധിയുടേതെന്ന് ആരോപിച്ച്‌ വ്യാജ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി ഒരു പുരുഷന്റെ മടിയിലിരിക്കുന്ന തായി ഫോട്ടോഷോപ്പ് ചെയ്‌തെടുത്ത ചിത്രമായിരുന്നു അവയിലൊന്ന്. ഹോളിവുഡ് അഭിനേത്രി റീസ് വിതര്‍സ്പൂണിന്റെ ചിത്രങ്ങള്‍ ബാര്‍ വെയിറ്ററായ സോണിയയുടേതാക്കി പ്രചരിപ്പിച്ചിരുന്നു.എന്നാൽ ഇതെല്ലം തന്നെ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു .

the truth behind the pictures spreading on social media

More in Social Media

Trending

Recent

To Top