Actress
മീര ജാസ്മിന്റെ സൗന്ദര്യത്തിന്റെ രഹസ്യം!!; വെളിപ്പെടുത്തി നടി
മീര ജാസ്മിന്റെ സൗന്ദര്യത്തിന്റെ രഹസ്യം!!; വെളിപ്പെടുത്തി നടി
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുമ്പോൾ താരത്തിന്റെ പ്രായം 18 വയസ്സ് മാത്രമായിരുന്നു. കരിയറിലെ മീരയുടെ അഞ്ചാമത്തെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീര ജാസ്മിന് ലഭിച്ചു.
ഇടയ്ക്ക് വെച്ച് വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര ജാസ്മിൻ. വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര. ഒന്നിലേറെ തവണയാണ് നടിയെക്കുറിച്ച് ആരോപണങ്ങൾ വന്നിരുന്നത്. സെറ്റിൽ കൃത്യ സമയത്ത് വരാതിരിക്കുക, ഷൂട്ട് പകുത്തിയ്ക്ക് നിർത്തി പോകുക, ദേഷ്യം, മര്യാദയില്ലായ്മ എന്ന് തുടങ്ങി നിരവധി പരാതികളാണ് മീരയ്ക്ക് എതിരെ വന്നിരുന്നത്.
സിനിമയിലേറെ സജീവമായി നിൽക്കുന്നതിനിടെയാണ് നടി അപ്രതീക്ഷിതമായി സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് നടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിലും സജീവമല്ലാത്തതിനാൽ അതുവഴിയും നടിയുടെ വിശേഷങ്ങൾ പുരം ലോകം അറിഞ്ഞിരുന്നില്ല.
മുഖത്തെ തിളക്കവും ഊർജവും നഷ്ടപ്പെട്ട, എപ്പോഴും ദുഖ ഭാവത്തിലുള്ള മീരയെയാണ് പ്രേക്ഷകർ കണ്ടത്. മേക്കപ്പ് അധികമില്ലാതെ അഭിനയിച്ചിരുന്ന മീര ഇതോടെ അമിതമായി മേക്കപ്പ് ഉപയോഗിക്കാൻ തുടങ്ങി. ലേഡീസ് ആന്റ് ജെന്റിൽമാൻ, മുഹബത്ത് തുടങ്ങിയ സിനിമകളിൽ ഇത് കാണാം. അക്കാലത്ത് പൊതുവേദികളിലും മോശം മേക്കപ്പിലാണ് മീരയെത്തിയതെന്ന് ആരാധകർ പറയുന്നു. ഇതിനിടെ നടി വല്ലാതെ വണ്ണം വെച്ച ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായി.
എന്താണ് അക്കാലഘട്ടത്തിൽ മീര ജാസ്മിന്റെ കരിയർ ഗ്രാഫിൽ സംഭവിച്ചതെന്നതിൽ ഇന്നും അവ്യക്തതയുണ്ട്. എന്നാൽ ഇന്ന് സിനിമാ രംഗത്ത് വീണ്ടും സജീവസാന്നിധ്യമായിരിക്കുകയാണ് മീര. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ മീര ജാസ്മിന്റെ ലുക്കിൽ വന്ന മാറ്റങ്ങളും പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. എന്താണ് മീരയുടെ ഇന്നത്തെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യെമെന്ന് ആരാധകർ ചോദിക്കുന്നു. ദുബായിലാണ് മീരയിന്ന് താമസിക്കുന്നത്.
സിനിമയിൽ സജീവമല്ലാതായപ്പോൾ തന്റെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. വർക്കൗട്ടും ഡയറ്റിംഗും നടിക്കുണ്ട്. ജിമ്മിൽ നിന്നുള്ള ഫോട്ടോകൾ താരം ഇടയ്ക്ക് പങ്കുവെച്ചിട്ടുമുണ്ട്. ഓടി നടന്ന് സിനിമകൾ ചെയ്തിരുന്ന കാലത്ത് ആരോഗ്യം ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ലെന്ന് മീര ഒരിക്കൽ തുറന്ന് പറയുകയുണ്ടായി. എന്നാൽ ഇന്ന് മീര തന്റെ ആരോഗ്യത്തിലും ലൈഫ് സ്റ്റെെലിലുമെല്ലാം വലിയ ശ്രദ്ധ നൽകുന്നു. ഇന്ന് വളരെ സ്റ്റെെലിഷായ മീരയെയാണ് സോഷ്യൽ മീഡിയയിൽ ഇന്ന് കാണാറ്.
എന്നെക്കുറിച്ച് അങ്ങനെ ആരെങ്കിലും എന്തെങ്കിലും അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിന് ഉറപ്പായും എന്തെങ്കിലും ഹിഡ്ഡൺ അജണ്ട കാണുമല്ലോ. ഞാൻ എന്നും ഉറങ്ങാൻ പോകുമ്പോൾ എന്റെ മനസാക്ഷിയോട് സംസാരിച്ചിട്ടേ ഞാൻ പോകാറുള്ളു. ആ ഒരു തൃപ്തി ഇല്ലെങ്കിൽ എനിക്ക് സമാനാം കിട്ടില്ല. ഞാനാരോടും ഒരു തെറ്റും ചെയ്തിട്ടില്ല. അവർ ഇങ്ങനെ കാലും കൈയ്യും ഇട്ട് അടിച്ച് പറയണമെങ്കിൽ അത് പറയുന്നവർക്കാണ് കുഴപ്പം എന്നും മീര ജാസ്മിൻ പറയുന്നു.
അതേസമയം, ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തിൽ അഭിനയിച്ച നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യർക്കുപോലും തുടക്കസമയത്തുള്ള സിനിമകളിൽ മറ്റ് പലരുമാണ് ശബ്ദം നൽകിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിൻ ഞെട്ടിച്ചത്. ആദ്യ സിനിമ മുതൽ സ്വന്തം ശബ്ദമാണ് ഉപയോഗിച്ചത്. പിന്നീട് ഇറങ്ങിയ ഗ്രാമഫോൺ, കസ്തൂരിമാൻ, പാഠം ഒരു വിലാപം, പെരുമഴകാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, വിനോദയാത്ര തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
