Connect with us

എങ്ങനെയോ എന്റെ അഡ്രസ്സ് ലീക്ക് ആയി; നിരന്തരം ഫോൺ വിളികൾ; കരച്ചിലടക്കാനാകാതെ പൊട്ടി കരഞ്ഞ് ജാസ്മിൻ!!

Malayalam

എങ്ങനെയോ എന്റെ അഡ്രസ്സ് ലീക്ക് ആയി; നിരന്തരം ഫോൺ വിളികൾ; കരച്ചിലടക്കാനാകാതെ പൊട്ടി കരഞ്ഞ് ജാസ്മിൻ!!

എങ്ങനെയോ എന്റെ അഡ്രസ്സ് ലീക്ക് ആയി; നിരന്തരം ഫോൺ വിളികൾ; കരച്ചിലടക്കാനാകാതെ പൊട്ടി കരഞ്ഞ് ജാസ്മിൻ!!

ബിഗ് ബോസിൽ വരുന്നവർ ഏറ്റവും കൂടുതൽ പ്രയോഗിക്കാറുള്ള ഒരു സ്ട്രാറ്റജിയാണ് ലവ് ട്രാക്ക്. പലരും ഹൗസിലെ നിലനിൽപ്പിന് വേണ്ടിയും വോട്ട് പിടിക്കാനുമാണ് ഈ ഒരു സ്ട്രാറ്റജി ഉപയോഗിക്കാറുള്ളത്. സീസൺ ആറിൽ ഈ സ്ട്രറ്റജി ഉപയോഗിച്ച രണ്ടുപേർ ഗബ്രിയും ജാസ്മിനുമാണ്. രണ്ട് സുഹൃത്തുക്കൾ പെരുമാറുന്നത് പോലെയല്ല ഇരുവരും പെരുമാറിയിരുന്നത്.

അതുകൊണ്ട് തന്നെ ഗബ്രി-ജാസ്മിൻ കോമ്പോ പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമേജാണ് ഉണ്ടാക്കിയെടുത്തത്. എന്നാൽ ഷോ കഴിഞ്ഞിറങ്ങിയ ഇരുവർക്കും കൈനിറയെ ഉത്‌ഘാടനവും പരിപാടികളും ഒക്കെയാണ്.

ദിവസങ്ങൾക്ക് മുമ്പാണ് ജാസ്മിൻ കൊച്ചിയിലെ ഫ്ലാറ്റിൽ ഇപ്പോൾ തനിച്ച് താമസം മാറിയ കഥകളും പുറത്ത് വന്നത്. പൊതു പരിപാടികളിലും ഉദ്ഘാടനകളിലുമെല്ലാം ജാസ്മിന്‍-ഗബ്രി എന്ന ജോഡി ആയിട്ടാണ് താരങ്ങള്‍ എത്താറുള്ളത്. ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. എങ്കിലും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് രണ്ടാളും പറയുന്നത്. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസുമായി ഗബ്രി എത്താറുണ്ട്.

ഇപ്പോഴത്തെ സമാനമായ രീതിയില്‍ ജാസ്മിനൊപ്പമുള്ള പുതിയൊരു വീഡിയോ ഗബ്രി പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി കൊറിയര്‍ ഓഫീസുകളില്‍ നിന്നുള്ള ഫോണ്‍ വിളിയിലൂടെയാണ് താന്‍ ഉണര്‍ന്നു എഴുന്നേല്‍ക്കാറുള്ളത്. മിക്കവാറും ദിവസങ്ങളില്‍ രാവിലെ ചേട്ടാ ഒരു പാഴ്‌സല്‍ ഉണ്ട് എന്ന് പറഞ്ഞ് കോള്‍ വരും.

എന്നെയും ജാസ്മിനെയും സ്‌നേഹിക്കുന്ന കുറേ ആളുകള്‍ അയക്കുന്ന സ്‌നേഹ സമ്മാനങ്ങള്‍ ആണ് ഇതൊക്കെ. എങ്ങനെയോ എന്റെ അഡ്രസ്സ് ലീക്ക് ആയിട്ടുണ്ട്. അതിനുശേഷം മുതല്‍ ഇതുപോലുള്ള സമ്മാനങ്ങള്‍ നിരന്തരം വന്ന് കൊണ്ടിരിക്കുകയാണ്. അതില്‍ സന്തോഷമേയുള്ളൂ എന്ന് പറഞ്ഞ ഗബ്രി ഇനിയധികം സമ്മാനങ്ങള്‍ അയക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജാസ്മിനും ഗബ്രിയ്ക്കും ഒരേ രീതിയിലുള്ള വസ്ത്രങ്ങളും മറ്റ് സമ്മാനങ്ങളുമാണ് കുറെ ആളുകള്‍ അയച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട സമ്മാനമായി ഇരുവരും തിരഞ്ഞെടുത്തത് ഒരു ആല്‍ബമാണ്. ബിഗ് ബോസിലേക്ക് ഗബ്രിയും ജാസ്മിനും പ്രവേശിച്ചത് മുതല്‍ ഇരുവരുടെയും ഒരുമിച്ചുള്ള യാത്രകളെ ഫോട്ടോ സഹിതം കോര്‍ത്തിണക്കി ഒരു ആല്‍ബമാണ് ആരാധകര്‍ അയച്ചത്.

എല്ലാ കാലത്തും ഇതൊരു നല്ല ഓര്‍മ്മയായി സൂക്ഷിക്കാന്‍ പറ്റുമെന്നാണ് താരങ്ങളും പറയുന്നത്. ‘ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇതിന് മുന്‍പ് ഇത്രയധികം എഫേര്‍ട്ട് എടുത്തിട്ടുള്ള സമ്മാനം ആര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല. അതും ഒരേ രീതിയില്‍ രണ്ട് പേര്‍ക്കും ഒരുമിച്ചാണ് തന്നിരിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് വളരെ സ്‌പെഷ്യലാണ്. ഞാനിതെന്നും സൂക്ഷിച്ച് വെക്കുമെന്ന്’ ഗബ്രി പറയുന്നു.

എന്നാല്‍ ഈ സമ്മാനം കണ്ടതോടെ ജാസ്മിന് കരച്ചിലടക്കാന്‍ സാധിച്ചില്ല. പലപ്പോഴായി വീഡിയോയുടെ മുന്നില്‍ നിന്നും എഴുന്നേറ്റ് പോവാന്‍ ശ്രമിച്ചെങ്കിലും ഗബ്രി പിടിച്ചിരുത്തുകയായിരുന്നു. ഈ കരച്ചില്‍ സങ്കടം കൊണ്ട് വന്നതല്ല, അത് സന്തോഷം കൊണ്ടാണെന്നും ഗബ്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഗബ്രിയ്ക്കും ജാസ്മിനും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. ഗബ്രി ഒരും ജെം ആണെന്നാണ് ആരാധകന്റെ അഭിപ്രായം. ‘ബിഗ് ബോസില്‍ ഇത്രയും നെഗറ്റീവ് നേരിട്ടിട്ടും ഇന്നും ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഫാന്‍സ് ആയിട്ട് ഉള്ള ബ്രാന്‍ഡ്. ഇത് ഗബ്രി എന്നൊരു വ്യക്തിയുടെ ബുദ്ധിപരമായ പ്ലാന്‍ തന്നെയാണ്.

രാമന് സീത എന്ന പോലെ ചേരേണ്ടവര്‍ തമ്മിലേ ചേരു എന്ന് പറയുന്നത് ഇതാണ്.. ഗബ്രിയോട് ഒരു അപേക്ഷയുണ്ട്. അവളെ വിഷമിപ്പിക്കരുതേ, അവള്‍ സ്‌നേഹിച്ചവരെല്ലാം അവളെ വേദനിപ്പിച്ചിട്ടേയുള്ളൂ… വിട്ടു കളയരുത്.. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ ഒരുപാട് പേര് നിങ്ങളെ സ്‌നേഹിക്കുന്നു എന്ന്. ജീവിതം മുഴുവന്‍ രണ്ടാള്‍ക്കും ചേര്‍ന്ന് നില്‍ക്കാന്‍ ഉളള ദൈവാനുഗ്രഹം ഉണ്ടാകട്ടെ… എന്നിങ്ങനെ നിരവധി കമന്റുകളാണ് താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

More in Malayalam

Trending