Connect with us

ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!!

Bigg Boss

ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!!

ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!!

ബിഗ് ബോസ് മലയാളം സീസൺ ആറ് മൂന്ന് ആഴ്ചകൾ പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിയത്. വളരെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസും പ്രേക്ഷകരും സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരാൾ സഹമത്സരാർത്ഥിയെ ക്രൂരമായി കയ്യേറ്റം ചെയ്തിരിക്കുകയാണ്.

അസി റോക്കിയാണ് സഹമത്സരാർത്ഥിയെ സിജോയെ മർദ്ദിച്ചത്. വാക്കുതർക്കം നടക്കുന്നതിനിടെ അസി റോക്കി സിജോയുടെ കവിളിൽ ആഞ്ഞ് ഇടിക്കുകയായിരുന്നു. റോക്കിക്ക് മുമ്പ് രണ്ടുപേർ ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ ഹൗസിൽ നിന്നും പുറത്തായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ആരും പ്രവർത്തിച്ചിട്ടില്ല. ഇതിന് പിന്നാലെ റോക്കിയെ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്താക്കി. എന്നാല്‍ റോക്കിയുടെ അടിയില്‍ സിജോയുടെ താടിക്ക് ഏറ്റ പരിക്ക് ഗൗരവമേറിയതാണെന്നും, അടിയന്തരമായി ഒരു ശസ്ത്രക്രിയ ആവശ്യമായതിനാൽ സിജോയെ ആശുപത്രിയിലേക്ക് മാറ്റി.

ഇപ്പോഴിതാ ഈ സംഭവത്തെ തുടർന്ന് ഈ ആഴ്ച എവിക്ഷന്‍ ഇല്ലെന്നാണ് ബിഗ് ബോസ് അറിയിച്ചത്. അതിനാല്‍ തന്നെ ഇത്തവണത്തെ എവിക്ഷന്‍ നോമിനേഷന്‍ അസാധുവാക്കി വോട്ടിംഗ് ലൈനുകള്‍ ബിഗ് ബോസ് മരവിപ്പിച്ചിരിക്കുകയാണ്. അടുത്ത ആഴ്ച നോമിനേഷന്‍ ഉണ്ടാകുമെന്നും ബിഗ് ബോസ് അറിയിച്ചു.

തിങ്കളാഴ്ചയായിരുന്നു ബിഗ് ബോസില്‍ നോമിനേഷന്‍ നടന്നത്. പുറകിൽ നിന്നും കുത്തൽ, കള്ളത്തരം, വികാരവിക്ഷോഭം, മനുഷ്യത്വം ഇല്ലായ്മ, വ്യക്തിത്വം ഇല്ലായ്മ, നിലപാട് ഇല്ലായ്മ, കുത്തിത്തിരുപ്പ്, സുഖ ജീവിതം, പക്ഷപാതം, കളിപ്പാവയായി മാറൽ, കപട സാദാചാരം എന്നീ വ്യത്യസ്ത കാരണങ്ങളാലാണ് ഇത്തവണ മത്സരാർത്ഥികൾ പരസ്പരം നോമിനേറ്റ് ചെയ്തത്.

നോറ- രണ്ട് വോട്ട്, അൻസിബ- രണ്ട് വോട്ട്, ശ്രീരേഖ- രണ്ട് വോട്ട്, ജാൻമോനി- മൂന്ന് വോട്ട്, യമുന- മൂന്ന് വോട്ട്, ജാസ്മിൻ- ഏഴ് വോട്ട്, ​ഗബ്രി- പത്ത് വോട്ട് എന്നിങ്ങനെയാണ് വോട്ട് ലഭിച്ച ക്രമം. കൂടാതെ പവർ ടീമിന്റെ പ്രത്യേക അധികാരത്തിലൂടെ അർജുൻ നേരിട്ട് എലിമിനേഷൻ ലിസ്റ്റിൽ വന്നിട്ടുണ്ട്.

ഇതിൽ ജാസ്മിനും ​ഗബ്രിയും ആദ്യമായാണ് നോമിനേഷനിൽ വരുന്നത്. മുൻപ് നടന്ന രണ്ട് നോമിനേഷനിലും ജാസ്മിൻ വന്നിട്ടില്ല. ഒരു വട്ടം ജാസ്മിനെ ആരും നോമിനേറ്റ് ചെയ്തില്ല. രണ്ടാം വട്ടം പവർ റൂമിൽ ആയിരുന്നു. ഈ വേളയിൽ രണ്ട് തവണയും പവർ റൂം ആം​ഗം ആയിരുന്നു ​ഗബ്രി.

More in Bigg Boss

Trending

Recent

To Top