Connect with us

റൊമാന്റിക് സീനിനിടെ ‘അതും’ ആ കുളിമുറിയിൽ വെച്ച് ജയറാമിനോട് ചെയ്തത്…! ജയറാമിനോട് ഞാൻ സോറി പറഞ്ഞിട്ടില്ല; വർഷങ്ങൾക്ക് ശേഷം തുറന്നടിച്ച് ഉർവശി…!

Actress

റൊമാന്റിക് സീനിനിടെ ‘അതും’ ആ കുളിമുറിയിൽ വെച്ച് ജയറാമിനോട് ചെയ്തത്…! ജയറാമിനോട് ഞാൻ സോറി പറഞ്ഞിട്ടില്ല; വർഷങ്ങൾക്ക് ശേഷം തുറന്നടിച്ച് ഉർവശി…!

റൊമാന്റിക് സീനിനിടെ ‘അതും’ ആ കുളിമുറിയിൽ വെച്ച് ജയറാമിനോട് ചെയ്തത്…! ജയറാമിനോട് ഞാൻ സോറി പറഞ്ഞിട്ടില്ല; വർഷങ്ങൾക്ക് ശേഷം തുറന്നടിച്ച് ഉർവശി…!

തെന്നിന്ത്യൻ സിനിമാലോകത്ത് തന്റെതായ ഇടം നേടിയ താരമാണ് ഉർവ്വശി. അന്നും ഇന്നും ഉർവശിയെ തേടി മികച്ച കഥാപാത്രങ്ങൾ എത്തുന്നു. ഇപ്പോഴിതാ മാളൂട്ടി എന്ന ചിത്രത്തിൽ സംഭവിച്ച രസകരമായ സംഭവം തുറന്നു പറയുകയാണ് നടി. ജയറാമിനൊപ്പം പ്രണയരംഗത്തിൽ അഭിനയിച്ചപ്പോൾ നഖം കൊണ്ട് അദ്ദേഹത്തിന്റെ വയറിൽ മാന്തിയ കഥയാണ് ഉർവശി പറയുന്നത്. ജയറാമിനെ ശരിക്കും തൊഴണമെന്നാണ് ആദ്യം നടി പറയുന്നത്.

മാളൂട്ടി എന്ന സിനിമയിലാണ് ഈ സംഭവം നടക്കുന്നത്. കാണാതിരുന്നിട്ട് കാണുന്ന ഭാര്യയും ഭർത്താവും തമ്മിൽ കൂടുതൽ സ്‌നേഹം പ്രകടിപ്പിക്കുന്ന സീനാണ് ചിത്രീകരിക്കുന്നത്. എന്നാൽ ഈ രംഗം ചിത്രീകരിക്കുന്നത് കൂടുതൽ നേരമായി കഴിഞ്ഞാൽ ഞാൻ അപ്പോഴെക്കും എന്റെ ആയൂധം പുറത്തെടുക്കുമെന്നും ജയറാമിന്റെ ആറാം വാരിയ്ക്ക് തന്നെ കുത്തി കൊടുക്കാറുണ്ടെന്നും നടി ഒരു ചിരിയോടെ ഓർക്കുന്നു.

ആ കുത്തി നോവിക്കുന്ന സമയത്ത് ജയറാമിന് ദേഷ്യം വരും. അഭിനയിക്കാൻ പറ്റില്ലെങ്കിൽ സംവിധായകനോട് പറയണമെന്നും എന്നെ എന്തിനാണ് കുത്തി കൊല്ലുന്നതെന്നും ജയറാം ചോദിക്കും. ജയറാമിന്റെ മുഖത്ത് ഇറിറ്റേഷൻ വരുമ്പോൾ സംവിധായകൻ കട്ട് പറയുമല്ലോ എന്നാണ് എന്റെ മനസിലെ ചിന്തയെന്നും പക്ഷേ അദ്ദേഹത്തോട് ഞാനീ ചെയ്തതിനൊന്നും സോറി പറഞ്ഞിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.

അതേസമയം മാളൂട്ടിയിൽ അഭിനയിക്കുന്ന സമയത്തെല്ലാം ജയറാം പാർവതിയുമായി പ്രണയത്തിലായിരുന്നെന്നും എനിക്ക് ആ കാര്യം നേരത്തെ അറിയാമായിരുന്നെന്നും ഉർവശി വെളിപ്പെടുത്തുന്നു.

അവരുടെ പ്രണയത്തിൽ ഞാനടക്കം എല്ലാവരും സഹായിച്ചിരുന്നു. പിന്നെ എന്തിന് ജയറാമിനെ നഖം വെച്ച് കുത്തിയെന്ന് ചോദിച്ചാൽ ആ സ്വതന്ത്ര്യം എടുക്കാൻ പറ്റിയ ആളായത് കൊണ്ടാണെന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending