Connect with us

പുതിയ ‘ജെയിംസ് ബോണ്ട്’ ആയി ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍?; പുറത്ത് വരുന്ന വിവരം ഇങ്ങനെ!

Hollywood

പുതിയ ‘ജെയിംസ് ബോണ്ട്’ ആയി ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍?; പുറത്ത് വരുന്ന വിവരം ഇങ്ങനെ!

പുതിയ ‘ജെയിംസ് ബോണ്ട്’ ആയി ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍?; പുറത്ത് വരുന്ന വിവരം ഇങ്ങനെ!

ജയിംസ് ബോണ്ട്!! സമാനതകളില്ലാത്ത ആക്ഷന്‍ കഥാപാത്രം. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയുമൊക്കെ ഒരുമിക്കുന്ന ജയിംസ് ബോണ്ട് സിനിമകള്‍ ഒരു തവണ പോലും കാണാത്തവര്‍ കുറവായിരിക്കും. വിഖ്യാത ഇംഗ്ലിഷ് നോവലിസ്റ്റായ ഇയാന്‍ ഫ്‌ലെമിങ് എഴുതിയ നോവലിലെ കഥാപാത്രമായ ജയിംസ് ബോണ്ട് തികച്ചും സാങ്കല്‍പികമാണെന്നും അതല്ല, ഇയന്‍ ഫ്‌ലെമിങ് ആരെയോ അടിസ്ഥാനപ്പെടുത്തി എഴുതിയതാണെന്നും പലകാലങ്ങളായി വാദഗതിയുണ്ട്.

ഷോണ്‍ കോണറി, റോജര്‍ മൂര്‍, പിയേഴ്‌സ് ബ്രോസ്‌നന്‍, ഡാനിയല്‍ ക്രെയ്ഗ് തുടങ്ങിയ പല തലമുറയിലെ സൂപ്പര്‍താരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ജെയിംസ് ബോണ്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇപ്പോഴിതാ പുതിയ ‘ജെയിംസ് ബോണ്ട്’ ആയി ബ്രിട്ടിഷ് നടന്‍ ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ (33) വേഷമിടുമെന്നാണ് വിവരം.

ഇതു സംബന്ധിച്ച ഓഫര്‍ ഔദ്യോഗികമായി ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ നല്‍കിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡാനിയല്‍ ക്രെയ്ഗിന്റെ പിന്‍ഗാമിയായി തന്നെ തിരഞ്ഞെടുത്ത കാര്യം ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ ഔദ്യോഗികമായി സ്ഥീകരിച്ചിട്ടില്ല. കരാര്‍ ഒപ്പിട്ട ശേഷമായിരിക്കും ഇതു സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുക എന്നാണ് വിവരം.

‘ജയിംസ് ബോണ്ട്’ ആയി അഭിനയിക്കുന്ന ഏഴാമത്തെ നടനായിയിരിക്കും ആരോണ്‍. നോക്‌ടേണല്‍ അനിമല്‍സ്, കിക്ക്ആസ്, നോവെര്‍ ബോയ്, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അള്‍ട്രോണ്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങളുടെ ശ്രദ്ധ നേടിയ നടനാണ് ആരോണ്‍. വരും ദിവസങ്ങളില്‍ താരം കരാര്‍ ഒപ്പിട്ട ശേഷം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആളുകള്‍ എന്നെ ജെയിംസ് ബോണ്ടായി സങ്കല്‍പ്പിക്കുന്നത് ആകര്‍ഷകവും അതിശയകരവുമാണ്. ഞാനത് വലിയൊരു അഭിനന്ദനമായി കാണുന്നു.’ എന്നാണ് ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ അഭ്യൂഹകളോട് പ്രതികരിച്ചത്. ഈ വര്‍ഷം മാത്രം മൂന്ന് വലിയ സിനിമകളില്‍ വേഷമിട്ട ആരോണ്‍ ഹോളിവുഡിലെ തിരിക്കേറിയ താരങ്ങളില്‍ ഒരാളാണ്. രണ്ട് ബാഫ്റ്റകള്‍ക്കായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ആരോണ്‍ നോക്‌ടേണല്‍ ആനിമല്‍സില്‍ മികച്ച സഹനടനുള്ള പുരസ്‌കാരത്തിലൂടെ ഗോള്‍ഡന്‍ ഗ്ലോബ്‌സ് നേടിയിട്ടുണ്ട്.

1953 ലാണ് ഇയാന്‍ ഫ്‌ലെമിങ് തന്റെ ഹിറ്റ് നോവലായ കസിനോ റൊയാലിലൂടെ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്. ബ്രിട്ടിഷ് സീക്രട്ട് സര്‍വീസിന്റെ ഏറ്റവും വിലപിടിപ്പുള്ള ചാരന്‍ എന്ന നിലയില്‍ ബോണ്ട് അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് 1961ല്‍ ആദ്യ ജയിംസ്‌ബോണ്ട് ചിത്രമായ ഡോക്ടര്‍ നോ പുറത്തിറങ്ങി. 007 എന്ന കോഡ് നെയിമും അന്നത്തെ കാലത്തെ പ്രേക്ഷകര്‍ക്കു ചിന്തിക്കാന്‍ പോലുമാകാത്ത ഉപകരണങ്ങളുമായി ബോണ്ട് വെള്ളിത്തിരയില്‍ നിറഞ്ഞാടി. അന്നുമുതല്‍ ഇന്നോളം ഒട്ടേറെ സിനിമകള്‍. ഇത്ര വിജയകരമായ ഒരു സിനിമാ ഫ്രഞ്ചൈസി തന്നെ അപൂര്‍വമാണ്.

More in Hollywood

Trending

Recent

To Top