Malayalam Articles
മിയ ഖലീഫ: ലെബനനിലെ ഇടത്തരം കുടുംബത്തിൽ നിന്നുള്ള ഒരു പാവം പെൺകുട്ടി ലോകമറിയുന്ന പോൺ സ്റ്റാർ ആയ കഥ !!
മിയ ഖലീഫ: ലെബനനിലെ ഇടത്തരം കുടുംബത്തിൽ നിന്നുള്ള ഒരു പാവം പെൺകുട്ടി ലോകമറിയുന്ന പോൺ സ്റ്റാർ ആയ കഥ !!
മിയ ഖലീഫ: ലെബനനിലെ ഇടത്തരം കുടുംബത്തിൽ നിന്നുള്ള ഒരു പാവം പെൺകുട്ടി ലോകമറിയുന്ന പോൺ സ്റ്റാർ ആയ കഥ !!
പോണ് മേഖലയില്‍ ഏറ്റവും സജീവമായ, ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന താരമായിരുന്നു മിയ ഖലീഫ. 1993 ല്‍ ലബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടിലാണ് മിയയുടെ ജനനം. 2000 ല്‍ തന്റെ ഏഴാമത്തെ വയസ്സിലാണ് കുടുംബത്തോടൊപ്പം മിയ അമേരിക്കയിലേക്ക് കുടിയേറുന്നത്. എല്‍-പാസോയിലെ ടെക്സാസ് സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദ ധാരിയാണ് മിയ ഖലീഫ.
ബിരുദത്തിന് ശേഷം എന്ത് ചെയ്യണമെന്ന് മിയക്ക് ഒരു ധാരണയുമില്ലായിരുന്നു. ഒടുവില്‍ ഫ്ലോറിഡയിലെ മിയാമിയിലെ ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ അവർ ജോലിയ്ക്ക് കയറി. റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന സമയത്താണ് അവിടെയെത്തിയ ഒരാള്‍ അശ്ലീല വ്യവസായ രംഗത്തേക്ക് മിയയെ ക്ഷണിക്കുന്നത്. തന്റെ ജീവിതം മാറ്റിമറിക്കുന്ന അവസരമാണെന്ന് മനസിലാക്കിയ മിയ ക്ഷണം സ്വീകരിക്കുകയും പോണ് വ്യവസായത്തില്‍ ചേരുകയുമായിരുന്നു.
മിയയുടെ തീരുമാനത്തില്‍ കുടുംബം അസന്തുഷ്ടരായിരുന്നു. മിയ അശ്ലീല വ്യവസായത്തില്‍ പ്രവേശിച്ചത് മുതല്‍ അവര്‍ മിയയുമായുള്ള സകല ബന്ധവും അവസാനിപ്പിച്ചു. മുസ്ലിം ആയി ജനിച്ച മിയ പിന്നീട് ക്രിസ്തുമതത്തിലേക്ക് മാറുകയും ചെയ്തു. ഇതും മിയയുടെ മാതാപിതാക്കളെയും രാജ്യക്കാരെയും കൂടുതല്‍ പ്രകോപിപ്പിച്ചു. 2014 ലാണ് മിയ പോണ് രംഗത്ത് എത്തുന്നത്. 2015 ല്‍ ഹിജാബ് ധരിച്ചു കൊണ്ടുള്ള ത്രീസം വീഡിയോ വന്‍ വിവാദ കൊടുങ്കാറ്റ് തന്നെ ഉയര്‍ത്തുകയുണ്ടായി. ഈ വീഡിയോ മിയയെ പോണ്‍ഹബ്ബിലെ ഒന്നാം നമ്പർ താരമാക്കി മാറ്റുകയും ചെയ്തു.
മിയയെ ഏറ്റവും കൂടുതൽ വിമർശിച്ച അവരുടെ ജന്മദേശമായ ലെബനനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ലഭിച്ചത് എന്നതാണ് ഏറ്റവും വലിയ തമാശ. അയല്‍രാജ്യങ്ങളായ സിറിയയിലെയും ജോര്‍ദ്ദാനിലെയും ആളുകള്‍ പോണ്ഹബ്ബില് ഏറ്റവുമധികം തിരയുന്നതും മിയ ഖലീഫയെയാണ്. വളരെ വേഗത്തില്‍ തന്നെ ഇവര്‍ മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു അശ്ലീല ചലച്ചിത്രനായികയായി. എന്നാല്‍ ബാങ് ബ്രോസ് നിര്‍മ്മിച്ച ഈ വീഡിയോ പുറത്തുവന്നതോടെ മിയയ്ക്ക് നേരെ മതമൗലിക വാദികളുടെ കടുത്ത ആക്രമണമുണ്ടായി. ആഗോള ഭീകരസംഘടനയായ ഐ.എസില്‍ നിന്ന് വധഭീഷണി വരെ നേരിടേണ്ടി വന്നു.
18 വയസ് തികഞ്ഞ ശേഷം 2011 ഫെബ്രുവരിയില്‍ മിയ ഒരു അമേരിക്കന്‍ പൗരനെ വിവാഹം കഴിക്കുകയും തന്റെ പട്ടിക്കുട്ടികള്‍ക്കൊപ്പം മിയാമിയില്‍ താമസമാക്കുകയും ചെയ്തു. കിം കര്‍ദഷിയാനും സോഫിയ വെര്‍ഗാരയുമാണ് മിയയുടെ റോള്‍ മോഡലുകള്‍. ലബനീസ് ദേശീയ ഗാനത്തിന്റെ ആദ്യവരികള്‍ മിയ ടാറ്റൂ ചെയ്തിട്ടുണ്ട്.
കൂടാതെ ലബനീസ് രാഷ്ട്രീയ പാര്‍ട്ടിയായ ലബനീസ് ഫോഴ്സസിന്റെ കുരിശ് ചിഹ്നവും റ്റാറ്റൂ ചെയ്തിട്ടുണ്ട്. രാജ്യത്തെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ഇതിനും വന്‍ വിമര്‍ശനങ്ങള്‍ താരം നേരിടേണ്ടി വന്നിട്ടുണ്ട്. 2015 ല്‍ ടൈംഫ്ലൈസ് മിയയെക്കുറിച്ച് പുറത്തിറക്കിയ ‘മിയ ഖലീഫ’ എന്ന ഗാനം വൈറലായി മാറിയിരുന്നു. 2015 ല്‍ പോണ് വ്യവസായത്തോട് വിടപറഞ്ഞ മിയ ഖലീഫ തന്റെ ഒരു വര്‍ഷം മാത്രം നീണ്ട കരിയറില്‍ 16 ഓളം അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു.
The story of Mia Khaleefa
