Connect with us

സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച!

Social Media

സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച!

സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച!

പല ക്രിക്കറ്റ് താരങ്ങളും അതോടൊപ്പം സിനിമാ താരങ്ങളും രാഷ്ട്രീയത്തിൽ സജീവമാകാൻ നോക്കുകയാണ് .ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടാണോ ഇത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഒരുപക്ഷെ കഴിഞ്ഞെന്നു വരില്ല .കഴിഞ്ഞ ദിവസം ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഗംഭീര്‍ ലോക്സഭയിലേക്ക് ദില്ലിയില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. എന്‍‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള രാഹുലിന്‍റെ കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാഷ്ട്രീയ പ്രവേശനം നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷനും മുന്‍ ബിസിസിഐ അധ്യക്ഷനുമായിരുന്ന ശരദ് പവാറിന്‍റെ വീട്ടില്‍ സച്ചിന്‍ എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.

മുംബൈയിലെ സില്‍ ഓക്കിലുള്ള പവാറിന്‍റെ വീട്ടില്‍ ഇന്നലെയായിരുന്നു സച്ചിന്‍ എത്തിയത്. ഇതോടെ സച്ചിന്‍ എന്‍സിപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ചൂട് പിടിച്ചു.അര മണിക്കൂര്‍ നേരമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സച്ചിന്‍ തയ്യാറായില്ല.
എന്നാല്‍ സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നു ഇരുവരും തമ്മില്‍ നടന്നതെന്നാണ് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞത്.

ഇരുവരും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നവാബ് വ്യക്തമാക്കി. അതേസമയം പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ തന്നെ പിന്തുണച്ചതിന് പവാറിന് നന്ദി അറിയിക്കാന്‍ എത്തിയതാണ് സച്ചിന്‍ എന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഹര്‍ഭജന്‍ സിങ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയിലെ ഒരു വിഭാഗവും ഇതിന് പിന്തുണ നല്‍കിയിരുന്നു.എന്നാല്‍ ഇതിനെതിരെ സച്ചിന്‍ രംഗത്തെത്തി. മത്സരം ബഹിഷ്കരിക്കുന്നതിലൂടെ ഇന്ത്യ പാകിസ്താന് രണ്ടു പോയിന്‍റ് വെറുതെ നല്‍കുന്നത് കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു വിഷയത്തില്‍ സച്ചിന്‍റെ നിലപാട്.

ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്താനെ ലോകകപ്പില്‍ സാഹായിക്കുക മാത്രമേ ചെയ്യുവെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നതു കാണണം. അതിനുള്ള സമയമാണിതെന്നും തീരുമാനം വ്യക്തിപരമാണെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

സച്ചിന്‍റെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തി. സച്ചിന് കടുത്ത സൈബര്‍ ആക്രമണമുള്‍പ്പെടെ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഈ സംഭവത്തിൽ സച്ചിനെ പിന്തുണച്ചു കൊണ്ടാണ് പവാർ എത്തിയിരിക്കുന്നത്



sachin meeting with sarad pawar

More in Social Media

Trending

Recent

To Top