Malayalam Breaking News
ഷൂട്ടിങ്ങിനായി മണാലിയിലെത്തിയ നടൻ കാർത്തിയും കൂട്ടരും മഴയിലും ഉരുൾപൊട്ടലിലും കുടുങ്ങി !! സുരക്ഷിതാണെന്ന് അറിയിച്ച് കാർത്തി; സംവിധായകനടക്കമുള്ളവർ….
ഷൂട്ടിങ്ങിനായി മണാലിയിലെത്തിയ നടൻ കാർത്തിയും കൂട്ടരും മഴയിലും ഉരുൾപൊട്ടലിലും കുടുങ്ങി !! സുരക്ഷിതാണെന്ന് അറിയിച്ച് കാർത്തി; സംവിധായകനടക്കമുള്ളവർ….
ഷൂട്ടിങ്ങിനായി മണാലിയിലെത്തിയ നടൻ കാർത്തിയും കൂട്ടരും മഴയിലും ഉരുൾപൊട്ടലിലും കുടുങ്ങി !! സുരക്ഷിതാണെന്ന് അറിയിച്ച് കാർത്തി; സംവിധായകനടക്കമുള്ളവർ….
കുളു മണാലിയിലെ മണ്ണിടിച്ചിലിലും മഴക്കെടുതിയിലും പെട്ട് വലഞ്ഞ് നടൻ കാർത്തി നായകനാകുന്ന ‘ദേവ്’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ നടന് കാര്‍ത്തി ഇന്നലെ രാത്രിയോടെ സുരക്ഷിതമായി ചെന്നൈയില്‍ തിരിച്ചെത്തി. നടന് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
Friends,
Few of us came back to Chennai last night. Director, Cameraman and crew are still in Manali but they are safe. Since there is no power and roads are cut off they will come down after a day. Hope rain stops soon!— Actor Karthi (@Karthi_Offl) September 25, 2018
ആറു ദിവസം മുന്‍പാണ് മഴയിലും മഞ്ഞിലും ചിത്രീകരിക്കേണ്ട ചില സീനുകളുടെ ഷൂട്ടിങ്ങിനായി ‘ദേവ്’ ടീം മണാലിയിലെത്തുന്നത്. മൂന്നു ദിവസം മുന്‍പ് നായകനായ കാര്‍ത്തിയും മണാലിയിലെത്തിയിരുന്നു. എന്നാല്‍, പെട്ടെന്നുണ്ടായ മണ്ണിടിച്ചിലും പെരുംമഴയും കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ മണിക്കൂറുകളോളം താരം റോഡില്‍ കുടുങ്ങികിടന്നു. റോഡുകളും പാലങ്ങളും തകര്‍ന്നതു കാരണം ഹില്‍സ്റ്റേഷനിലെ ലൊക്കേഷനിലേക്ക് പോകാന്‍ കഴിയാതെ കാര്‍ത്തി തിരിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.
“നല്ല കാലാവസ്ഥയായിരുന്നു മണാലിയില്‍. പക്ഷേ പെട്ടെന്നാണ് കാലാവസ്ഥ മാറിയത്. ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്ന കാര്യത്തില്‍ ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം മണിക്കൂറുകള്‍ കൊണ്ടാണ് കാര്യങ്ങള്‍ ദുഃസ്സഹമായത്. റോഡ് ഗതാഗതം തകരാറിലായതിനെ തുടര്‍ന്ന് അഞ്ചു മണിക്കൂറോളമാണ് ഞാന്‍ കാറില്‍ കുടുങ്ങി കിടന്നത്. ഒരു കമ്മ്യൂണിക്കേഷനും സാധ്യമല്ലാതെ ഇപ്പോഴും സംവിധായകന് അടക്കമുള്ള 140 പേര് മലമുകളിലെ ലൊക്കേഷനില്‍ കുടുങ്ങികിടക്കുകയാണ്,” കാര്‍ത്തി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
#KARTHI’S #DEV SHOOTING CANCELLED IN KULU MANALI DUE TO INCESSANT HEAVY LANDSLIDES AND FLASH FLOODS IN KULU MANALI
READ HERE ➡️ https://t.co/2JSN0YcUWO pic.twitter.com/CCvdD6J7nq
— FridayCinemaa (@FridayCinemaa) September 24, 2018
എന്നാൽ ചിത്രത്തിന്റെ സംവിധായകരടക്കമുള്ളവർ ഇപ്പോഴും മണാലിയിൽ കുടുങ്ങിക്കിടക്കുകയാണ്.
The crew of Karthi movie trapped in Manali
