News
ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി ദി നമ്പി ഇഫക്ട്
ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി ദി നമ്പി ഇഫക്ട്
ഈ വര്‍ഷത്തെ ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ പ്രതീക്ഷയായി റോക്കട്രി ദി നമ്പി ഇഫക്ട് ഇടം പിടിച്ചു. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് പദ്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രമാണ് റോക്കട്രി ദി നമ്പി ഇഫക്ട് . ആര് മാധവന് ആണ് ചിത്രത്തിന്റെ സംവിധായകന്. മാധവന് തന്നെയാണ് നമ്പി നാരായണനായി അഭിനയിച്ചതും. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പ്രമുഖ മലയാളി വ്യവസായിയായ ഡോ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന് പിക്ച്ചേഴ്സും, ആര് മാധവന്റെ െ്രെടകളര് ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന് എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സംഭവിച്ച കാര്യങ്ങളും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു എന്നുളള കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.
നമ്പി നാരായണന്റെ ആത്മകഥ ‘ഓര്‍മകളുടെ ഭ്രമണപഥ’ത്തിന്റെ രചയിതാവും ക്യാപ്റ്റന്‍, വെള്ളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനുമായ ജി പ്രജേഷ് സെന്‍ ആയിരുന്നു ചിത്രത്തിന്റെ കോ ഡയറക്ടര്‍.ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിച്ച ചിത്രം മലയാളം, തെലുങ്ക്, കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റിയിരുന്നു.
അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തിയിരുന്നു. ഇതോടെ ഒരേ സമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ‘റോക്കട്രി ദ നമ്പി ഇഫക്ട്’.ചിത്രത്തില്‍ ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തിയിരുന്നു.
സിമ്രാനാണ് നായിക. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന് നടത്തിയ ശാരീരിക മാറ്റങ്ങളും മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിസ് ലോഗന്, വിന്‍സന്റ് റിയോറ്റ, റോണ്‍ ഡൊനാഷേ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര , മിഷ ഖോഷല്‍, ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യ, ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജോര്‍ജിയ, സെര്‍ബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
