Malayalam Articles
പേർളി – ശ്രീനിഷ് പ്രണയത്തിന്റെ നൂലാമാലകൾ !! വെട്ടിലായത് ബന്ധുക്കളോ ?!
പേർളി – ശ്രീനിഷ് പ്രണയത്തിന്റെ നൂലാമാലകൾ !! വെട്ടിലായത് ബന്ധുക്കളോ ?!
പേർളി – ശ്രീനിഷ് പ്രണയത്തിന്റെ നൂലാമാലകൾ !! വെട്ടിലായത് ബന്ധുക്കളോ ?!
ബിഗ്‌ബോസ് മലയാളത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു പേർളി – ശ്രീനിഷ് പ്രണയം. മിനിസ്‌ക്രീനിലെ ഈ രണ്ട് സൂപ്പർ താരങ്ങളുടെ ബിഗ്‌ബോസ് വീട്ടിനുള്ളിലെ പ്രണയം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. റേറ്റിങ് ഇല്ലാതെ ഒരു വലിയ പരാജയമായി പോകുമായിരുന്ന ബിഗ്‌ബോസ് ഷോയെ പിടിച്ചു നിർത്തിയതും ഇവരുടെ പ്രണയമായിരുന്നു. ആ പ്രണയവുമായി ബന്ധപ്പെട്ട ബിഗ്‌ബോസ് വീടിനുള്ളിൽ നടന്ന പ്രശ്ങ്ങളെല്ലാം തന്നെ ഷോയുടെ റേറ്റിങ് കൂടാൻ സഹായകമാകുകയായിരുന്നു.
എന്നാൽ ഈ പ്രണയം മൂലം ഇപ്പോൾ വെട്ടിലായിരിക്കുന്നത് ഇരുവരുടെയും വീട്ടുകാരാണ്. യാഥാസ്ഥിക കുടുംബങ്ങളിൽ നിന്ന് വരുന്ന ഇരുവരും തമ്മിലുള്ള ഈ ബന്ധം അവരുടെ വീട്ടുകാർക്ക് അത്ര രസിച്ചിട്ടില്ല. ശ്രീനിഷിന്റെ കുടുംബവും പേർളിയുടെ കുടുംബവും ഈ ബന്ധത്തെ തുടക്കത്തിൽ തന്നെ എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഇരുവർക്കും പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ആര് പിന്മാറിയലും ആരാധകർ അവർക്കെതിരെ തിരിയുമെന്നുറപ്പാണ്. അത് ചിലപ്പോൾ അവരുടെ കരിയറിന്റെ അവസാനമാകാനും മതി.
എന്നാൽ വിവാഹം കഴിക്കും എന്ന തീരുമാനത്തിലാണ് പേർളിയും ശ്രീനിഷുമിപ്പോൾ. ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് അവർക്ക് താൽപര്യം. പേർളിയുടെ അച്ഛൻ അവസാനം ഈ ബന്ധത്തിന് സമ്മതം മൂളിയിട്ടുണ്ട്. പക്ഷെ ശ്രീനിഷിന്റെ വീട്ടുകാരുടെ അഭിപ്രായമെന്തെന്ന് ഇത് വരെ പരസ്യമായി പറഞ്ഞിട്ടില്ല. അവർക്കും ഈ കല്യാണത്തെ അനുകൂലിക്കാതെ നിവൃത്തി ഇല്ല. ശ്രീനീഷിന്റ ‘അമ്മ കല്യാണത്തിന് സമ്മതം മൂളിയതായി വാർത്തകൾ വന്നിരുന്നു. പേർളിയുടെ അമ്മ ബന്ധത്തിന് സമ്മതം മൂളിയതായി പേർളി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു.
ഇരുവരുടെയും വിവാഹം വളരെ പെട്ടെന്ന് തന്നെ നടന്നു കാണണമെന്നാണ് ആരാധകരുടെ ആഗ്രഹം. ആ വിവാഹ സുദിനത്തിനായി നമുക്ക് കാത്തിരിക്കാം. ബിഗ്‌ബോസ് ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമായിരുന്നു എന്നോ മറ്റോ പറയുകയാണെങ്കിൽ ആ ഷോയെ തന്നെ അത് ബാധിക്കാനും സാധ്യതയുണ്ട്. അതോടു കൂടി അടുത്ത സീസൺ മുതൽ ബിഗ്‌ബോസിന് കാണികൾ കുറയാം. അതിനാൽ ഈ വിവാഹം നടക്കേണ്ടത് അവരുടെയും ആവശ്യമായി മാറിയിരിക്കുകയാണിപ്പോൾ.
The problems of Pearle – Sreenish affair
