Malayalam Breaking News
ഈ കാവൽ മാലാഖ ചിറക് വിരിച്ച് പറക്കുകയാണ് ! മിഖായേൽ സൂപ്പർ ഹിറ്റിലേക്ക് !
ഈ കാവൽ മാലാഖ ചിറക് വിരിച്ച് പറക്കുകയാണ് ! മിഖായേൽ സൂപ്പർ ഹിറ്റിലേക്ക് !
By
കാവൽ മാലാഖ വിജയത്തിലേക്ക് ചിറകു വിരിച്ചു പറക്കുകയാണ്. നിവിൻ പോളിയുടെ ആക്ഷൻ അവതാരമായ മിഖായേലിനെ ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു. ഹനീഫ് അദനിയുടെ ആദ്യ സംവിധാന ചിത്രമായ ഗ്രേറ്റ് ഫാദർ പോലെ മിഖായേലും പ്രതികാരത്തിന്റെ ,പകരം വീട്ടലിന്റെ ഒക്കെ കഥയാണ് പറഞ്ഞത് .
സഹോദരിക്ക് വേണ്ടി പോരാടാനിറങ്ങിയ മിഖായേൽ ആണ് സിനിമയുടെ ഹൈലൈറ്റ് . തീരെ നിവർത്തിയില്ലാതെയാണ് മിഖായേൽ രംഗത്ത് ഇറങ്ങുന്നത്. പിന്നീടങ്ങോട്ട് റിവഞ്ച് ഡ്രാമയാണ് .ഒരുപാട് ആക്ഷൻ രംഗങ്ങൾ ഹനീഫ് ,ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ഉണ്ണി മുകുന്ദനും നിവിൻ പോളിയും നേർക്ക് നേർ നിന്ന ആക്ഷൻ രംഗങ്ങളിൽ ആരാണ് മികച്ചു നിന്നത് എന്നത് പറയാൻ സാധിക്കില്ല. ആക്ഷൻ രംഗങ്ങളെന്നാണ് ഉണ്ണിക്ക് ഭ്രാന്താണെന്നാണ് നിവിന്റെ അഭിപ്രായം. അത് ഫൈറ്റ് രംഗങ്ങളുടെ മികവിനെ വളരെയധികം സാഹിയിച്ചിട്ടുമുണ്ട്.
ബോക്സ് ഓഫീസിൽ കളക്ഷൻ നോക്കുകയാണെങ്കിൽ 1 .42 കോടി രൂപയാണ് ആദ്യ ദിനം തന്നെ മിഖായേൽ സ്വന്തമാക്കിയത്. പിനീടുള്ള ദിവസങ്ങളിലും മിഖായേൽ ആ രീതിയിൽ തന്നെ കളക്ഷൻ നേടി മുന്നേറുകയായിരുന്നു. പതിനെട്ട് കോടി മുതല്‍മുടക്കുള്ള ചിത്രം , എന്തായാലും സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ് .
the guardian angel – mikhael movie
