Connect with us

വിവാഹത്തോടെ ദുരിത ജീവിതം; യുവാക്കളെ tvയ്ക്ക് മുമ്പിൽ പിടിച്ചിരുത്തിയ ഫാത്തിമയുടെ ഇപ്പോഴത്തെ അവസ്ഥ!!

Malayalam

വിവാഹത്തോടെ ദുരിത ജീവിതം; യുവാക്കളെ tvയ്ക്ക് മുമ്പിൽ പിടിച്ചിരുത്തിയ ഫാത്തിമയുടെ ഇപ്പോഴത്തെ അവസ്ഥ!!

വിവാഹത്തോടെ ദുരിത ജീവിതം; യുവാക്കളെ tvയ്ക്ക് മുമ്പിൽ പിടിച്ചിരുത്തിയ ഫാത്തിമയുടെ ഇപ്പോഴത്തെ അവസ്ഥ!!

ഡി ഡി പുതിഗൈ ചാനലിൽ വാർത്താ അവതാരികയായാണ് നടി ഫാത്തിമ ബാബു തന്റെ കരിയറിന് തുടക്കമിടുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം അവർ പുതിഗൈ ചാനലിൽ തുടർന്നിരുന്നു. അതിനുശേഷം കുറച്ചുകാലം ജയ ടിവിയിലും ജോലി ചെയ്തിരുന്നു.

ഒരു കാലത്ത് ഫാത്തിമയെ കാണാൻ വേണ്ടി മാത്രം വാ‍ർത്ത കണ്ടിരുന്ന തമിഴ് യുവാക്കളുടെ ആരാധനാപാത്രമായിരുന്ന ഫാത്തിമ ബാബു പുതുച്ചേരിയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. ഫാത്തിമ ടീവിയിൽ ഉണ്ടെങ്കിൽ അവരുടെ സാരിയും ആക്സസറികളും ഹെയർസ്റ്റൈലും കാണാൻ മാത്രം അക്കാലത്ത് വാർത്ത കാണുന്നവർ നിരവധിയായിരുന്നു. വാർത്ത കാണാൻ അല്ല ഫാത്തിമയെ കാണാൻ വന്നതാണെന്ന് അക്കാലത്ത് പലരും അടക്കം പറഞ്ഞിരുന്നു.

ഡിഡി പുതിഗൈ ചാനലിൽ സംപ്രേക്ഷണം ചെയ്ത ചിത്തിര പാവൈ എന്ന തമിഴ് സീരിയലിലൂടെയാണ് ഫാത്തിമ ബാബു അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് നിരവധി തമിഴ്, മലയാളം സീരിയലുകളിൽ അവർ അഭിനയിച്ചു.

1996 -ൽ കൽക്കി എന്ന തമിഴ് ചിത്രത്തിലൂടെ അവർ സിനിമാഭിനയരംഗത്തേയ്ക് പ്രവേശിച്ചു. തുടർന്ന് അറുപതിലധികം തമിഴ് ചിത്രങ്ങളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു. 2001 -ൽ രാവണപ്രഭു എന്ന സിനിമയിൽ മുണ്ടക്കൽ ശേഖരന്റെ ഭാര്യാവേഷത്തിലൂടെയാണ് ഫാത്തിമ മലയാളത്തിലെത്തുന്നത്. അതിനുശേഷം ഒന്നാമൻ, മാടമ്പി, ഭ്രമരം, ട്രാഫിക്ക് എന്നിവയുൾപ്പെടെ ഇരുപത്തി അഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 3-ലും ഫാത്തിമ ഉണ്ടായിരുന്നെങ്കിലും. ബിഗ് ബോസ് ഹൗസിൽ നിന്ന് രണ്ടാഴ്ചക്ക് ശേഷം പുറത്ത് പോകുന്ന ആദ്യ മത്സരാർത്ഥി കൂടിയായിരുന്നു ഫാത്തിമ. മുസ്ലീമായ ഫാത്തിമ ബാബു ഹിന്ദുമതത്തിലെ വ്യക്തിയെ വിവാഹം കഴിച്ചതിനാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഈയിടെ ഒരു അഭിമുഖത്തിൽ ഫാത്തിമ തന്നെ പറയുന്നുണ്ട്.

ഇരുവരും രണ്ട് മതസ്ഥരായതിനാൽ വിവാഹത്തിൽ എതിർപ്പുകളുണ്ടായിട്ടുണ്ട്. ഇതിൻ്റെ പേരിൽ പലരും ഫാത്തിമയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഫാത്തിമ പറയുന്നു.

തൻ്റെ മോശം കാലഘട്ടത്തെ കുറിച്ചും അവർ പങ്ക് വെച്ചിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് എത്തിയ ഫാത്തിമ ഓൺലൈൻ വഴി സാരി കച്ചവടവും നടത്തുന്നുണ്ട്. ആഷിക്, ഷാരൂഖ് എന്നിങ്ങനെ രണ്ട് ആൺമക്കളും ഇവർക്കുണ്ട്, മൂത്ത മകൻ വിവാഹിതനാണ്. ന്യൂസ് റീഡറായിരുന്ന കാലത്ത് തന്നെ ചുറ്റിപ്പറ്റിയുള്ള ചില ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി കണക്കിലുള്ള മറുപടിയും ഫാത്തിമ പറയാറുണ്ട്.

ഒന്നാമൻ, അലി ഭായ്, ഹലോ തുടങ്ങി ആദ്യത്തെ ചിത്രങ്ങളെല്ലാം മോഹൻലാലിനൊപ്പമായിരുന്നു താരത്തിൻ്റെ അരങ്ങേറ്റം. 2014-ൽ ഇറങ്ങിയ ആശാ ബ്ലാക്കാണ് ഏറ്റവും അവസാനം എത്തിയ ചിത്രം. ഏഷ്യാനെറ്റിലെ സ്വാമി അയ്യപ്പൻ, മഴവിൽ മനോരമയിലെ മക്കൾ തുടങ്ങിയ സീരിയലുകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് ഫാബ്സ് തീയ്യേറ്റർ എന്ന നാടക നിർമ്മാണ ഗ്രൂപ്പ് ഫാത്തിമ ആരംഭിച്ചിരുന്നു.

കെ. ബാലചന്ദറാണ് ഫാത്തിമയെ നാടകത്തിലേക്ക് എത്തിക്കുന്നത്. ഫാത്തിമയുടെ സംവിധാനത്തിൽ നിരവധി നാടകങ്ങളും സ്റ്റേജിലെത്തി. കുറച്ചുകാലം രാഷ്ട്രീയത്തിലും ഫാത്തിമ സജീവമായിരുന്നു. ജയലളിതയ്ക്ക് വേണ്ടി എഐഎഡിഎംകെയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയും ഒടുവിൽ പാർട്ടിയുടെ വക്താവെന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു.

ജയലളിതയുടെ മരണശേഷം ഫാത്തിമ ഒ. പനീർശെൽവത്തിനൊപ്പം ചേർന്നെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്നും അകന്നു. ചില സ്റ്റേജ് നാടകങ്ങളും ഫാത്തിമ സംവിധാനം ചെയ്തിട്ടുണ്ട്. 25- ലധികം സീരിയലുകളിലും ഫാത്തിമ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ എടുത്ത് പറയേണ്ട ചിത്രങ്ങളാണ് അലൈപായുതേ, യാരടീ നീ മോഹിനി, പറാട്ട് കിളി തുടങ്ങിയ. ഇതെല്ലാം തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

More in Malayalam

Trending

Recent

To Top